എല്ലാം ഒറ്റക്ക് തന്നെ- ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ.

തളിപ്പറമ്പ്: ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ. തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവാണ് സി ബാലകൃഷ്ണന്‍ യാദവ് എക്‌സിം (ഒ.പി.സി പ്രൈവറ്റ് ലിമിറ്റഡ് (ഒ.പി.സി. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇനത്തിലാണ് പെടുന്നതെങ്കിലും പ്രവര്‍ത്തനത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്) എന്ന പേരില്‍ തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം പുതിയ കമ്പനി ആരംഭിച്ചത്. ഏക … Read More

മഹാശോഭായാത്രയുമായി ആഞ്ജനേയാ ബാലഗോകുലം.

പിലാത്തറ: തെരുവുകള്‍ ആമ്പാടിയാക്കി പിലാത്തറയില്‍ വര്‍ണശബളമായ ശോഭായാത്ര. പിലാത്തറ ആഞ്ജനേയ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന മഹാശോഭായാത്രയില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. കെ.വി.സജിത്ത്, പി.പി.രാജേഷ്, വി.വി.രാമചന്ദ്രന്‍, ബി.പി.രാജു, കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍, പി.പി.കേശവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.    

ലോഡ്ജില്‍ 18 വയസുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.

  തളിപ്പറമ്പ്: പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച് 18 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മയ്യില്‍ പെരുവങ്ങൂരിലെ വിശ്വന്ദ്രന്റെ മകന്‍ കോണിപ്പറമ്പില്‍ വീട്ടില്‍ വൈഷ്ണവിനെയാണ്(21) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയതത്, ശ്രീകണ്ഠാപുരം പോലീസ് പരിധിയില്‍ താമസിക്കുന്ന 18 വയസ്സുകാരിയെ … Read More

സ്ത്രീധനപീഡനം-അഞ്ചുപേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചാംപീടിക കീച്ചേരിയിലെ റംഷീദാ മന്‍സിലില്‍ മുഹമ്മദ് ഇഷാദ്(32), പിതാവ് ഇബ്രാഹം പുന്നക്കല്‍(52), ഭാര്യ സുറുമ്മ കീരിക്കകത്ത്(52), ഭര്‍തൃ സഹോദരി റംഷീദ(40), റംഷീദയുടെ മകള്‍ റിയ(21) എന്നിവര്‍ക്കെതിരെയാണ് പട്ടുവം അരിയിലെ സഫ്‌ന … Read More

ജിബിന്റെ ആത്മഹത്യ നാടിനെ ഞെട്ടിച്ചു.

  കൂനം: ജിബിന്റെ ആത്മഹത്യ കൂനം ഗ്രാമത്തേയും കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു. ഇന്നലെ വൈകുന്നേരവും വളരെ സന്തോഷവാനായി പന്നിയൂരിലെ സി.പി.എം ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്ത ജിബിനെ രാത്രി പന്ത്രണ്ടോടെയാണ് കാണാതായത്.  തിരച്ചിലിലാണ് മരത്തില്‍ തുങ്ങിയ നിലയില്‍ … Read More

18 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍-

  കൂനം: പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു. കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

ഡസ്‌ക്കില്‍ ദ്വാരം- വിരല്‍കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി

.സംഭവം സീതീസാഹിബ് എച്ച്.എസ്.എസില്‍. തളിപ്പറമ്പ്: ഡസ്‌കിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിക്ക് അഗ്‌നി രക്ഷാസേന രക്ഷകരായി. തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് ഡസ്‌കില്‍ ഉണ്ടായിരുന്ന ദ്വാരത്തില്‍ അബദ്ധത്തില്‍ കുടുങ്ങിയത്. വിരല്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് … Read More

ഭാഷ വെറും വിനിമയത്തിന് മാത്രമല്ല, അതൊരു ജനതയുടെ സംസ്‌ക്കാരമാണ്-കരിവെള്ളൂര്‍ മുരളി.

തളിപ്പറമ്പ്: ഭാഷ വെറും വിനിമയത്തിന് മാത്രമല്ലെന്നും അതൊരു സംസ്‌ക്കാരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടെറി കരിവെള്ളൂര്‍ മുരളി. മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഇന്ന് … Read More

വാറ്റ്-50 @ കുറ്റിയാട്ടൂര്‍, സൂപ്പിപീടിക.

തളിപ്പറമ്പ്: എക്‌സൈസ് സംഘം 50 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും കുറ്റിയാട്ടൂര്‍ സൂപ്പിപീടിക ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്. സിവില്‍ … Read More

പുറവൂരിലെ വി.സുരേശന്‍(57)നിര്യാതനായി.

കാഞ്ഞിരോട്: മുണ്ടേരി ക്ഷീരോല്പാദക സഹ: സംഘം ജീവനക്കാരനും പുറവൂര്‍ നവീനപുരത്തില്‍ പരേതനായ കുമാരന്റെ മകനുമായ പി. സുരേശന്‍ (57) നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ സി ഇ എഫ് അംഗവുമാണ്. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കള്‍: സായൂജ് ,പരേതയായ … Read More