സംസ്ഥാനപാതയില്‍ ഭീതിപരത്തി അജ്ഞാത ബക്കറ്റ്

തളിപ്പറമ്പ്: ഭീതിപരത്തി അജ്ഞാത ബക്കറ്റ്. കരിമ്പംഫാമിലെ തൊഴിലാളികളാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ലെ പതിനൊന്നാംവളവിലാണ് പുതിയ ബക്കറ്റ് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടി ഭദ്രമായി കെട്ടിവെച്ചിരിക്കുന്നത്. പുതിയ ബക്കറ്റും കയറുമായതിനാല്‍ ഇത് നാട്ടുകാരില്‍ ഭീതി പരത്തിയിരിക്കയാണ്. ബോംബാണെന്ന സംശയത്തില്‍ ആരും തുറന്നുനോക്കാന്‍ തയ്യാറായിട്ടില്ല. … Read More

വീട്ടിലേക്കുള്ള വഴിയില്‍ ഗൃഹനാഥന്‍ ട്രെയിനിടിച്ച് മരിച്ചു.

പരിയാരം: വീട്ടിലേക്ക് റെയില്‍ മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിനിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ തെക്കുമ്പാട് തലിച്ചാലത്തെ വെമ്പിരിഞ്ഞന്‍ വീട്ടില്‍ വി.രാഘവന്‍(75) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഭാര്യ: ദേവകി. മകന്‍: രാജേഷ്. മരുമകള്‍: യദുല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം … Read More

എ.സി.വേണ്ട, കാട് വളരട്ടെ-പ്രകൃതിയോടിണങ്ങാം-

പരിയാരം: 33 കോടി ചെലവഴിച്ച് നടക്കുന്ന നവീകരണ പ്രവര്‍ത്തിയിലും എ.സി.പ്ലാന്റ് നവീകരിക്കാന്‍ നീക്കമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ എ.സി.പ്ലാന്റ് കാടുകയറിക്കിടക്കുന്നത് ശുചീകരിക്കാന്‍പോലും .തയ്യാറാകുന്നില്ല. അഞ്ച് മാസം മുമ്പ് പ്ലാന്റ് കേടായത് നന്നാക്കിയെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ കേന്ദ്രീകൃത ശീതീകരണ … Read More

കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ് കെട്ടിട ഭാഗങ്ങള്‍ വിട്ടു നല്‍കരുത്… കെ.ജി.ഒ.യു

കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2,3 നിലകള്‍ കോടതി പ്രവര്‍ത്തനത്തിന് വിട്ടു നല്‍കരുതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2, 3 നിലകളാണ് മുന്‍സിഫ് കോടതി, കുടുംബകോടതി എന്നിവയുടെ … Read More

നഗരമധ്യത്തില്‍ കഞ്ചാവ് ചെടി-തലശേരി ടൗണിന്റെ എല്ലാ ഭാഗത്തും പരിശോധന നടത്തുമെന്ന് എക്‌സൈസ്.

തലശേരി:നഗര മധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരംഎക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ തലശേരി എക്‌സൈസ് അന്വേഷണം ആരംഭിച്ചു. എന്‍സിസി റോഡരികിലെ ട്രാന്‍സ്‌ഫോമറിന് സമീപത്തായാണ് കഞ്ചാവ് ചെടി കണ്ടത്. 45 സെ.മി നീളമുള്ള ചെടിയാണിത്. വരും … Read More

ശലഭങ്ങള്‍ക്ക് വീടായി-കുറുമാത്തൂരില്‍ ശലഭോദ്യാനം തുറന്നു.

തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശലഭോദ്യാനം തുറന്നു. ഉല്‍സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ തളിപ്പറമ്പ് നോര്‍ത്ത് ബി.പി.ഒ എസ്.പി.രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി.ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ടി.സി.നീന, കെ.സുലൈഖ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്യാനശില്‍പ്പി വി.വി.രൂപേഷ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. … Read More

പോര്‍ക്കലിയോട് കലിയടങ്ങാടെ സി.ഐ.ടി.യു- നാളെ മുതല്‍ സമരം വ്യാപിപ്പിക്കും.

പഴയങ്ങാടി: മാടായിയിലെ തൊഴില്‍ നിഷേധത്തിനെതിരെയുള്ള ചുമട്ടുതൊഴിലാളികളുടെ സമരം 123 ദിവസം പിന്നിട്ടു. സമരം വ്യാപിപ്പിക്കാന്‍ ഉറച്ച് തൊഴിലാളികള്‍. വെള്ളിയാഴ്ച (10-ന്) സമീപ പ്രദേശത്തുള്‍പ്പടെയുള്ള നൂറോളം തൊഴിലാളികള്‍ കൂട്ട സത്യഗ്രഹം നടത്തും. മാടായി ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ തൊഴില്‍ ഉടമയുടെ ധാര്‍ഷ്ട്യത്തിനും, തൊഴില്‍ നിഷേധത്തിനുമെതിരായി … Read More

ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനുമായി ഇന്ത്യന്‍ റെയില്‍വെ പുതിയ കോച്ചുകള്‍ പരീക്ഷിക്കുന്നു–

കൊച്ചി: ടെയിനില്‍ ഓക്കാന കോച്ചുമായി ഇന്ത്യന്‍ റെയില്‍വെ. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസിലാണ് മുഴുവന്‍ സഌപ്പര്‍ കോച്ചും യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഛര്‍ദ്ദിച്ച് യാത്രചെയ്യാനുള്ള ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. നിരവധിപേര്‍ ഈ സൗകര്യം ഉപയോഗിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒന്നരക്ക് അങ്കമാലിയില്‍ നിന്ന് … Read More

കരിയിലക്കാറ്റുപോലെ—വെറുമൊരു നോട്ടപ്പിശക്, പക്ഷെ, സംഗതി പുലിവാലായി.

തളിപ്പറമ്പ്: ഒടുവില്‍ മലപോലെ വന്നത് എലിപോലുമല്ലാതായി. തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാളിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് പട്ടാപ്പകല്‍ മോഷ്ടിച്ചുകൊണ്ടുപോയത് നഗരത്തെ ഞെട്ടിച്ചിരുന്നു. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എമിരിറ്റ്‌സ് മാളിലാണ് ബുധനാഴ്ച്ച ഉച്ചക്ക് 2.45 ന് ബൈക്ക് കവര്‍ച്ച നടന്നത്. ബസ്റ്റാന്റിന് … Read More

നഗരമധ്യത്തിലെ മാളില്‍ നിന്ന് പട്ടാപ്പകല്‍ ബൈക്ക് കവര്‍ന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ പട്ടാപ്പകല്‍ ബൈക്ക് കവര്‍ച്ച. മെയിന്‍ റോഢില്‍ പ്രവര്‍ത്തിക്കുന്ന എമിരിറ്റ്‌സ് മാളിലാണ് ഇന്നലെ ഉച്ചക്ക് 2.45 ന് ബൈക്ക് കവര്‍ച്ച നടന്നത്. ബസ്റ്റാന്റിന് സമീപത്തെ ബട്ടണ്‍ ഹൗസ് ഷോപ്പ് ഉടമ സി.അഷറഫിന്റെ കെ.എല്‍.59 കെ-974 ഹീറോ ഹോണ്ട പാഷന്‍പ്രോ … Read More