കേബിള്‍ ഓപ്പറേറ്റര്‍ ജോലിക്കിടെ മതിലില്‍ നിന്ന് വീണ് ഇന്റര്‍ലോക്കില്‍ തലയിടിച്ച് മരിച്ചു.

ചെമ്പേരി: കേബിള്‍ സര്‍വീസ് കരാര്‍ തൊഴിലാളിയായ കുടിയാന്മല സ്വദേശി ജോലിക്കിടെ മതിലില്‍ നിന്ന് ഇന്റര്‍ലോക്കില്‍ തലയടിച്ച് വീണുമരിച്ചു. കുടിയാന്മല കടവുങ്കത്തറയില്‍ ഷൈബിന്‍ (35) ആണ് മരിച്ചത്. നടുവില്‍ മുന്നൂര്‍കൊച്ചിയിലെ പുന്നത്തറയില്‍ വീട്ടില്‍ സുബിന്‍മാത്യുവിന്റെ കൂടെ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ (22, ബുധന്‍) … Read More

മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍(49)നെയാണ് ഇന്നലെ രാത്രി ഏഴിന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. എം.പി.കുഞ്ഞപ്പ-എം.പി.പാറു ദമ്പതികളുടെ … Read More

മാതമംഗലത്തെ പഴയകാല പ്രമുഖ കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന കെ.വി.ഗോവിന്ദന്‍(90)നിര്യാതനായി

മാതമംഗലം: മാതമംഗലത്തെ പഴയകാല പ്രമുഖ കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന കെ.വി.ഗോവിന്ദന്‍(90)നിര്യാതനായി. ഭാര്യ: വി.വി.ലീല. മക്കള്‍: രഞ്ജിനി, ആശാലത, വി.വി.ഷാജി (തളിപ്പറമ്പ് നഗരസഭ), ഷീജ(ഇവ ഹോമിയോ, മാതമംഗലം), ഷീബ(പൊന്നമ്പാറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി), ഷൈമ, ഷനോജ്(സെന്റ് ജോസഫ്‌സ് കോളേജ് ചേര്‍ത്തല). മരുമക്കള്‍: … Read More

ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു.

വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. പുരുഷനാണ് മരിച്ചത്. മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മാട്ടൂൽ മടക്കരയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.

പഴയങ്ങാടി:മാട്ടൂൽ മടക്കരയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ്(36) മരിച്ചത്. മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകന്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്. ത്സഹോദരൻ: രഖിൽ. പഴയങ്ങാടി പൊലിസ് … Read More

മധ്യവയസ്‌ക്കന്‍ ടവറിന് സമീപം വീണുമരിച്ച നിലയില്‍

പയ്യന്നൂര്‍: മധ്യവയസ്‌ക്കനെ വീണുമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ അമ്പലത്തറയില്‍ താമസിക്കുന്ന പെരിന്തട്ട പുറക്കുന്നിലെ തവിടിശേരി വീട്ടില്‍ ടി.വി.കുഞ്ഞികൃഷ്ണനെയാണ്(51) പയ്യന്നൂര്‍ ഏച്ചിലാംവയലിലെ ടവറിന് സമീപം വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7.20 നാണ് മൃതദേഹം കണ്ടത്. ഇപ്പോള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

ചെറുവത്തൂര്‍: റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. ചെറുവത്തൂരിലെ പരേതനായ കൃഷ്ണന്‍നായര്‍-മാധവി ദമ്പതികളുടെ മകന്‍ ടി.മണികണ്ഠന്‍(50)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45 ന് ചെറുവത്തൂര്‍ ടൗണിലെ മില്‍മ ഷോപ്പിന് മുന്നിലായിരുന്നു അപകടം. മണികണ്ഠന്‍ റോഡ് മുറിച്ചു കടക്കവെ കെ.എല്‍ 60 … Read More

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

ആലക്കോട്: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസ്(39)ആണ് മരിച്ചത്. ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  മരണപ്പെട്ടു. ചെറുപുഴ സെന്റ് മേരീസ് … Read More

സുരക്ഷ മൈല്‍കുറ്റിയില്‍ സ്‌ക്കൂട്ടര്‍ ഇടിച്ച് മരണപ്പെട്ട സനില്‍കുമാറിന്റെ ശവസംസ്‌ക്കാരം ഇന്ന്.

പഴയങ്ങാടി: സുരക്ഷ മൈല്‍കുറ്റിയില്‍ സ്‌ക്കൂട്ടര്‍ ഇടിച്ച് മരണപ്പെട്ട സനില്‍കുമാറിന്റെ ശവസംസ്‌ക്കാരം ഇന്ന്. വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്ന് വയലപ്രയിലേക്കു വരികയായിരുന്ന ഇരുചക്രവാഹനം റോഡരികില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച കുറ്റിയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞാണ് വയലപ്രയിലെ എം.സനില്‍കുമാര്‍(30) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 നാണ് സംഭവം. ചെമ്പല്ലിക്കുണ്ടില്‍ … Read More

മദ്ധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ദുരൂസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപുരം സ്വദേശിയും ഇപ്പോള്‍ അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ്(67)പൂവത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്മംകുളത്തെ വീട്ടില്‍ നിന്നും പൂവത്തുള്ള വീട്ടില്‍ എത്തിയ ജോസ് ഉച്ചക്ക് 12 ന് ഭാര്യ കുഞ്ഞമ്മയെ … Read More