പോലീസ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പ്- നിലവിലെ നേതൃത്വത്തിന് ഉജ്വല വിജയം

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്റെ 2023-25 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വത്തിന് വിജയം. കണ്ണൂര്‍ ജില്ലയിലെ ആകെയുള്ള 30 സീറ്റുകളില്‍ 27 സീറ്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച നടന്ന യൂണിറ്റ് തല തിരഞ്ഞെടുപ്പില്‍ പഴയങ്ങാടി, പരിയാരം, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളില്‍ നിന്നും … Read More

റബ്മാര്‍ക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തിലെ കൂടുതല്‍ മുറികളില്‍ നിന്ന് വാടകക്കാരെ ഒഴിപ്പിച്ചു.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ( റബ്മാര്‍ക്‌സ് ) കെട്ടിടത്തിലെ മുറികള്‍ ഒഴിപ്പിച്ചെടുത്തു. സൊസൈറ്റിക്ക് തളിപ്പറമ്പ് ദേശീയപാതക്ക് സമീപം ചിറവക്കിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ച് സൊസൈറ്റിക്ക് കൈമാറിയത്. ഒരു കാലത്ത് വലിയ … Read More

കവര്‍പോലുമില്ല എക്‌സറേ പൊതിയാന്‍–വികസിപ്പിക്കുംപോലും.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഇല്ലായ്മകള്‍ കുടുന്നു, എക്സ്റേ പൊതിഞ്ഞുനല്‍കാന്‍ കവറില്ല. കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികള്‍ ആശുപത്രി ശീട്ടിനൊപ്പം ചേര്‍ത്തുപിടിച്ചാണ് ഇവിടെ എക്സ്റേ ഫിലിമുമായി പോകുന്നത്. ആഴ്ച്ചകളായി ഈ രീതിയിലാണ് എക്സ്റേ ഫിലിമുകള്‍ രോഗികള്‍ക്ക് നല്‍കുന്നത്. കവറിനുള്ളിലാക്കി അഴുക്ക് പിടിക്കാതെ നല്‍കണമെന്നാണ് … Read More

കാല്‍ പിടിച്ചുവലിക്കും, കുഴിയക്ഷി. പയ്യന്നൂരില്‍.

പയ്യന്നൂര്‍: നഗരമധ്യത്തിലെ ‘ചതിക്കുഴി ‘ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി. പഴയ ബസ് സ്റ്റാന്റിന് സമീപം ഫുട്പാത്തിലാണ് ഈ അപകട കെണി. ബസ്റ്റാന്റില്‍ നിന്ന് വടക്കുഭാഗത്തെ ഫുട്പാത്തില്‍, കോഫിഹൗസിലേക്ക് തിരിയുന്ന ജംഗ്ഷനടുത്താണ് ഈ കള്ളക്കുഴി. ഇതിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവതിയുടെ കാല്‍ ഓവുചാലിന് … Read More

ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ വരും-സ്‌ക്കൂള്‍ അധികൃരുടെ അനാവശ്യ ഇടപെടലില്‍ വികസനസമിതി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് ചിറവക്കില്‍ പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വ്യക്തമാക്കി. ഇതിനെതിരെ ദേശീയപാതയോരത്തെ ഒരു സ്‌ക്കൂള്‍ അധികൃതര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വര്‍ഷങ്ങളായി ഇവിടെ ബസ് … Read More

മണിപ്പൂര്‍-ജീവകലാകേന്ദ്രം തെരുവോര ചിത്രരചനയും സ്‌നേഹജ്വാലയും സംഘടിപ്പിക്കും.

തളിപ്പറമ്പ്: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന മത വര്‍ഗ്ഗീയ വാദികളുടെ അജണ്ടക്കെതിരെ തളിപ്പറമ്പ് ജീവകലാ കേന്ദ്രം സ്‌നേഹജ്വാല തീര്‍ക്കുന്നു. നാളെ ആഗസ്ത് 4 ന് വൈകുന്നേരം 4. മണിക്ക് നിരവധി ചിത്രകാരന്‍മാര്‍ പങ്കെടുത്ത് കൊണ്ട് നഗരത്തില്‍ തെരുവോര … Read More

മെഡിക്കല്‍ കോളേജ് കാമ്പസില്‍ നാല് ഹൈമാസ്റ്റ് ലാമ്പ്-സ്വിച്ചോണ്‍ ചെയ്തു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച 4 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ മുഖ്യതിഥിയായിരുന്നു. എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് … Read More

വനംവകുപ്പിന്റെ മരങ്ങളുടെ ഇ-ലേലം ആഗസ്ത്-10 ന്.

കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ ഗവണ്മെന്റ് ഡിപ്പോ പരപ്പയില്‍ 1958 പരപ്പ തേക്ക് പ്ലാന്റേഷനില്‍ നിന്നും ലഭിച്ച തേക്ക്, മറ്റ് വിവിധ ഇനം തടികള്‍ ആഗസ്ത് 10- ന് ഇ-ലേലത്തില്‍ വില്‍ക്കപ്പെടുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ എല്ലാ ദിവസവും പരപ്പ … Read More

മാലിന്യം തള്ളുന്നത് തടഞ്ഞയാള്‍ക്ക് മാലിന്യവണ്ടി ഇടിച്ച് പരിക്കേറ്റു.

തളിപ്പറമ്പ്: മാലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞ മാലിന്യ സംസ്‌ക്കരണ സോഷ്യല്‍ ഓഡിറ്റ് ടീം കണ്‍വീനര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റു. ആന്തൂര്‍ നഗരസഭയിലെ തവളപ്പാറ കടമ്പേരി റോഡിലെ പി.വി മുരളീധരനാണ്(56)പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്ത് തവളപ്പാറ-കടമ്പേരി റോഡിലാണ് സംഭവം … Read More

തോംസണ്‍ ജോസ് ഉത്തരമേഖലാ ഡി.ഐ.ജിയായി ചുമതലയേറ്റു.

കണ്ണൂര്‍: ഉത്തരമേഖലാ പോലീസ് ഡി.ഐ.ജിയായി തോംസണ്‍ ജോസ് ചുമതലയേറ്റു. ഡി.ഐ.ജി പുട്ട വിമലാദിത്യ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജിയായി സ്ഥലംമാറിപ്പോകുന്ന ഒഴിവിവാണ് നിയമനം. കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയശേഷമാണ് തോംസണ്‍ ജോസ് ഉത്തരമേഖലയില്‍ ഡി.ഐ.ജിയായി ചുമതലയേല്‍ക്കുന്നത്.