ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പടപ്പേങ്ങാട്ടുകാരന്‍ അറസ്റ്റില്‍.

കണ്ണൂര്‍: ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ്(56) റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ … Read More

ആനന്ദസമര്‍പ്പണം പത്താം അധ്യായത്തില്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍.

തളിപ്പറമ്പ്: സംഗീതാസ്വാദനത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ ആനന്ദസമര്‍പ്പണത്തില്‍ പത്താമത് കച്ചേരി അവതരിപ്പിച്ച് കര്‍ണാടക സംഗീതജ്ഞന്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍. ചിറവക്ക് നീലകണ്ഠ അബോഡില്‍ നടന്നുവരുന്ന ആനന്ദസമര്‍പ്പണ്‍ പരിപാടി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചതോടെ നിരവധി പ്രമുഖരാണ് ഇവിടെ പാടാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. കല്യാണി … Read More

സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡനം-ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. മുയ്യം അലീമ മന്‍സിലില്‍ ഷമീമ മൊയ്തീന്റെ പരാതിയിലാണ് ഭര്‍ത്താവ് ഇരിക്കൂര്‍ പി.എം.ഹൗസിലെ സജീര്‍, ബന്ധുക്കളായ ഖദീജ, സനീര്‍, ഷാനിബ, അയൂബ് എന്നിവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം … Read More

കേരളത്തിന് തളിപ്പറമ്പില്‍ നിന്നും ഒരു മാതൃകാ ഓണാഘോഷം-ഓണശ്രീ വരുന്നു-ഓഗസ്റ്റ്-21-28.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വ്യത്യസ്തമായ ഓണാഘോഷവുമായി ഓണശ്രീ വരുന്നു. കേരളത്തിന്റെ മാതൃകാ ഓണാഘോഷമായി മാറ്റാനുതകുന്ന വിധത്തിലാണ് ഈ വര്‍ഷം തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ‘ഓണശ്രീ’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ സംരംഭകരുടെയും … Read More

തളിപ്പറമ്പ് കില ക്യാമ്പസ്-പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം (കില ക്യാമ്പസ്). മികവിന്റെ കേന്ദ്രമാകുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന (സെന്റര്‍ ഫോര്‍ എക്സലന്‍സ്) കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ഉന്നത നിലവാരമുള്ള ക്ലാസുകളും പരിശീലനവും നല്‍കാനാണ് ക്യാമ്പസില്‍ അന്താരാഷ്ട്ര … Read More

മെമ്മോറാല്‍ജിയ-98 കാല്‍ നൂറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്: കാല്‍ നൂറ്റാണ്ടിന് ശേഷം മെമ്മോറാള്‍ജിയ-98 എന്ന പേരില്‍ അവര്‍ ഒത്തുചേര്‍ന്നു. തളിപ്പറമ്പ്‌സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം നടത്തിയവരാണ് ഒത്തുചേര്‍ന്നത്. കോളേജ് പഠനം കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ബാച്ചിലെ പലര്‍ക്കും കാണാനുള്ള അവസരം ഉണ്ടാകുന്നത്. … Read More

മാത്തില്‍ ഹൈസ്‌ക്കൂളില്‍ 1982 എസ്.എസ്.എല്‍.സി ബാച്ചിന്റെ സ്‌നേഹവിരുന്ന്.

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ മാത്തില്‍ ഗവ.ഹൈസ്‌കൂളിലെ 82- ബാച്ച് പത്താം ക്ലാസുകാര്‍ വേറിട്ടൊരു പരിപാടി കൂടി നടത്തി ശ്രദ്ധേയരായി. 41 വര്‍ഷം മുമ്പ് മാത്തില്‍ സ്‌കൂളില്‍ എസ്.എസ് എല്‍.സി പഠിച്ചവരുടെ കൂട്ടായ്മ സ്‌കൂളിനും, പ്രളയം, … Read More

ഗ്രാന്‍മ കുടുംബസംഗമം സംഘടിപ്പിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ഗ്രാന്മ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിയന്തിരവസ്ഥക്കാലത്ത് കൊടിയ പീഡനം ഏറ്റ് വാങ്ങേണ്ടി വന്ന 5 കോളേജുകളിലെ SFl പ്രവര്‍ത്തകര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ള രക്ഷിതാക്കള്‍, 2023 ല്‍ സര്‍വ്വീസില്‍ നിന്ന് … Read More

ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രം കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

പിലാത്തറ: ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 2023 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയാണ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചത്. … Read More

യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

പാപ്പിനിശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് (വെള്ളിയാഴ്ച്ച)രാവിലെ ഏഴരയോടെയാണ് പാപ്പിനിശ്ശേരി പഴഞ്ചിറയിലെ കൈതവളപ്പില്‍ അഭിലാഷിനെ(40) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തമന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍ അമൃത, അഖിലേഷ്.