മരണശേഷം ശരീരം മാത്രമല്ല, അവയവങ്ങളും ദാനംചെയ്യാനൊരുങ്ങി കെ.സി.മണികണ്ഠന്‍ നായര്‍ മഹത്തായ മാതൃകയായി-

തളിപ്പറമ്പ്:മരണാനന്തരം തന്റെ ശരീരം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് നല്‍കി കെ.സി.മണികണ്ഠന്‍ നായര്‍ മാതൃകയായി. പൂര്‍ണ്ണ അവയവങ്ങള്‍ മൃതസഞ്ജീവനിക്ക് (കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗാന്‍ ഷെയറിംങ്ങ്) ദാനം ചെയ്തും അദ്ദേഹം സമ്മതപത്രം കൈമാറി. ജീവകാരുണ്യ-ആദ്ധ്യാത്മിക-മനുഷ്യാവകാശ പ്രവര്‍ത്തകനായ മണികണ്ഠന്‍ നായര്‍ … Read More

രണ്ടെണ്ണം ചോദിച്ചപ്പോള്‍ ഏറ്റവും മികച്ച അഞ്ചെണ്ണം കൊടുത്തു- ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്‌റ്റൈല്‍–

പരിയാരം: ചോദിച്ചത് വെറും രണ്ടെണ്ണം, കൊടുത്തത് ഏറ്റവും മികച്ച അഞ്ചെണ്ണം- ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്‌റ്റൈല്‍.  കോവിഡ്‌ രൂക്ഷമായ ഘട്ടത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അത്യാവശ്യമായി രണ്ട് ഐ.സി.യു വെന്റിലേറ്റര്‍ ആവശ്യപ്പെട്ടു. … Read More

പരിയാരം സഹകരണ കാന്റീനില്‍ എം.വി.ആര്‍.അനുസ്മരണം-പി.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി-

പരിയാരം: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്പിയുമായ എം.വി.ആറിന്റെ 7-ാം ചരമവാര്‍ഷികദിനാചരണം നടന്നു. മെഡിക്കല്‍ കോളേജ് സഹകരണ കാന്റീന്‍ കേരള ഫുഡ് ഹൗസ് ജീവനക്കാരുടെ നേതൃത്വത്തില്‍ രാവിലെ 8.30ന് പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.കെ.പ്രസാദ് … Read More

ചന്ദനമരം മോഷ്ടാക്കള്‍ പിടിയില്‍-വീട്ടുവളപ്പുകളില്‍ മോഷണം നടത്തുന്നവരെന്ന് സംശയം-

പെരുമ്പടവ്:പെരുമ്പടവില്‍ ചന്ദനമോഷ്ടാക്കള്‍ പിടിയില്‍. കക്കറ സ്വദേശി വിനോദ് ,കോയിപ്ര സ്വദേശി ഗോപാലന്‍ എന്നിവരാണ് പിടിയിലായത്. പെരുമ്പടവ് തലവില്‍ വിളയാര്‍ക്കോട് ഇന്നലെ ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വിളയാര്‍ക്കോട് പ്രദേശത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ കുടുക്കിയത്. പിന്നീട് വനംവകുപ്പ് … Read More

ജലനിധിയല്ല, സര്‍—ഇത് നാട്ടുകാരുടെ തലവിധി-വെള്ളംകൊണ്ട് പൊറുതിമുട്ടി കടന്നപ്പള്ളിക്കാര്‍-

പരിയാരം: എല്ലാ ഭവനങ്ങളിലും കുടിവെള്ളം എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ജലനിധി നാടിന്റെ തലവിധിയാവുന്നു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളും കുഴിച്ചാണ് ജലമെത്തിക്കുന്നത്. എന്നാല്‍ പദ്ധതി വഴി വെള്ളം നല്‍കാന്‍ തുടങ്ങിയതോടെ റോഡു മുഴുവന്‍ തോടായി മാറി. … Read More

മുക്കുപണ്ട തട്ടിപ്പ് രണ്ടുപേര്‍കൂടി അറസ്റ്റില്‍-

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ടപണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഏഴാംമൈല്‍ അസ്വതിയിലെ സി.വേണുഗോപാലന്‍(74), പുളിമ്പറമ്പ് ദീപത്തിലെ ജയപ്രസാദ്(50) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരുവരേയും തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.

ഇന്ധന നികുതി കൊള്ളക്കെതിരെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധം

തളിപ്പറമ്പ: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതികൊള്ളക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും ടൗണ്‍ സ്‌ക്വയറില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൊടിയില്‍ സലീമി ന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി … Read More

എം.പി.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ഐ സി യു വെന്റിലേറ്ററുകള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ഐ.സി.യു വെന്റിലേറ്റര്‍ കൈമാറല്‍ ചടങ്ങ് നാളെ നടക്കും. ഉച്ചക്ക്‌ശേഷം രണ്ടിന് നടക്കുന്ന പരിപാടിയില്‍ കാസര്‍ഗോഡ് എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെന്റിലേറ്ററുകള്‍ കൈമാറും. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് പങ്കെടുക്കും. … Read More

ഹനന്‍മുള്ള നാളെ ചന്തപ്പുരയില്‍-സി.പി.എം ജില്ലാ സമ്മേളനം-അനുബന്ധപരിപാടികള്‍ക്ക് നാളെ തുടക്കമാവും-

പരിയാരം: സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം അനുബന്ധപരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. ഡിസംബര്‍ 10,11,12 തിയ്യതികളില്‍ എരിപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് നടത്തുക. ഇതിന്റെ … Read More

മെഡിക്കല്‍ കോളേജ് എന്‍എച്ച്.എം.നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ്-

പരിയാരം:കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി തെരത്തെടുക്കപ്പെട്ട എന്‍.എച്ച്.എം നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി. സീനിയര്‍ നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ നല്‍കിയ സ്‌നേഹാദരം പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് നിര്‍വഹിച്ചു. വി രതീശന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ.സരിന്‍, … Read More