കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ഡോ.കെ.ഫര്‍സീനക്കും ഡോ.ബബിത രാധാകൃഷ്ണനും ഡോക്ടറേറ്റ്.

പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രണ്ട് അസി. പ്രൊഫസര്‍മാര്‍ക്ക് പി.എച്ച്.ഡി. ഗുജറാത്തിലെ പാറുല്‍ സര്‍വകലാശാലയില്‍ നിന്നും ആയുര്‍വേദത്തില്‍ പ്രമേഹ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാഹി സ്വദേശി ഡോ.കെ.ഫര്‍സീനയും ആയുര്‍വേദത്തില്‍ സ്ത്രീരോഗ നിര്‍ണ്ണയത്തില്‍ താഴെ ചൊവ്വ സ്വദേശി ഡോ. ബബിത രാധാകൃഷ്ണനുമാണ് … Read More

തളിപ്പറമ്പ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്-നിവേദനം നല്‍കി.

തളിപ്പറമ്പ്: സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തളിപ്പറമ്പ് പുഷ്പഗിരിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് സി.എം.ഐ വൈദികന്‍ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ നിവേദനം നല്‍കി. ഫൊറോന വികാരി ഫാ. … Read More

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി,

‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ … Read More

വെദിരമന വിഷ്ണുനമ്പൂതിരിക്ക് മാര്‍ഗ്ഗദീപം പുരസ്‌കാരം

പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം സഭായോഗം ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗദീപം പുരസ്‌കാരം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമം മാനേജിംഗ് ഡയറക്ടറും പൊതു പ്രവര്‍ത്തകനുമായ വെദിരമന വിഷ്ണു നമ്പൂതിരിക്ക്. പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും സംരംഭകന്‍ എന്ന നിലയിലും അരനൂറ്റാണ്ടിലേറെക്കാലമായി ചെയ്തു വരുന്ന … Read More

ഒറ്റയടിക്ക് കൂടിയത് 2000 രൂപ-സ്വര്‍ണ്ണവില ഇന്ന് 72,200/-

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000-ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി യോഗം പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ … Read More

മലിനജലം-മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ല പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ്.

പരിയാരം: കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് പ്രസ്താവന പുറപ്പെടുവിച്ചത്. … Read More

സര്‍വീസ് സ്റ്റേഷന്‍ ഉടമയെ ജീപ്പ് കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതിന് കേസ്

ആലക്കോട്: ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്. ഉദയഗിരി ശാന്തിപുരത്തെ എറിക്‌സണ്‍ ജോയിയുടെ പേരിലാണ് കേസ്. മെയ്-3 ന് വൈകുന്നേരം 5.15 നാണ് സംഭവം. ഹയാസ് ഓട്ടോ ഹബ്ബ് നടത്തിവരുന്ന ഉദയഗരി ലഡാക്കിലെ കൊച്ചൂഴത്തില്‍ വീട്ടില്‍ കെ.എ ഇസ്മായിലിനെയാണ്(58) … Read More

യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി-ഡോക്ടറുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ കേസെടുത്തു. ബന്ധുവായ പി.നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ്  ഇന്നലെ പുലര്‍ച്ചെ … Read More

ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തില്‍ ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീര്‍ത്ഥ സ്വാമികളുടെ മുഖ്യകാര്‍മികത്വത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷ് ശാന്തിയും മറ്റുശാന്തിമാരും ചേര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ നടത്തിയാണ് പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. ശ്രീനാരായണ കലാക്ഷേത്രം … Read More