മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദാ തീരുനാള്‍ ഏപ്രില്‍ 20, 21 തീയതികളില്‍.

ചെമ്പേരി: മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 20 20, 21 തീയതികളില്‍ നടക്കും.  20 ന് വൈകുന്നേരം 5.15 ന് കൊടിയേറ്റ് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനചര്‍ച്ച് വികാരി റവ.ഡോ.ജോര്‍ജ് … Read More

സി.പി.എം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമം-കൊടികളും പ്രചാരണബോര്‍ഡുകളും നശിപ്പിച്ചു.

കുഞ്ഞിമംഗലം: സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫര്‍ണ്ണിച്ചറുകളും കസേരകളും തകര്‍ത്തു. കൊടികളള്‍ക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇന്നലെ രാത്രി അക്രമണം നടന്ന എടാട്ട് താമരംകുളംങ്ങര സുബ്രമണ്യ ക്ഷേണായ് … Read More

ഒരാഴ്ച്ചയായി സ്‌ക്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍

തളിപ്പറമ്പ്: പൂക്കോത്ത്‌നട തൃച്ചംബരം റോഡില്‍ സ്‌ക്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കെ.എല്‍-59 ഇസഡ്-2184 എന്ന നമ്പറിലുള്ള യമഹയുടെ സ്‌ക്കൂട്ടറാണ് ഉപേക്ഷിച്ചിരിക്കുന്നത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ പലര്‍ച്ചെ 3 മണിയോടെയാണ് ഇവിടെ ഒരാള്‍ സ്‌ക്കൂട്ടര്‍ വെച്ച് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിസരവാസികള്‍ പോലീസില്‍ അറിയിച്ചുവെങ്കിലും … Read More

പുകയില ഉല്‍പ്പന്നങ്ങളുമായി ഇബ്രാഹിം പിടിയില്‍.

പഴയങ്ങാടി: മാടായി-പുതിയങ്ങാടി ബസ്റ്റാന്റ് പരിസരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കടക്കം നിരോധിത പുകയില ഉല്‍പന്നങ്ങളും, ലഹരി പദാര്‍ത്ഥങ്ങളും വില്‍പന നടത്തുന്ന യുവാവിനെ പഴയങ്ങാടി എസ്.ഐ കെ.കെ.തുളസിയുടെ നേതൃത്വത്തില്‍ പിടികൂടി. മണ്ണന്‍ ഇബ്രാഹിംകുട്ടി (37)യെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 80 പാക്കറ്റോളം നിരോധിത പുകയില ഉല്‍പന്നങ്ങളായ … Read More

പാപ്പിനിശേരി പ്രസ് ഫോറം: സി.പ്രകാശന്‍ പ്രസിഡന്റ്, കെ.പ്രകാശന്‍ സെക്രട്ടെറി.

പാപ്പിനിശേരി: പാപ്പിനിശേരി പ്രസ് ഫോറം ഭാരവാഹികളായി സി.പ്രകാശനെയും (ദേശാഭിമാനി-പ്രസിഡന്റ്), കെ.പ്രകാശനെയും (കേരള കൗമുദി-സെക്രട്ടറി) തെരഞ്ഞെടുത്തു. ദാമോദരന്‍ കല്യാശേരിയാണ് (മാതൃഭൂമി)ട്രഷറര്‍. യോഗത്തില്‍ പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ദാമോദരന്‍ കല്യാശേരി, ഷാജി കണ്ണാടിയന്‍, കെ പ്രകാശന്‍, സി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കേരളാ ജേര്‍ണലിസ്റ്റ് … Read More

ചെറുപ്പത്തില്‍ തന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആധ്യാത്മിക വിദ്യാഭ്യാസം നല്‍കണം-സ്വാമി സാധുവിനോദന്‍.

ആലക്കോട്: ചെറുപ്പത്തില്‍ തന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആധ്യാത്മിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്‍. ആലക്കോട് അരങ്ങം ഹിന്ദുമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രബോധം വളര്‍ത്തിയെടുക്കുന്നതിന് വീടുകളില്‍ രാഷ്ട്രീയവും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പി.വി.നാരായണന്‍ അധ്യക്ഷത … Read More

ചെറുതാഴത്ത് യുഡിഎഫില്‍ ഭിന്നത- യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് നജ്മുദ്ദീന്‍

പിലാത്തറ: ഒരുഭാഗത്ത് ഇലക്ഷന്‍ പ്രചരണംപൊടിപൊടിക്കുമ്പോള്‍ ചെറുതാഴത്ത് യുഡിഎഫില്‍ ഭിന്നത. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി അറിയിച്ച് ലീഗ് നേതാവ് നജ്മുദ്ദീന്‍ പിലാത്തറ. പഞ്ചായത്തിലെ യുഡിഎഫിന്റെ പ്രചരണം ചെയര്‍മാന്‍ പോലും അറിയാതെ നടക്കുന്നത് രണ്ടുതവണയായെന്ന് നജ്മുദ്ദീന്‍ ആരോപിച്ചു. പഞ്ചായത്തില്‍ ഒരു വികസനം പോലും … Read More

മഡ്ക്ക ചൂതാട്ടം-ഒരാള്‍ അറസ്റ്റില്‍.

അജാന്നൂര്‍: മഡ്ക ചൂതാട്ടത്തിലേര്‍പ്പെടെയാളെ പോലീസ് പിടികൂടി. അജാന്നൂര്‍ കൊളവയലിലെ യദുകുലത്തില്‍ കെ.വി.ചന്ദ്രനെയാണ്(54) പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 2.25 നായിരുന്നു സംഭവം.മഡിയന്‍ ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം കളി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് എസ്.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More

കോണ്‍വെന്റിന് നേരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിഷേധിച്ചു

തളിപ്പറമ്പ്: ഒറ്റപ്പാലനഗറിലെ എഫ്.സി.സി. കോണ്‍വെന്റിനെതിരെ നടന്ന ആക്രമണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ രാത്രിയില്‍ കോണ്‍വെന്റിന് നേരെ രാത്രി 9.30 മണിക്കും 11:30 മണിക്കും രണ്ടുതവണയായി നടന്ന കല്ലേറിലും ആക്രമണത്തിലും കേരള കോണ്‍ഗ്രസ് എം തളിപ്പറമ്പ് നിയോജകകമണ്ഡലം കമ്മിറ്റി … Read More

കോണ്‍വെന്റിന് നേരെ നടന്ന അക്രമം അപലനീയം-യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: തളിപ്പറമ്പ് ആള്ളാംകുളം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ലേഡീസ്‌ഹോസ്റ്റലിനും നേരെ നടന്ന അക്രമം അപലനീയമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍, ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ എന്നിവര്‍ പറഞ്ഞു. അക്രമം നടത്തിയ സാമൂഹ്യ … Read More