കതിനപൊട്ടി മീങ്കുളത്ത് വീണ്ടും തീപിടുത്തം

പെരിങ്ങോം: കതിനവെടി പൊട്ടി മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രപ്പറമ്പില്‍ വീണ്ടും തീപിടുത്തം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, … Read More

മീങ്കുളം ക്ഷേത്രഭൂമിയിലും തട്ടുമ്മല്‍ നരമ്പില്‍ ഭഗവതി ക്ഷേത്രഭൂമിയിലും തീപിടുത്തം.

പെരിങ്ങോം: രണ്ടിടങ്ങളിലെ ക്ഷേത്രഭൂമികളില്‍ തീപിടുത്തം. 11 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. പെരിങ്ങോം തട്ടുമ്മല്‍ നരമ്പില്‍ ഭഗവതീ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 10 ഏക്കറയോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെ ഉണങ്ങിയ പുല്ലിനും മറ്റുമാണ് തീ പിടിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ … Read More

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു.

കുറ്റൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍. ഡിവൈഎഫ്‌ഐ കുറ്റൂര്‍ മേഖലാ വൈസ് പ്രസിഡന്റും മേനോന്‍കുന്ന് യൂണിറ്റ് സെക്രട്ടറിയുമായ ജിത്തു ആന്റണിയെയാണ് മേനോന്‍കുന്നിലെ സജിത്ത് രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് തടഞ്ഞു നിര്‍ത്തി മരകായുധങ്ങളുമായി ആക്രമിച്ചത്. ഇതിന് മുന്നേയും ഇതേ വ്യക്തി … Read More

ചീയോതിക്കാവ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: ചീയോതിക്കാവ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടി. പരിയാരത്തെ പഴയ പോലീസ് സ്‌റ്റേഷന്‍ സിനിമാ ഷൂട്ടിങ്ങിന് നല്‍കിയതിനെ തുടര്‍ന്ന് നിര്‍മ്മിച്ച പോലീസ് സ്‌റ്റേഷന്‍ ബോര്‍ഡുകള്‍ അതേപടി നിലനിര്‍ത്തിയിട്ട് മാസങ്ങളായിട്ടും നീക്കം ചെയ്യാത്തത് സംബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തശ്രദ്ധയില്‍പെട്ട പോലീസിന്റെ … Read More

ശ്രീനിധിയും ശ്രീമുത്തപ്പനും കൂട്ടിയിടിച്ചു-നിരവധിപേര്‍ക്ക് പരിക്ക്.

പിലാത്തറ: നരീക്കാംവള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു, ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 6.45 നായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്നും മാതമംഗലം ഭാഗത്തേക്ക് പോകുന്ന ശ്രീനിധി ബസും പിലാത്തറ ഭാഗത്തേക്കുള്ള ശ്രീമുത്തപ്പന്‍ ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. ജലജ(52), ശ്രുതി(35), സയന(24) സണ്ണിമാത്യു(63), സീമ(43), മമത(34), … Read More

ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു.

മാതമംഗലം: ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു. മാതമംഗലത്തെ പ്രജിഷ്(33) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വാടക വീട്ടില്‍ പ്രജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വിജയന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: അല്‍ന. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് … Read More

തുണിപൊക്കി-തെക്കന്‍ റിജോയ്ക്ക് 2 വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന 11 കാരിക്ക് നേരെ ഉടുതുണി പൊക്കിക്കാണിക്കുകയും ലൈംഗികാവയവം കൈയില്‍ പിടിച്ച് കാണിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത യുവാവിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പിലാത്തറ സി.എം.നഗറിലെ തെക്കന്‍ റിജോയെയാണ്(24) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

കണ്ണില്‍ കുരുമുളക് സ്‌പ്രേയടിച്ച് കവര്‍ച്ച

തലശേരി: കണ്ണില്‍ കുരുമുളക് സ്‌പ്രേയടിച്ച് അതിഥി തൊഴിലാളിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് സൈക്കലോടിച്ച് പോവുകയായിരുന്ന കൊല്‍ക്കത്ത മെത്തിനി സ്വദേശി സുല്‍ത്താന്‍(19) കവര്‍ച്ചക്കിരയായത്. അഞ്ചരയോടെ മുകുന്ദ് ജംഗ്ഷനടുത്ത് വെച്ചാണ് സംഭവം. ചാലില്‍ നായനാര്‍ കോളനിയില്‍ ബന്ധുക്കളോടൊപ്പം താമസിച്ചു വരുന്ന … Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു-പൂക്കോത്ത് സംഘര്‍ഷം തുടരുന്നു.

തലശേരി: സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു. കാളാംവീട്ടില്‍ രാജീവന്റെ വീടാണ് ഇന്നലെ രാത്രി അടിച്ചു തകര്‍ത്തത്. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാഷിമിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷമാണ് വീട് തകര്‍ത്തത്. അക്രമങ്ങളില്‍ … Read More

നാലിടത്ത് തീപിടുത്തം, തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം

തളിപ്പറമ്പ്: നാലിടത്ത് തീപിടുത്തം, തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം. രാവിലെ 9.45 ന് എളമ്പരംപാറ കിന്‍ഫ്രയിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്കോസ്റ്റിക്ക് എന്ന സ്ഥാപനത്തിലാണ് ആദ്യത്തെ തീപിടുത്തമുണ്ടായത്. ഐസ്‌ക്രീം കഴിക്കാനുള്ള സ്റ്റിക്കുകളും സ്പൂണുകളും മറ്റും നിര്‍മ്മിക്കുന്ന ഫാക്ടറിയിലെ മരങ്ങളുടെ മാലിന്യങ്ങള്‍ക്കാണ് … Read More