തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ … Read More

തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ് രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ആസ്ഥാനമായി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ് (TOP CLUB) രൂപീകരിച്ചു. ഭാരവാഹികളായി എം.സുബൈര്‍-സൂപ്പര്‍വിഷന്‍ ന്യൂസ്-(പ്രസിഡന്റ്), അജ്മല്‍ പുളിയൂല്‍-തളിപ്പറമ്പ് ഓണ്‍ലൈന്‍ ന്യൂസ്(സെക്രട്ടെറി), പി.പി.മെഹറുഫ്-കുറുമാത്തൂര്‍ വാര്‍ത്തകള്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. റഷീദ് (ശ്രീകണ്ഠാപുരം വിഷന്‍), അനില്‍ … Read More

അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്.

തളിപ്പറമ്പ്: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്. കടമ്പേരിയിലെ അമലിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ജൂലായ്-21 ന് വൈകുന്നേരം ആറരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ മേലേത്ത് വീട്ടില്‍ പി.ടി.വിജയനാണ്(59)ഗുരുതരമായി പരിക്കേറ്റത്. പ്രതി … Read More

തെരുവുനായ സംരക്ഷണകേന്ദ്രം-ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറും സംഘവും പടിയൂരിലെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ തെരുവ്‌നായകളെ സംരക്ഷിക്കുന്നതിന് ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഷെല്‍ട്ടര്‍ ഏത് രീതിയിലായിരിക്കണം എന്നത് പഠിക്കുന്നതിന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി കേന്ദ്രത്തിലെത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി … Read More

ചെമ്മീന്‍ ഫാമിലെ ഷെഡ് കത്തിച്ച സംഭവം, അന്വേഷണം നടത്തി ദുരൂഹത നീക്കണം-സി.പി.എം

പയ്യന്നൂര്‍: പയ്യന്നൂരിലെ മത്സ്യകര്‍ഷകന്‍ ടി. പുരുഷോത്തമന്റെ ഫാമിലെ ഷെഡ് കത്തിച്ച സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി.സന്തോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വാര്‍ത്താ ചാനലുകളില്‍ നടത്തിയ പ്രതികരണത്തില്‍ ടി.പുരുഷോത്തമന്‍ … Read More

ടി.പുരുഷോത്തമന്റെ ചെമ്മീന്‍ ഫാം ഷെഡ് തീവെച്ച് നശിപ്പിച്ചു.

പയ്യന്നൂര്‍: പയ്യന്നൂരിലെ ചെമ്മീന്‍ കര്‍ഷകനും വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ അനുകൂലിയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവന്റാം അവാര്‍ഡ് ജേതാവുമായ ടി.പുരുഷോത്തമന്റെ ചങ്കുരിച്ചാല്‍ റെയില്‍വെപ്പാലത്തിനു സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡ് ഒരു സംഘം തീയിട്ടു നശിപ്പിച്ചു. തീപിടുത്തത്തില്‍ പൈപ്പുകളും ട്രേകളും ചെമ്മീനുളള തീറ്റയും മോട്ടോറുകളുമുള്‍പ്പെടെ … Read More

തളിപ്പറമ്പിലെ വെള്ളാന ഓഫീസില്‍ വാഹനകരാര്‍ വിവാദവും

തളിപ്പറമ്പ്: പിന്‍വാതില്‍ നിയമനങ്ങളിലൂടെയും റിട്ടയര്‍ചെയ്ത വയോധികരായ ജീവനക്കാരെ അനാവശ്യമായി തിരുകികയറ്റി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിലൂടെയും കുപ്രസിദ്ധമായ തളിപ്പറമ്പിലെ വെള്ളാന ഓഫീസായി അറിയപ്പെടുന്ന ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നിന്നും പുതിയ വെള്ളാനക്കഥകള്‍ പുറത്ത്.  ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ … Read More

തൃച്ചംബരത്തെ തളിയില്‍ വീട്ടില്‍ രുഗ്മിണിയമ്മ(87) നിര്യാതയായി

തളിപ്പറമ്പ്: തൃച്ചംബരം നാരായണയില്‍ പരേതനായ റിട്ട. എ.ഡി.എം കെ.വി.നാരായണന്‍ നായരുടെ ഭാര്യ തളിയില്‍ വീട്ടില്‍ രുഗ്മിണി അമ്മ (87)നിര്യാതയായി. മക്കള്‍: വാസന്തി രാഘവന്‍ (ബംഗളൂരു), ശോഭ വേണുഗോപാല്‍ (കൊന്നക്കാട് ), ജയകൃഷ്ണന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, കെല്‍ട്രോണ്‍), സുധ ഗോപാലന്‍ ( … Read More

കര്‍ക്കടക ചികിത്സ വെറും ഉഡായിപ്പ്, മരുന്ന് കഞ്ഞിയില്‍ അടങ്ങിയിരിക്കുന്നത് കൊഴുപ്പും കലോറിയും, ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ഡോക്ടര്‍

ഡീറ്റോക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരോട് ‘ശരീരത്തില്‍ നിന്ന് കൃത്യമായി ഏത് വിഷമാണ് ഈ കഞ്ഞിയോ ജ്യൂസോ വഴി നിങ്ങള്‍ പുറത്തേക്ക് കളയുന്നത്’ കര്‍ക്കടകമാസത്തില്‍ ആയുര്‍വേദം പ്രകാരമുള്ള കര്‍ക്കടക ചികിത്സകള്‍ക്കെതിരെ എഴുത്തുകാരനും പ്രമുഖ ന്യൂറോസര്‍ജനുമായും ഡോ. മനോജ് വെള്ളനാട്. കര്‍ക്കടക ചികിത്സയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ … Read More

മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു.

തളിപ്പറമ്പ്: മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു. തളിപ്പറമ്പ് മദ്രസക്ക്‌സമീപത്തെ കായക്കൂല്‍ വീട്ടില്‍ (ദാറുല്‍ ഫനാഹ്) പി.ടി.പി.അഷറഫ്, ഭാര്യ ആയിഷ കായക്കൂല്‍, കുറ്റൂര്‍ മാതമംഗലത്ത മണക്കാട്ട് തെക്കെപുരയില്‍,എം.ടി.പി ,ലീം, ഭാര്യ സറീന എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2022 ഒക്ടോബര്‍ 21 … Read More