ദേശാഭിമാനിക്ക് മുഖ്യം മുഖ്യാതിഥി തന്നെ-ഉദ്ഘാടകന്‍ ഗറ്റൗട്ട്-

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വ്വഹിച്ചത് തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരിന്റെ എം.പി.കെ.സുധാകരനാണ്. ഈ വാര്‍ത്ത എല്ലാ പത്രങ്ങളും പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും കെ.സുധാകരന്റെ ഫോട്ടോ വെച്ച് പ്രാധാന്യത്തോടെ … Read More

നിങ്ങള്‍ മുറിച്ചില്ലെങ്കില്‍ പഞ്ചായത്ത് മുറിക്കും കെട്ടാ–

ചെങ്ങളായി: വീടിന് ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ സ്ഥമുടമ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് മുറിച്ചുനീക്കി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വളക്കൈയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്ത മരങ്ങള്‍ മുറിച്ച് നീക്കിയത്. തെട്ടടുത്ത വീടിന് ഭീഷണിയായ മരം ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം മുറിക്കാന്‍ … Read More

ഷട്ടില്‍ കളിക്കിടെ കെ.എ.പി.ഹവില്‍ദാര്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്-ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് കെ.എ.പി. ഹവില്‍ദാര്‍ മരിച്ചു. എടക്കോത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസ്(32) ആണ് മരിച്ചത്. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്-ഷൈനി ദമ്പതികളുടെ മകനാണ്. കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷട്ടില്‍ കളിക്കിടെ … Read More

സൂക്ഷിക്കുക-കള്ളന്‍ അരികിലുണ്ട്-പരിയാരം പഞ്ചായത്തില്‍ മൂന്ന് കവര്‍ച്ച-29 പവനും 60,000 രൂപയും.

പരിയാരം: പരിയാരത്ത് ആളില്ലാത്ത വീടുകളില്‍ മോഷ്ടാക്കല്‍ വിലസുന്നു, ഇരിങ്ങലില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച്ച നടത്തി. ഇരിങ്ങലിലെ കീരന്റകത്ത് മുഹ്‌സിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് സക്കരിയ്യ ബംഗളൂരുവില്‍ കച്ചവട ആവശ്യത്തിന് പോയതിനാല്‍ വീട് പൂട്ടി … Read More

അബ്ദുള്ളയും കുടുംബവും വയനാട് ടൂറില്‍-കള്ളന്‍ 1200 ദിര്‍ഹാം അടിച്ചുമാറ്റി.

തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് 1200 ദിര്‍ഹാം കവര്‍ച്ച ചെയ്തതായി പരാതി. വയനാട്ടില്‍ ടൂറിന് പോയി തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് 1200 ദിര്‍ഹാം(30,000 രൂപ) കവര്‍ച്ച നടത്തിയതായി . കണ്ടത്. ചെനയന്നൂരിലെ പി.കെ.അബ്ദുള്ളയാണ്(39) ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ … Read More

സാമ്പത്തികസംവരണത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു-കെ.സുധാകരന്‍ എം.പി.

തളിപ്പറമ്പ്: സാമ്പത്തികസംവരണത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകന്‍ എം.പി. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത് നിലവിലുള്ള സംവരണത്തെ ഒരു തരത്തിലും ബാധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു. മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട സാമ്പത്തിക സംവരണം അനുവദിക്കേണ്ടത് കേവലം സാമൂഹ്യനീതി … Read More

ബി.ജെ.പി, വി.എച്ച്.പി, ബി.എം.എസ്-കൊടിമരങ്ങള്‍ തകര്‍ത്തു-

തളിപ്പറമ്പ്: തൃച്ചംബരത്ത് ബി.ജെ.പിയുടെ അധീനതയിലുള്ള സ്ഥലത്ത് ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി. ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപത്തെ സ്ഥലത്ത് ഉയര്‍ത്തിയ ബി.ജെ.പി., വി.എച്ച്.പി, ബി.എം.എസ് എന്നീ സംഘടനകളുടെ പതാകകളും കൊടിമരങ്ങളും അതിക്രമിച്ച് കയറി നശിപ്പിച്ചതായാണ് പരാതി. 5 ന് രാത്രി പത്തരക്കും ആറിന് … Read More

തളിപ്പറമ്പില്‍ മോഷണം- 16 പവനും 10,000 രൂപയും കവര്‍ന്നു.

തളിപ്പറമ്പ്: കുപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം, 16 പവന്‍ സ്വര്‍ണവും 10,000 രൂപയും നഷ്ടപ്പെട്ടു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. കുഞ്ഞിക്കണ്ണനും കുടുംബവും കഴിഞ്ഞ നവംബര്‍ 5 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് … Read More

ജാഗ്രത!!!!!!!!! മൊബൈല്‍ഫോണുമായി മെഡിക്കല്‍ കോളേജില്‍ പോകണ്ട-ഐ ഫോണ്‍ ഉള്‍പ്പെടെ ഏഴ് ഫോണുകള്‍ കവര്‍ച്ച ചെയ്തു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഏഴ് മൊബൈല്‍ഫോണുകള്‍ മോഷണംപോയി. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി വരാന്തയില്‍ ഉറങ്ങിയവരുടെ ഒരു ഐ ഫോണ്‍ ഉള്‍പ്പെടെ 7 ഫോണുകളാണ് കാണാതായത്. ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് … Read More

സഞ്ചരിക്കുന്ന എം.ഡി.എം.എ കച്ചവടം-രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: സഞ്ചരിക്കുന്ന എം.ഡി.എം.എ വില്‍പ്പനശാലയും വില്‍പ്പനക്കാരും എക്‌സൈസ് പിടിയില്‍. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസനും സംഘവുമാണ് ഇവരെ വലയിലാക്കിയത്. മോറാഴയിലെ കുഞ്ഞിക്കോരന്റെ മകന്‍ ഒ.വി.രഞ്ജിത്ത്, കീഴാറ്റൂരിലെ പി.മധുസൂതനന്റെ മകന്‍ എം.അര്‍ജുന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.58 എച്ച് 5300 … Read More