കരിമ്പത്ത് കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു. രാജാറാം എന്ന രാജു(41)ആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു. … Read More

മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി.

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂരിഭാഗവും പുലി ഭക്ഷിച്ച … Read More

സ്‌റ്റെയര്‍കേസില്‍ നിന്ന് വീണ് പരിക്കേറ്റ എട്ടുവയസുകാരന്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു. ഇപ്പോള്‍ എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകനായ ടി.അബ്ദുള്‍ വാഹിദാണ് മരിച്ചത്. ഏപ്രില്‍-16 ന് രാത്രി 10.10 ന് … Read More

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു.

ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു. വാഹനത്തില്‍ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്റെ കൈവരിയില്‍ … Read More

കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി നാട്ടിലെത്തി, അറസ്റ്റിലായി

തളിപ്പറമ്പ്: കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി രഹസ്യമായി നാട്ടിലെത്തി, മണത്തറിഞ്ഞ കുടിയാന്‍മല പോലീസ് പ്രതിയെ കയ്യോടെ പിടികൂടി. നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനാടിയില്‍ വീട്ടില്‍ കെ.ആര്‍.രാജേഷ് എന്ന കൊല്ലന്‍ രാജേഷിനെയാണ്(46)കുടിയാന്‍മല എസ്.ഐ എം.വി.ശരണ്യ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് നടുവില്‍ … Read More

നൂര്‍ജയേയും മകളേയും കാണാതായി-സഫ്വാനോടൊപ്പം പോയെന്ന് പരാതി.

തളിപ്പറമ്പ്: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മങ്കര ബദരിയ നഗറിലെ കോട്ടാളകത്ത് വീട്ടില്‍ കെ.നൂര്‍ജ(24)നെയും മകള്‍ മൂന്നുവയസുകാരി ഇസ മറിയത്തേയുമാണ് ഏപ്രില്‍ 14 ന് രണ്ടു മണിമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്. എരുവാട്ടിയിലെ സഫ്വാന്‍ എന്നയാളുടെ കൂടെ പോയതായി … Read More

തളിപ്പറമ്പ് മെയിന്‍ റോഡില്‍ തീപിടുത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഗോഡൗണിന് തീപിടിച്ചു, വ്യാപാരികളുടെയും നാട്ടുകാരുെയും സന്ദര്‍ഭോചിത ഇടപെലില്‍ തീയണിച്ചത് വലിയ ദുരന്തം ഒഴിവാക്കി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മെയിന്‍ റോഡില്‍ റഷീദിന്റെ കൂള്‍ബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്. തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന … Read More

വയലപ്രയില്‍ സ്‌ക്കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് യുവാവ് മരിച്ചു.

പരിയാരം: സ്‌ക്കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. ചെറുതാഴം വയലപ്രയിലെ പോള വീട്ടില്‍ എം.സനല്‍കുമാര്‍(36)ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു അപകടം. സനല്‍ ഓടിച്ച കെ.എല്‍-13 എ.ജെ.-7606 നമ്പര്‍ സ്‌ക്കൂട്ടര്‍ വയലപ്ര മൊത്തങ്ങ കൃഷ്ണന്റെ പീടികക്ക് സമീപം … Read More

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

തളിപ്പറമ്പ്: കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. ഏഴോം കാനായി ചേണിച്ചേരി സി.വി.ലക്ഷ്മിക്കുട്ടിയാണ് വീട്ടുകിണറില്‍ വീണത്. ഇന്ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. 14 കോല്‍ ആഴമുള്ള കിണറില്‍ 4 കോല്‍ വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്നും സീനിയര്‍ ഫയര്‍ … Read More

വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം. ഇന്നലെ രാത്രി 10 ന് മഴമറ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ സ്ഥലത്തിന്റെ മതിലും തകര്‍ത്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പോലീസ് സംഭവ സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്. ഇന്നലെ കുഞ്ഞികൃഷ്ണന്‍ … Read More