ചുവപ്പുകോട്ടയില്‍ വിജയമുറപ്പിച്ച് തളിപ്പറമ്പിന്റെ പുല്ലായിക്കൊടി.

തളിപ്പറമ്പ് നഗരസഭയിലെ ഉറച്ച ഇടതുപക്ഷ വാര്‍ഡാണ് കീഴാറ്റൂര്‍. ഇവിടെ കൂട്ടലും കിഴിക്കലും നടത്തേണ്ടതായ ആവശ്യമേ ഉണ്ടാകുന്നില്ല. സി.പി.എമ്മിന്റെ ഉറച്ചകോട്ടയായി കണക്കാക്കപ്പെടുന്ന വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുല്ലായിക്കൊടി ചന്ദ്രന്‍(69), യു.ഡി.എഫിന് വേണ്ടി നൗഷാദ് ഇല്യംസ്(45), എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി കെ.പി.സതീഷ്(41)എന്നിവരാണ് മല്‍സരരംഗത്ത്. 29-ാം വാര്‍ഡായ … Read More

പാലകുളങ്ങരയില്‍ കലങ്ങുന്നത് ആരുടെ കുളം-മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍.

      സ്ഥിരമായി ഒരു ഭാഗത്തേക്കും ചാഞ്ഞുനില്‍ക്കാത്ത വാര്‍ഡാണ് തളിപ്പറമ്പ് നഗരസഭയിലെ പാലകുളങ്ങര. രണ്ടു തവണ സി.പി.എമ്മും ബി.ജെ.പിയും വിജയിച്ച വാര്‍ഡില്‍ 2015 ലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത്തവണ രൂപഘടന മാറിയ വാര്‍ഡില്‍ 1063 വോട്ടര്‍മാരാണുള്ളത്. ഇതില്‍501 പുരുഷന്‍മാരും 562 സ്ത്രീകളുമാണ്. 2010 … Read More

ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിത്വ തമിഴ്നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ … Read More

അന്തര്‍ധാരകളും കല്ലിങ്കീല്‍ ഇഫക്ടും സജീവം-പാളയാട് പ്രവചനാതീതം.

          സി.പി.ഐ-സി.പി.എം പോരില്‍ എളുപ്പത്തില്‍ വിജയിച്ചുകയറാം എന്ന് യു.ഡി.എഫ് ഉറപ്പിക്കുന്ന വാര്‍ഡുകളില്‍ ഒന്നാണ് 32-ാം വാര്‍ഡായ പാളയാട്. 2015 ല്‍ ഇവിടെ നിന്ന് വിജയിച്ച പി.പി.വല്‍സലയാണ്(55)യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മല്‍സര രംഗത്ത് പുതുമുഖങ്ങളാണ് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി ഷൈജ സുനോജും(43) എന്‍.ഡി.എ … Read More

പ്ലാത്തോട്ടത്ത് ജനകീയ നേതാവിനെതിരെ വെറും സ്വതന്ത്രന്‍.

തളിപ്പറമ്പ് നഗരസഭയിലെ വി.ഐ.പി വാര്‍ഡാണ് 25-ാം വാര്‍ഡായ പ്ലാത്തോട്ടം. ഇവിടെ ഒരു തെരഞ്ഞെടുപ്പ് മല്‍സരത്തിന്റെ മൂഡിലല്ല ജനങ്ങള്‍ കാരണം, ഇവിടെ ഫലം പ്രഖ്യാപിക്കപ്പെടേണ്ട കാര്യം മാത്രമേയുള്ളൂ. സി.പി.എമ്മിന്റെ ഏറ്റവും ഉറപ്പുള്ള വാര്‍ഡുകളിലൊന്നാണ് പ്ലാത്തോട്ടം. സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്നും … Read More

ആറുവയസുകാരന് പീഡനം ബംഗാള്‍ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: ആറുവയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയില്‍ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ രാംപൂര്‍ഘട്ടിലെ ഫിര്‍ദൗസ് ഷേക്ക്(22)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് നഗരത്തിലെ ഒരു വിദ്യാലയത്തിലെ കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.  

പ്രേമരോഗി ശല്യത്തില്‍ പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പോലീസും

തളിപ്പറമ്പ്: പ്രേമരോഗിയെ കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിലെ ഡോക്ടറും ആശുപത്രി ജീവനക്കാരും പോലീസും. ഒരു പ്രമുഖ സ്‌പെഷ്യലിസ്റ്റ് ഡോക്ടറാണ് പ്രേമരോഗിയുടെ പരാക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുറച്ചനാളുകള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിക്കാനായി എത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ ഒരു യുവതിക്ക് … Read More

കഞ്ചാവ് ബീഡിവലിച്ച പെരിങ്ങോം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച പെരിങ്ങോം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വയക്കര കൂടം ചേക്കിന്റകത്ത് വീട്ടില്‍ സി.എച്ച്.മൂഹമ്മദ് ഷെരീഫിനെയാണ്(40)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5.45 ന് പിടികൂടിയത്. തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിന് കിഴക്കുഭാഗത്തെ കംഫര്‍ട്ട് സ്റ്റേഷന് പിറകില്‍ വെച്ച് … Read More

ഏഴാംമൈലിലേക്ക് ഓടിക്കയറുന്നത് ചന്ദ്രബാബുവോ ഹനീഫയോ-ഏഴാംമൈലില്‍ ബലാബലം

       ഡമ്മിയായി പത്രികനല്‍കിയത് പിന്‍വലിക്കാന്‍ മറന്നുപോയതുകൊണ്ടുമാത്രം മുസ്ലിംലീഗുകാരന്‍ സ്വതന്ത്രനായി രംഗപ്രവേശം ചെയ്യേണ്ടി വന്ന വാര്‍ഡാണ് ഏഴാംമൈല്‍. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെ അഞ്ച് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി.പി.എമ്മിലെ കെ.എം.ചന്ദ്രബാബു(58)എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും ഹനീഫ ഏഴാംമൈല്‍(48) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായം മല്‍സരിക്കുന്നു. ഏതാണ്ട് … Read More

പിലാത്തറയില്‍ നിന്ന് സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു

പരിയാരം: നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ചതായി പരാതി. രാമന്തളി പാലക്കോട് കാരമുട്ടത്തെ സല്‍മത്ത് മന്‍സിലില്‍ എന്‍.പി.മിഖ്ദാദിന്റെ 2020 മോഡല്‍ കെ.എല്‍-59 വി-6488 മെറൂണ്‍സിറത്തിലുള്ള ആക്‌സസ് 125 സ്‌ക്കൂട്ടറാണ് കാണാതായത്. 60,000 രൂപ വിലമതിക്കുന്ന സ്‌ക്കൂട്ടര്‍ പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കോംപ്ലക്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. … Read More