ഇപ്പം കത്തിക്കും-ഭീഷണി ഉയര്‍ത്തിയ സ്ത്രീയെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: ദേഹത്ത് പെട്രോ ളൊഴിച്ച് കൈയില്‍ തീപ്പെട്ടിയുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാസേന തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി. കൊയോങ്കര മൃഗാശുപത്രിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സൈഫുന്നിസ (36) യാണ് മുറിയടച്ച് ദേഹമാസകലം പെട്രോളൊഴിച്ച് ഇപ്പോള്‍ … Read More

കിണറില്‍ വീണ വയോധികയെ പയ്യന്നൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍: കിണറില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോലിലെ കേടത്ത് വീട്ടില്‍ ഓമന(84)നെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഓമനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫയര്‍ ആന്റ് … Read More

കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണു.

തളിപ്പറമ്പ്: കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അള്ളാംകുളംസ്ട്രീറ്റ് നമ്പര്‍ ഒന്നില്‍ ടര്‍ഫിന് സമീപത്തെ നബീസാ മന്‍സിലില്‍ നബീസയാണ്(48) ഇന്ന് രാവിലെ ഏഴരയോടെ കിണറില്‍ വീണത്. 22 അടി ആഴമുള്ള കിണറില്‍ മുന്നടിയോളം വെള്ളമുണ്ടായിരുന്നു. റസ്‌ക്യൂനെറ്റ് … Read More

ലീക്കായ ടാങ്കര്‍ലോറിതേടി അഗ്നിരക്ഷാസേന വലഞ്ഞു.

തൃക്കരിപ്പൂര്‍: ഓയില്‍ ചോര്‍ച്ചയുള്ള ടാങ്കര്‍ലോറി തേടി അഗ്നിമനസേന വലഞ്ഞു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവത്തിന്റെ തുടക്കം. കാലിക്കടവില്‍ നിന്നും ദേശീയപാതവഴി പോകുന്ന ഒരു ടാങ്കര്‍ ലോറിയുടെ ഓയില്‍ ടാങ്കര്‍ ചോരുന്നതായി പിന്നാലെ  വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ അലകസ് എന്ന യാത്രക്കാരനാണ് അഗ്നിശമനനിലയത്തില്‍ … Read More

ആടിനെ രക്ഷിക്കാന്‍ 60 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. തവിടിശ്ശേരിയിലെ കാവണാല്‍ പെരിയാട്ട് വീട്ടിലെ ശ്രീധരന്റെ ആടാണ് അദ്ദേഹത്തിന്റെ തന്നെ വീട്ടുവളപ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. പെരിങ്ങോത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ … Read More

ആടിനെ രക്ഷിക്കാന്‍ സാഹസിക ദൗത്യവുമായി പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ആടിനെ രക്ഷിക്കാന്‍ അഗ്നിശമനസേനയുടെ സാഹസികദൗത്യം. 95 അടി ആഴമുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചത്. ഉമ്മറപ്പൊയില്‍ സിബി മാത്യു പുല്‍ത്തകിടിയില്‍ എന്നയാളുടെ ആടാണ് കിണറ്റില്‍ വീണ്ടത്. പെരിങ്ങോത്തു നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സംഘത്തിലെ ഫയര്‍ … Read More

മരം വീണു-ഗതാഗതം മുടങ്ങി.

മാത്തില്‍: കശുമാവ് റോഡിലേക്ക് പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. കാങ്കോല്‍-ആലപ്പടമ്പിലെ കാളീശ്വരത്ത് ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കെ.പി.സുകുമാരന്‍ എന്നയാളുടെ പറമ്പിലെ കൂറ്റന്‍ കശുമാവിന്റെ ശാഖയാണ് കാങ്കോല്‍-സ്വാമിമുക്ക്-മാത്തില്‍ റോഡിലേക്ക് വീണത്. പയ്യന്നൂര്‍ അഗ്നിശമനനിലയം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മരം … Read More

വാട്ടര്‍ഫോഴ്‌സായി ഫയര്‍ഫോഴ്‌സ്-കുടിവെള്ളപൈപ്പിലെ ചോര്‍ച്ചയടച്ച് അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: കുടിവെള്ള പൈപ്പ് പൊട്ടിയത് വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി, ഒടുവില്‍ അഗ്നിശമനസേന ഇടപെട്ട് താല്‍ക്കാലിക പരിഹാരം കണ്ടു. ദേശീയപാതയില്‍ വെള്ളൂരിലാണ് സംഭവം. ഇന്നലെ സന്ധ്യയോടെയാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഈ ഭാഗത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിലേക്ക് വെള്ളം ചീറ്റിയൊഴുകിയതോടെ വാഹനഗതാഗതത്തിന് … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. പാടിക്കൊച്ചി എടക്കരോട്ട് വീട്ടില്‍ ദേവസ്യയുടെ വീട്ടുപറമ്പിലെ 55 അടി ആഴമുള്ള കിണറില്‍ വീണ ആടിനെയാണ് പെരിങ്ങോം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ … Read More

പൊട്ടക്കിണറില്‍ വീണ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കാല്‍: പൊട്ടക്കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 16 ലെ ചിറ്റാരിക്കല്‍ കാരയിലാണ് സംഭവം. കിഴക്കേടത്ത് വര്‍ക്കി എന്നയാളുടെ 8 മാസം പ്രായമായ ആടാണ് അതദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള റബ്ബര്‍ … Read More