കിണറില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: പൂച്ചയെ എടുക്കാന്‍ ഇറങ്ങി കിണറ്റില്‍ അകപ്പെട്ടു പോയ യുവാവിനെ അഗ്‌നിരശമനസേന രക്ഷിച്ചു. ഫാറൂഖ് നഗറിലെ കെ.ഹാരിസ് എന്നയാളുടെ 50 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറ്റില്‍ അകപ്പെട്ട മുഹമ്മദ് ഹംറാസ് (19) പൂച്ചയെ രക്ഷപ്പെടുത്തിയതിന് ശേഷം മുകളിലോട്ട് കയറാന്‍ … Read More

കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ ഫുട്‌ബോള്‍ മല്‍സരം-തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്റെ നാലാമത് കണ്ണൂര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ കൂത്തുപറമ്പ് യൂണിറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായത്. … Read More

വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി.

തളിപ്പറമ്പ്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കുടുങ്ങിയ മോതിരം അഗ്നിശമനസേന അറുത്തുമാറ്റി. മടമ്പം മേരിലാന്റ് ഹൈസ്‌ക്കൂളിലെ കോട്ടൂര്‍ സ്വദേശി എം.ജിജിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരമാണ് സേന അറുത്ത് മാറ്റിയത്. ഇന്നലെ രാവിലെ മോതിരം ഇട്ടപ്പോള്‍ തന്നെ മുറുകുകയായിരുന്നു. അഴിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ … Read More

വീടിന്റെ ടെറസില്‍ കുടുങ്ങിയയാളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പ്ലമ്പിംഗ് ജോലിയില്‍ സഹായിക്കുന്നതിനായി വീടിന്റെ ടെറസില്‍ കയറി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചേപ്പറമ്പ് പയറ്റിയാലിലെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയ പയറ്റിയാലിലെ ടി.വി.സുബിനെയാണ് തളിപ്പറമ്പ അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ … Read More

ആശുപത്രിയില്‍ ഫയര്‍ഫോഴ്‌സ് വക ഓപ്പറേഷന്‍ സക്‌സസ്.

പിലാത്തറ: കൈവിരലില്‍ മോതിരം കുടുങ്ങിയ പിലാത്തറ ഹോപ്പിലെ അന്തേവാസിക്ക് പയ്യന്നൂര്‍ ഫയര്‍ഫോവ്‌സ് ആശുപത്രിയിലെത്തി ഓപ്പറേഷന്‍ നടത്തി. സി.പി.അനീഷിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്‌നിരക്ഷാ സേന ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റിയത്. അനീഷിന്റെ ഇടതു കയ്യിലാണ് ഒരു വിരലില്‍ തന്നെ 2 സ്റ്റീല്‍ മോതിരങ്ങള്‍ … Read More

പശുക്കള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: രണ്ട് മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന. കാളീശ്വരത്തും കണ്ടോത്തും അപകടത്തില്‍ പെട്ട പശുക്കളെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. കാളീശ്വരത്തെ ഭാര്‍ഗവിയുടെ 24 ദിവസം പ്രായമായ പശുക്കുട്ടി ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് സമീപത്തെ പറമ്പിലെ ആല്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ടത്. കണ്ടോത്ത് വടക്കേടത്ത് … Read More

അപകടാവസ്ഥയില്‍ പൊട്ടി തൂങ്ങിയ ആല്‍മരം മുറിച്ചുനീക്കി.

പിലാത്തറ: പൊട്ടി തൂങ്ങിനിന്ന ആല്‍മരം അഗ്നിശമനസേന സാഹസികമായി മുറിച്ചുനീക്കി. പിലാത്തറ-മാതമംഗലം റോഡില്‍ കടന്നപ്പള്ളിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കടന്നപ്പള്ളി ബസ്റ്റോപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരം പൊട്ടി തൂങ്ങിക്കിടക്കുന്നത് അപകടം വര്‍ദ്ധിപ്പിച്ചതിനാല്‍ പയ്യന്നൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേസവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന … Read More

കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ നെടുകുന്നിലെ കെ.സക്കറിയയുടെ വീട്ടുകിണറിലാണ് അദ്ദേഹത്തിന്റെ തന്നെ പശു അബദ്ധത്തില്‍ വീണത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പശുവിനെ … Read More

തളിപ്പറമ്പ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ തിരുരക്താശ്രമം സന്ദര്‍ശിച്ചു.

കരുവഞ്ചാല്‍: ആശാന്‍കവലയിലെ തിരുരക്താശ്രമം സന്ദര്‍ശിച്ച് തളിപ്പറമ്പ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ഓണസദ്യയൊരുക്കാന്‍ സഹായം കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം നടത്തുന്ന തിരുരക്താശ്രമത്തിന്റെ മാനേജര്‍ ലിജോയ്ക്കാണ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ സഹായം നല്‍കിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ടി.പി.ജോണി, … Read More

ഈസ്റ്റ് എളേരിയില്‍ പശു, വെസ്റ്റ് എളേരിയില്‍ ആട്-രണ്ടിനും രക്ഷകരായി പെരിങ്ങോം അഗ്നിരക്ഷാസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെയും പശുവിനെയും പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഈസ്റ്റ് എളേരി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊല്ലാടയിലെ കാളിയാട്ട് വീട്ടില്‍ തങ്കമണിയുടെ 30 അടി ആഴമുള്ള ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെയും, വെസ്റ്റ് പഞ്ചായത്ത് 13 വാര്‍ഡ് കമ്മാടത്തെ മേമനവീട്ടില്‍ … Read More