ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം  പുറത്തുവിട്ടത്. തുടര്‍ച്ചയായി … Read More

എം.ഡി.എം.എ വലിച്ചു, സഞ്ജിത്ത് സയീദ് കുടുങ്ങി.

തളിപ്പറമ്പ്: പത്തൂപയുടെ നോട്ടില്‍ ഉരച്ച് എം.ഡി.എം.എ വലിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുഷ്പഗിരി സാജ് മഹലില്‍ സഞ്ജിത്ത് സയീദിന്റെ(29)പേരിലാണ് കേസ്. ഇന്നലെ രാത്രി 8.05 ന് തൡറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെ … Read More

കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍

ഇരിട്ടി: കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 44.8 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി മാധവം ഹൗസില്‍ കെ.ഗൗരിഷ്(21)ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ എത്തിച്ച് ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ … Read More

ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു.

തളിപ്പറമ്പ്:സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ സമീപത്തേക്ക് ചെന്ന ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി ആലത്തട്ടിലെ നീലാങ്കോല്‍ ലക്ഷ്മണന്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 11 മണിയോടെ … Read More

കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി.

പിലാത്തറ: കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി. ഭര്‍ത്താവ്: കേശവന്‍ നമ്പൂതിരി (റിട്ട. അദ്ധ്യാപകന്‍). മക്കള്‍: സന്തോഷ് (മാനേജര്‍, കനറ ബാങ്ക്, എറണാകുളം) ഹരീഷ് (ബംഗളൂരു). മരുമക്കള്‍: ഗാര്‍ഗി (തപാല്‍ വകുപ്പ്, ചെറുവത്തൂര്‍) ശ്രുതി (ബംഗളൂരു). സഹോദരങ്ങള്‍: മണ്ണംകുളം ദേവകി … Read More

പെരുവാമ്പ ഗോമിത്ര ധർമ്മഗോശാല ശിലാസ്ഥാപനം നടത്തി.

പിലാത്തറ: ചെറുതാഴം ശ്രീ രാഘവപുരം സഭായോഗത്തിൻ്റെ ഗോമിത്ര വിഭാഗം നടപ്പിലാക്കുന്ന ധർമ്മഗോശാലയുടെ ശിലാസ്ഥാപന കർമ്മം പെരുവാമ്പ പുതിയവയൽ പുഴയോരത്ത് ഡോ. ടി.പി.ആർ. നമ്പൂതിരി നിർവ്വഹിച്ചു. തുടർന്ന് ചെറുതാഴം കണ്ണിശ്ശേരി കാവിൽ നടന്ന ഗോ സംരക്ഷണ സദസിൽ എം.ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. … Read More

സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ

പിലാത്തറ: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടക്കും. കാഴ്ച്ച-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉള്ളവര്‍ക്ക് കാല്‍ക്കുലേറ്റര്‍ മുതല്‍ എ ഐ.ടെക്‌നോളജി വരെയുള്ള വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് … Read More

തളിപ്പറമ്പ് നഗരസഭ ബാലസംഗമം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ-ബാലസംഗമം പദ്ധതി തൃച്ചംബരം യൂ പി സ്‌കൂളില്‍ നടന്നു. വൈസ് ചെയര്‍മാന്‍   കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.വി.വസന്തി, സി ഡി എസ് ചെയര്‍പേഴ്‌സന്‍ … Read More

കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു-പരിശോധന നിര്‍ത്തിവെപ്പിക്കാന്‍ ഉന്നതതല ഇടപെടലും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ സഹകരണ സാമ്പത്തിക സ്ഥാപനത്തില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ പരിശോധന നടക്കുന്നത് നിര്‍ത്താനായി ഉന്നതല ഇടപെലുകള്‍ നടക്കുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്. സഹകരണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇതേവരെ 35 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് … Read More

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്ന പൊതിച്ചോര്‍ വിതരണത്തിനൊപ്പം ക്രിസ്തുമസ് ദിനത്തില്‍ കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ. എല്ലാ വിഭാഗം ആളുകളേയും ആഘോഷങ്ങളിലൂടെ സന്തോഷത്തിന്റെ ഭാഗമാക്കുക എന്നത് ആണ് കേക്ക് വിതരണത്തിലൂടെ നടത്തുന്നതെന്നും,  കരോള്‍ പോലുള്ള … Read More