എം എം ആര്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍

  കണ്ണൂര്‍: സംസ്ഥാനത്ത് മമ്പ്സ് അഥവാ മുണ്ടിനീര് എന്ന രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ എം എം ആര്‍ വാക്‌സിനേഷന്‍ അടിയന്തരമായി വാക്‌സിനേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും കുത്തിവെപ്പുകള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. … Read More

തളിപ്പറമ്പ് വികസനം-കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: വ്യാപാരികളുടെയും നാടിന്റെയും നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ വസതിയില്‍ ചെന്ന് കണ്ട് നിവേദനം നല്‍കി. തളിപ്പറമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ കാന്റീന്‍ പൊളിച്ച് റവന്യൂ … Read More

റോഡ് നന്നാക്കിയതിന് ആക്രമം: ഏഴുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: മണ്‍റോഡ് ഗതാഗതയോഗ്യമാക്കിയ വിരോധത്തിന് ഏഴംഗസംഘം ആക്രമം നടത്തി, മൂന്നുപേര്‍ക്ക് പരിക്കേറ്റു, സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പുങ്ങംചാലിലെ പനയംതട്ട മധു, സുമേഷ്, സുധീഷ്, മോഹനന്‍, സതി, ശൈലജ, കൃഷ്ണവേണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റ വെസ്റ്റ് എളേരി … Read More

ഗിറ്റാറിസ്റ്റ് കെ.എ.അജയന്‍ (63) നിര്യാതനായി.

തളിപ്പറമ്പ്: ഗിറ്റാറിസ്റ്റ് കെ.എ.അജയന്‍ (63) നിര്യാതനായി. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.  മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂക്കോത്ത് തെരുവിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണപ്പെട്ട … Read More

കുലുക്കിക്കുത്തുകാര്‍ പിടിയില്‍

പരിയാരം: കുലുക്കിക്കുത്ത് കളിക്കാരായ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെറുതാഴം സെന്റര്‍ കൊവ്വലിലെ പുതിയ വീട്ടില്‍ എ.വി.അജയന്‍(49), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(42) എന്നിവരെയാണ് പരിയാരം എസ്.ഐ എന്‍.പി.രാഘവന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നരീക്കാംവള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം … Read More

കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംബരം രക്ഷപ്പെടുത്തി. ഇന്നലെയാണ് കാക്കാത്തോട് പ്രവര്‍ത്തിക്കുന്ന ജെയിന്‍സ് അക്കാദമിയുടെ കിണറിന് മുകളില്‍ വിരിച്ച വലയില്‍ പാമ്പ് കുടുങ്ങിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസറെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ … Read More

റിട്ട.അദ്ധ്യാപിക സുന്ദരാംബാള്‍(88)നിര്യാതയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. മാപ്പിള യു.പി.സ്‌കൂള്‍ റിട്ട.അദ്ധ്യാപിക ചിറവക്ക് തമ്പുരാന്‍ നഗറില്‍ വിശ്വനിവാസില്‍സുന്ദരാംബാള്‍(88)നിര്യാതയായി.  ഭര്‍ത്താവ്:  പരേതനായ പരമേശ്വരയ്യര്‍ (റിട്ട. തഹസില്‍ദാര്‍). മകന്‍: പരേതനായ വിശ്വനാഥന്‍(കണ്ണന്‍). മരുമകള്‍: വി.ആര്‍.ജയലക്ഷ്മി. സഹോദരങ്ങള്‍: ബാലാംബാള്‍ (പാലക്കാട്), ചിദംബരം (പാലക്കാട്), ജയലക്ഷ്മി (മുംബൈ), പരേതയായ മീന (പാലക്കാട്). … Read More

യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

ആലക്കോട്: യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കളുടെപേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കാനായിയിലെ അനില്‍കുമാര്‍, മാതാപിതാക്കളായ ശാന്ത, കുഞ്ഞിക്കണ്ണന്‍, സഹോദരന്‍ രാജു എന്നിവരുടെ പേരിലാണ് കേസ്. തിമിരി ചെറുപാറ ഓലക്കണ്ണിലെ വട്ടക്കാവില്‍ വീട്ടില്‍ വി.എസ്.അപര്‍ണ്ണയുടെ (26)പരാതിയിലാണ് കേസ്. 2023 … Read More

തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ വന്‍തുക വെട്ടിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖമായ ഒരു സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയത് പുറത്തായി. ലോണെടുത്ത ഒരാള്‍ വായ്പത്തുക മുഴവനും അടച്ച് ക്ലോസ്‌ചെയ്യുന്നതിനായി ജീവനക്കാരനെ ഏല്‍പ്പിച്ച തുകയാണ് മുക്കിയത്. സ്ഥാപനത്തിലേക്ക് വരാന്‍ സാധിക്കാതെ വന്നതിനാല്‍ വലിയ തുക സ്ഥാപനത്തിലെ ഒരു … Read More

തളിപ്പറമ്പ്മുസ്ലിംലീഗ് ഓഫീസ് പ്രവര്‍ത്തകര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: മുസ്‌ലീം ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍കൈയ്യെടുക്കാത്ത നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം നടത്തി. മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകരാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തൗഹീദ് മസ്ജിദിന് സമീപം 12 വര്‍ഷം … Read More