9.773 കിലോഗ്രം കഞ്ചാവുമായി നസീര്‍ പിടിയില്‍.

കണ്ണൂര്‍: കഞ്ചാവുമായി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി. കുടുക്കിമൊട്ട തണ്ടപ്പുറത്ത് താമസിക്കുന്ന തലശ്ശേരി ശിവപുരം കാഞ്ഞിലേരി പുതിയ വീട്ടില്‍ മമ്മദിന്റെ മകന്‍ പി.വി.നസീര്‍(45) നെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. … Read More

കൃമികടിക്കാരന് ആറ് വര്‍ഷം കഠിനതടവും അരലക്ഷം പിഴയും.

തളിപ്പറമ്പ്: ബസില്‍ ഉമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന 13 കാരിക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചുകൊടുത്ത കന്യാകുമാരി സ്വദേശിക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാര്‍ത്താണ്ഡം പുത്തൂര്‍ തൃക്കണങ്കോട് സ്വദേശിയും ഇപ്പോള്‍ കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം.ആന്റണി(65)നെയാണ് തളിപ്പറമ്പ് അതിവേഗ … Read More

ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്

പരിയാരം: ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ്‌  ലൂര്‍ദ്ദ് ഫിസിയോതെറാപ്പി കേളേജിലെ വിദ്യാര്‍ത്ഥിനി ആന്‍മേരി(22) തൂങ്ങിമരിക്കാന്‍ കാരണം അമ്മ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞതിനെന്ന് സഹപാഠി പോലീസില്‍ മൊഴിനല്‍കി. എറണാകുളം തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ കോനോത്ത് വീട്ടില്‍ ടെന്‍സന്റെ മകള്‍ … Read More

കീഴാറ്റൂരിലെ പാപ്പിനിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80) നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പാപ്പിനിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80) നിര്യാതനായി. ഭാര്യ:ബാവുക്കോട്ട് പത്മിനി. മക്കള്‍: രൂപശ്രീ, പരേതനായ പ്രകാശന്‍. മരുമകന്‍:പുരുഷോത്തമന്‍ (മുയ്യം). മൃതദ്ദേഹം നാളെ(ശനി) രാവിലെ 7 മണിക്ക് വീട്ടിലെത്തിച്ച് 10 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.  

ലൂര്‍ദ്ദ് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു

പരിയാരം: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ(22)ആണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് ഫിസിയോതെറാപ്പി കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. സഹപാഠികള്‍ ക്ലാസുകഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ ഹോസ്റ്റലിലെ ശുചിമുറിയുെട ഹുക്കില്‍ തൂങ്ങിയ … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്.

തലശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്. തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.സുബിന്‍രാജും സംഘവും രാത്രികാല പട്രോളിങ് നടത്തിവരവേ തലശ്ശേരി കടല്‍പാലം പരിസരത്തു നിന്ന് തലശ്ശേരി മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ വെച്ച് … Read More

മണ്ണന്‍ സൂബൈറിന്റെയും പി.പി.അബ്ദുള്‍ റഹ്മാന്റെയും പേരില്‍ കേസ്‌

തളിപ്പറമ്പ്: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മുസ്ലിംഗീഗ് പ്രാദേശിക നേതാവ് മണ്ണന്‍ സുബൈര്‍, സയ്യിദ് നഗറിലെ പി.പി.അബ്ദുല്‍റഹ്മാന്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍  പ്രകാരം കേസെടുത്തത്. നവംബര്‍ 16 ന് … Read More

കുപ്പം മരത്തക്കാട്ടെ കെ.പി.അബൂബക്കര്‍ ഹാജി (85-ചെങ്ങളായി) നിര്യാതനായി

തളിപ്പറമ്പ്: മെയിന്‍ റോഡ് സാദിരി പള്ളിക്ക് സമീപത്തെ വ്യാപാരി കുപ്പം മരത്തക്കാട്ടെ കെ.പി.അബൂബക്കര്‍ ഹാജി (85-ചെങ്ങളായി) നിര്യാതനായി. ഭാര്യ : സൈനബ മക്കള്‍: ഹൈറുന്നീസ, മുഹമ്മദ് കുഞ്ഞി, റസീന, റാഷിദ്, സുഹറബി, ആഷിക്ക് മരുമക്കള്‍ : മുഹമ്മദ് കുഞ്ഞി, ഹാരിസ്, അഷ്റഫ്, … Read More

ആട് മജ്ബൂസ് ടീം വ്യാപാരി നേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: ആട് മജ്ബൂസ് ടീം സംഘടിപ്പിച്ച ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റിലെ പുതിയ ഭാരവാഹികള്‍ക്കും കോഴിക്കോട് നടന്ന ഓപ്പണ്‍ നാഷണല്‍ ഗ്രാപ്പിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 68 കിലോഗ്രാമില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് മുഅത്തിബിനും സ്വീകരണവും അനുമോദനവും … Read More

പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളും പരാജയം : ഡോ.കെ.വി.ഫിലോമിന

തളിപ്പറമ്പ്: തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും ആനുകൂല്യ നിഷേധത്തിനെതിരെ സമര രംഗത്തിറങ്ങാന്‍ ജീവനക്കാര്‍ തയ്യാറാവണമെന്നും ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന. കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് … Read More