ബക്കളത്ത് വയോധികന്‍ ബസിടിച്ച് മരിച്ചു

തളിപ്പറമ്പ്: പാല് വാങ്ങാന്‍ പോകവെ ബസിടിച്ച് വയോധികന്‍ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴിന് പാല് വാങ്ങാന്‍ പോയപ്പോള്‍ ബക്കളം ടൗണില്‍ വെച്ച് ആര്യ എന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിച്ച … Read More

മാതമംഗലം നീലിയാര്‍കോട്ടം ലക്ഷദീപ സമര്‍പ്പണം ഫണ്ട് ഉദ്ഘാടനം ഒക്ടോബര്‍ 20 ന് നാളെ.

മാതമംഗലം: ശ്രീ നിലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നവീകരണ കലശവും പുനഃപ്രതിഷ്ഠയും കളിയാട്ടവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4 ന് (മകരം 21) വൈകുന്നേരം നടത്തുന്ന ലക്ഷം ദീപം സമര്‍പ്പണ ഫണ്ട് ഉദ്ഘാടനം … Read More

ദിവ്യയുടെ അറസ്റ്റ് വൈകും, മുന്‍കൂര്‍ ജാമ്യഹരജിയിലും നവീനെതിരെ ദിവ്യ.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പി.പി.ദിവ്യയുടെ അറസ്റ്റ് വൈകും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമേ മൊഴിയെടുക്കലും അറസ്റ്റും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. തലശേരി പ്രിന്‍സിപ്പല്‍ … Read More

പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്(69)നിര്യാതനായി.

തൃശൂര്‍: പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്(69)നിര്യാതനായി. തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1955-ല്‍ തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് ജനനം. കേരള സാഹിത്യ അക്കാദമി വൈസ് … Read More

ദിവ്യയെ അറസ്റ്റ് ചെയ്യുക-പരിയാരത്ത് പ്രതിഷേധ പ്രകടനം.

പരിയാരം:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിസിസി ജന.സെക്രട്ടറി ഇ.ടി.രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, ഐ.വി. കുഞ്ഞിരാമന്‍, ഇ.വിജയന്‍, എ.ടി.ജനാര്‍ദ്ദനന്‍, വി.വി.രാജന്‍, … Read More

ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി ശിവൻകുട്ടി

പരിയാരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ ഒരു കോടി രൂപ സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു … Read More

കൃത്രിമ ബില്ലുണ്ടാക്കി പണം തട്ടിയെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: കൃത്രിമ ബില്ലുകളുണ്ടാക്കി സ്ഥാപനത്തിന്റെ 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നാലു ജീവനക്കാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. എളയാവൂര്‍ മേലെചൊവ്വയിലെ ഗ്രൂംസ് വെഡ്ഡിംഗ് ഹബ്ബ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ അഴീക്കോട് സൗത്ത് തൈവളപ്പള്ളി വീട്ടില്‍ സച്ചിന്‍ പ്രകാശ്(25), അരോളി … Read More

ചീമേനി സ്വദേശി പരിയാരത്ത് തൂങ്ങിമരിച്ചു.

പരിയാരം: ചീമേനി സ്വദേശിയെ കുളപ്പുറത്തെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി മുണ്ട വലിയപൊയിലിലെ പുതിയടത്ത് വീട്ടില്‍ പി.രാജേഷിനെയാണ്(46) ഇന്നലെ രാത്രി ഏഴോടെ വീടിന്റെ പിന്‍ഭാഗത്തെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാഘവന്‍-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഭ. മക്കള്‍: ആര്യ, … Read More

ആത്മഹത്യാ പ്രേരണകേസിലെ പ്രതി പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വൈകാതെ തന്നെ … Read More

താഴെ ചൊർക്കള- മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി കൈയ്യോടെ പിടികൂടി പഞ്ചായത്ത് വാർഡ് മെമ്പർ

തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമ പഞ്ചാമത്തിലെ താഴെ ചൊർക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി പിടികൂടി. വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളിയ വാഹനം തടഞ്ഞുവെച്ച് നാട്ടുകാരെ വിവരമറിയിച്ച് അധികൃതരെ വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് കാഞ്ചന … Read More