സന്താനസൗഭാഗ്യം പകര്‍ന്നു നല്‍കിയ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഉദിനൂര്‍ എം.ബാബു വൈദ്യര്‍.

ഉദിനൂര്‍: വന്ധ്യതാ ചികില്‍സാ രംഗത്ത് വേറിട്ട പരീക്ഷണങ്ങളിലൂടെ അനപത്യദു:ഖം പേറി നടന്ന ആയിരക്കണക്കിനാളുകള്‍ക്ക് സന്താനസൗഭാഗ്യം പകര്‍ന്നുനല്‍കിയ ഉദിനൂര്‍എം.ബാബുവൈദ്യര്‍ ചികില്‍സാ രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു. നാട്ടുചികില്‍സകനായ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ മരുന്നറിവാണ് വി വാഹിതനായി എട്ടുവര്‍ഷം കഴിഞ്ഞ ശേഷം ബാബുവൈദ്യര്‍ സ്വന്തം ജീവിതത്തില്‍ … Read More

കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം-യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

പരിയാരം: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ മനോഹരന്റെ മകള്‍ കളരിക്കല്‍ വീട്ടില്‍ കെ.ശ്രുതിയുടെ(30)പരാതിയിലാണ് കേസ്. ഭര്‍ത്താവ് കാസര്‍ഗോഡ് പിലിക്കോട്ടെ കൊത്തോളിയില്‍ വടക്കേവീട്ടില്‍ വിപിന്‍ലാല്‍(34)അച്ഛന്‍ പത്മനാഭന്‍, അമ്മ … Read More

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം.     റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. യുവതിയുടെ ആക്രമണത്തില്‍ ബെയ്‌ലിന്‍ ദാസിനും … Read More

ടി.വി.നാരായണന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി.

തളിപ്പറമ്പ്: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ദിവസം നീണ്ടുനിന്ന തളിപ്പറമ്പ് മണ്ഡലം സമ്മേളനം സമാപിച്ചു. ചിറവക്കില്‍ എ.ആര്‍.സി മാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ മണ്ഡലം സെക്രട്ടെറിയായി ടി.വി.നാരായണനെ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന … Read More

സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ കേസ്.

മയ്യില്‍: സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ കേസ്. കെ.എല്‍-13 യു 3265 ഡ്രൈവര്‍ പുല്ലൂപ്പി കെ.എ.മന്‍സിലില്‍ കെ.പി.ജസീറിനാണ്(30) പരിക്കേറ്റത്. ഇയാളെ കണ്ണൂലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 8.45 ന് പുല്ലൂപ്പിക്കടവ് പാര്‍ക്കിന് സമീപം ബസ് തിരിക്കവെ റോഡില്‍ പാര്‍ക്ക് … Read More

മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.

മയ്യില്‍: മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കാനാട് സ്വദേശികളായ കൃഷ്ണന്റെയും നാരായണിയുടെയും മകന്‍ കുറ്റിയാട്ടൂര്‍ കുറുവോട്ടുമൂലയിലെ വി.സുജേഷന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം  അഞ്ചോടെയായിരുന്നു സംഭവം. മരത്തിലും ഏണിയിലുമായി കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ട സുജേഷനെ ഉടന്‍ തന്നെ … Read More

കഞ്ചാവുമായി മൂന്ന് അസം സ്വദേശികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ്-പൂവ്വം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പൂവ്വത്തുവെച്ച് 1.100 കിലോ കഞ്ചാവ് സഹിതം ഇവര്‍ കുടുങ്ങിയത്. കെ.എല്‍ 59 … Read More

തീരാദു:ഖമായി മകളുടെ അകാലമരണം പിതാവ് തൂങ്ങിമരിച്ചു.

മൊറാഴ: മകളുടെ അപകടമരണത്തിലും അമ്മയുടെ അസുഖത്തിലും മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ്(32)ആണ് മരിച്ചത്. ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: സൂര്യ. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച … Read More

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് ആവേശോജ്വല തുടക്കം-നാളെ (തിങ്കള്‍)സമാപിക്കും.

തളിപ്പറമ്പ്: സി.പി.ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് ഉജ്വല തുടക്കം. ചിറവക്കില്‍ പ്രത്യേകം സജമാക്കിയ എ.ആര്‍.സി.മാസ്റ്റര്‍ നഗറില്‍ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു പതാക ഉയര്‍ത്തിയതോടെയാണ് ദ്വിദിന സമ്മേളനത്തിന് ആരംഭം കുറിച്ചത്. സി.ലക്ഷ്മണന്‍, … Read More

കടന്നപ്പള്ളിയില്‍ പ്രതിഷേധപ്രകടനത്തിന്റെ പേരില്‍ പോലീസും സിപി.എമ്മും തമ്മില്‍ സംഘര്‍ഷം

പരിയാരം: കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിന്റെ പേരില്‍ കടന്നപ്പള്ളി തുമ്പോട്ടയില്‍ സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. പുത്തൂര്‍കുന്നിലെ ഇന്ദിരാഭവന്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പൊതുയോഗം സംഘടിപ്പിക്കാന്‍ നാലരയോടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തുമ്പോട്ടയില്‍ പൊതുയോഗം നടത്താന്‍ അനുവദിക്കില്ല എന്ന് … Read More