നാട്ടില്‍ ഷീ ഇല്ലേ-ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജ് തുറന്നതേയില്ല.

തളിപ്പറമ്പ്: പൊതുഖജനാവിലെ പണം തന്നിഷ്ടംപോലെ ധൂര്‍ത്തടിച്ചതിന് ഇതാ ഒരു തളിപ്പറമ്പ് മാതൃക. 85 ലക്ഷം രൂപ ചെലവഴിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പണിത ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തുറന്നുകൊടുത്തില്ല. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഷീലോഡ്ജ് … Read More

ഭാസ്‌ക്കരകാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസ്–സഹതടവുകാരിയെ മര്‍ദ്ദിച്ചതിനാണ് കേസ്.

കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ് 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി. … Read More

വന്യമൃഗശല്യം സ്ഥിരം കാലാപരിപാടികള്‍ ആവര്‍ത്തിക്കുന്നു. ഇന്‍ഫാം.

പരിയാരം: വന്യമൃഗശല്യം പരിഹരിക്കാന്‍ തടയല്‍, ഉപരോധം ചര്‍ച്ച എന്നീ സ്ഥിരം കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഇന്‍ഫാം. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന 73 ഗ്രാമ പഞ്ചായത്തുകളില്‍ വെറും 600 കോടി മുടക്കിയാല്‍ ജനകിയ പങ്കാളിത്തത്തോടുകൂടി വന്യമൃഗ ശല്യം പ്രതിരോധിക്കുവാനും ആവശ്യമായ നിയമഭേദഗതികളോടെ ഈ വിപത്തിന് … Read More

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് രാജരാജേശ്വരക്ഷേത്രത്തിലെത്തിയത്-ഗവര്‍ണര്‍ ആര്‍ലേക്കര്‍

തളിപ്പറമ്പ്: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശിവരാത്രി ദിനത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ പത്തരയോടെയാണ് ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തിയത്. ഗവര്‍ണറെയും പത്നി അനഘ ആര്‍ലേക്കറെയും ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ്കുമാര്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ടി.രാജേഷ് എന്നിവരുടെ … Read More

സി. പി.ഐ പ്രതിഷേധ ജ്വാല നടത്തി.

തളിപ്പറമ്പ്: വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയോരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ അസി.സെക്രട്ടറി സി.മനോഹരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി ടി.വി.നാരായണൻ, സെക്രട്ടറിയറ്റംഗം … Read More

കാലത്തിന്റെ മാറ്റങ്ങളോട് പ്രതികരിക്കാന്‍ കഴിയാത്തവര്‍ ശൂന്യഗണങ്ങളുടെ അധ്യാപകരായി മാറും-മാര്‍ ജോസഫ് പാംപ്ലാനി

തളിപ്പറമ്പ്: മാറിയ കാലഘട്ടത്തില്‍ അധ്യാപനം കടുത്ത വെല്ലുവിളി നേരിടുകയാണെന്നും, കാലഘട്ടത്തിന്റെ മാറ്റങ്ങളോട് പ്രതികരിക്കാന്‍ കഴിയാത്തവര്‍ ശൂന്യഗണങ്ങളുടെ അദ്ധ്യാപകരായി മാറുന്ന ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും തലശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി അവാര്‍ഡ് വിതരണവും യാത്രയയപ്പ് … Read More

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് … Read More

എം.ഡി.എം.എക്കാരായ ദില്‍ഷാദിനേയും അഫ്രീദിയേയും പോലീസ് സിനിമാ സൈറ്റലില്‍ പിന്തുടര്‍ന്ന് പിടികൂടി.

പയ്യന്നൂര്‍: ഇന്നോവകാറില്‍ എം.ഡി.എം.എ കടത്തിയ സംഘത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി. പരിയാരം ചുടലയിലെ കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(24), തളിപ്പറമ്പ് സയ്യിദ്‌നഗറിലെ ചുള്ളിയോടന്‍ വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(30) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ. പി.എ.ടോമിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണൂര്‍ റൂറല്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, ആറേക്കറോളം സ്ഥലം കത്തിനശിച്ചു.

പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി പരത്തി. ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തീയിട്ടപ്പോള്‍ കനത്ത കാറ്റില്‍ തീ പടര്‍ന്നുകയറുകയായിരുന്നു. തളിപ്പറമ്പ് … Read More

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനേജ്‌മെന്റ് ശില്‍പ്പശാല സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ആദായനികുതിയേക്കാള്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട വിഷയം ജി.എസ്.ടിയാണെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടാവുമായ സി.എം.എ.സി.എസ് ഷബീര്‍അലി. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ശില്‍പ്പശാലയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍സംവിധാനങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് വ്യാപാരികളുടെ ഓരോ ഇടപാടുകളും നിരീക്ഷിക്കുന്നതെന്നും ശരിയായരീതിയിലുള്ള കണക്കുകള്‍ … Read More