തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ നടക്കും.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ ഒന്നാംതീയതി നടക്കും. രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക. പൊതുജനങ്ങള്‍ക്ക് യോഗത്തിന്റെ പരിഗണനക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച് നുബ്‌ല ആഞ്ഞടിച്ചു.

തളിപ്പറമ്പ്: ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആഞ്ഞടിച്ച് ഹബീബ്‌നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ നുബ്‌ല. ഇന്ന് രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഒരു ഫോട്ടോയെക്കുറിച്ച് ഗ്രൂപ്പിലില്ലാത്ത ഒരു തല്‍പരകക്ഷി … Read More

ആനയോട്ട്കാവ് തിറ അടിയന്തിരം മാര്‍ച്ച് 3, 4 തീയതികളില്‍

തളിപ്പറമ്പ്: ബക്കളം കാനൂല്‍ ആനയോട്ട് പുതിയ ഭഗവതി കാവ് തിറഅടിയന്തിരം മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും. 3-ന് രാവിലെ ഗണപതി ഹോമം, വൈകുന്നേരം 6.30-ന് തിറ അടിയന്തിരം ആരംഭം. തുടര്‍ന്ന് ഉച്ചതോറ്റം, ചൊവ്വവിളക്ക്, മേലേരി കൂട്ടല്‍, കായകഞ്ഞി വിതരണം, വീരന്‍ … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: നിര്‍മ്മാണ പ്രവൃത്തികള്‍ വിജിലന്‍സ് അന്വേഷിക്കണം: ചെങ്ങുനി രമേശന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നേതാവ് ചെങ്ങുനി രമേശന്‍ ആവശ്യപ്പെട്ടു. ഈ ഒറ്റനില കെട്ടിട നിര്‍മ്മാണത്തിന് 85 ലക്ഷം രൂപ ചെലവഴിച്ചത് സംശയാസ്പദമാണെന്നും ഇത്രയും തുക അധികമാണെന്നും, ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം … Read More

അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി.

തളിപ്പറമ്പ്: അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന പുഴമണല്‍ പോലീസ്പിടികൂടി. ഇന്ന് പുലര്‍ച്ചെ 2.45 നാണ് പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ.എല്‍-07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് എസ്.ഐ എന്‍.പി.പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More

പാത്തന്‍പാറയിലെ ചാക്കോ ജോസഫ് (വാവച്ചന്‍ പുത്തേട്ടുകളത്തില്‍-87)നിര്യാതനായി.

പാത്തന്‍പാറ: പാത്തന്‍പാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ചാക്കോ ജോസഫ് (വാവച്ചന്‍ പുത്തേട്ടുകളത്തില്‍-87)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൈപ്പ നാനിക്കല്‍ കുടുംബാംഗം. മക്കള്‍: പി.ജെ. ജേക്കബ് (സോമി), തോമസ് ചാക്കോ റിട്ട.വില്ലേജ് ഓഫീസര്‍ ഫാ.ജിമ്മി ജേക്കബ്( ഒ.സി.ഡി സഭാംഗം ഫരിദാബാദ്), ജിജോ മോന്‍( ദുബായ്)ഷേര്‍ളി, … Read More

കിണറില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: പൂച്ചയെ എടുക്കാന്‍ ഇറങ്ങി കിണറ്റില്‍ അകപ്പെട്ടു പോയ യുവാവിനെ അഗ്‌നിരശമനസേന രക്ഷിച്ചു. ഫാറൂഖ് നഗറിലെ കെ.ഹാരിസ് എന്നയാളുടെ 50 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറ്റില്‍ അകപ്പെട്ട മുഹമ്മദ് ഹംറാസ് (19) പൂച്ചയെ രക്ഷപ്പെടുത്തിയതിന് ശേഷം മുകളിലോട്ട് കയറാന്‍ … Read More

നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി.

ഇരിട്ടി: നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി. തില്ലങ്കേരി ആലയാട്ടെ മീത്തലെ വീട്ടില്‍ എം.അജേഷ്(38), വിളമന മാടത്തില്‍ പുല്ലുവട്ടം വീട്ടില്‍ പി.അഭിലാഷ്(31), മാടത്തില്‍ വേമ്പേരി വീട്ടില്‍ കെ.സന്തോഷ്(38), ചെറുവാഞ്ചേരി പാറമ്മല്‍പീടിക കില്‍ക്കാനിന്റവിട പീട്ടില്‍ കെ.ശ്രിംജിത്ത്(36) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ 2.25 ന് വള്ളിയാട്ട് … Read More

പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി.

തളിപ്പറമ്പ്: പുഴകുളങ്ങരയിലെ തറമ്മല്‍ ദേവി (93) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ഭാനുമതി, ശാന്ത, പങ്കജാക്ഷി, സുഷമ, ഹരിദാസന്‍. മരുമക്കള്‍: വനജ മുള്ളുല്‍, പരേതരായ കുഞ്ഞിരാമന്‍, അമ്പു. സഹോദരങ്ങള്‍: കമല തൃച്ചംബരം, പരേതരായ കുഞ്ഞിരാമന്‍, അച്യുതന്‍ തളിപ്പറമ്പ്. പുഴകുളങ്ങരയിലെ വസതിയില്‍ … Read More

ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്.

പെരിങ്ങോം: ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പുറക്കുന്ന് പെരുന്തട്ടയിലെ പടിഞ്ഞാറേവീട്ടില്‍ പി.വി.രാജേഷിന്റെ(40) പേരിലാണ് കേസ്. ഭാര്യ തിരുവനന്തപുരം തൈക്കാട് ജഗതിയിലെ കാരക്കാട്ട് ടി.സി 16/1085 കാര്‍ത്തിക വീട്ടില്‍ എം.പൂജ കൃഷ്ണന്റെ (29)പരാതിയിലാണ് കേസ്. വിവാഹശേഷം പുറക്കുന്നിലെ … Read More