നടന്‍ ഡാനിയല്‍ ബാലാജി(48) നിര്യാതനായി, അന്ത്യാഭിലാക്ഷപ്രകാരം കണ്ണുകള്‍ ദാനം ചെയ്തു.

ചെന്നൈ: നടന്‍ ഡാനിയല്‍ ബാലാജി (48) നിര്യാതനായി, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷന്‍ … Read More

പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധ ധര്‍ണ നടത്തി.

പരിയാരം: പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.സി.എം അഷറഫ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ പി.വി.സജീവന്‍, പി.വി.അബ്ദുല്‍ … Read More

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഫ്രീസറുകള്‍ തകരാറില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി ഫ്രീസറ്റുകള്‍ തകരാറില്‍. ആവശ്യക്കാര്‍ മൃതദേഹങ്ങളുമായി നെട്ടോട്ടമോടുന്നു. ആകെയുള്ള 12 ഫ്രീസറുകളില്‍ 4 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കയാണ്. ബാക്കിയുള്ള രണ്ടെണ്ണമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. ജില്ലാ … Read More

പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ (86) നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ (86) നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാരാണ്. കെ എസ് എഫ് ഇ ഉദ്യോഗസ്ഥനുമായിരുന്നു. പഴയ കാല സോഷ്യലിസ്റ്റും ആര്‍ ജെ ഡി പ്രവര്‍ത്തകനുമാണ്. കേരള പത്മശാലിയ സംഘം … Read More

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം അടുക്കത്തെ പാഴൂപ്പറമ്പില്‍ ജിജി തോമസിനെയാണ്(51)ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രുഗ്മിണി എന്ന റോസ്‌മേരിയെ(39) പരപുരുഷബന്ധം ആരോപിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇസ്രായേലില്‍ ജോലിചെയ്തുകൊണ്ടിരുന്ന രുഗ്മിണി മാര്‍ച്ച് 23 നാണ് നാട്ടിലെത്തിയത്. വരുമ്പോള്‍ … Read More

പുലര്‍ച്ചെ റോഡരികില്‍ ശീട്ടുകളി, നാലുപേര്‍ പിടിയില്‍

ശ്രീകണ്ഠാപുരം: പുലര്‍ച്ചെ രണ്ടരമണിക്ക് മെഴുകുതിരിവെട്ടത്തില്‍ റോഡരികില്‍ ശീട്ടുകളിച്ച നാലംഗസംഘം പോലീസ് പിടിയില്‍. ശ്രീകണ്ഠാപുരം വയല്‍പാത്ത് വീട്ടില്‍ വി.നസീര്‍(30), കീഴല്ലൂര്‍ വായത്തോട്ടിലെ പി.ഷക്കീര്‍(38), കൂടാളി താറ്റ്യോട്ട് അമ്പലം റോഡിലെ നെല്ലിക്കണ്ടി വീട്ടില്‍ എം.വി.മുഹമ്മദ് ഫൈസല്‍(20), തില്ലങ്കേരി വാഴക്കലിലെ സരസ്വതി നിവാസില്‍ കെ.ശിവപ്രസാദ്(21) എന്നിവരെയാണ് … Read More

മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു, രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കോണ്‍ക്രീറ്റ് കഷണംകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നരിക്കോട് കൊട്ടിലയിലെ തുന്തക്കാച്ചി വീട്ടില്‍ ടി.കെ.സുബൈറിനാണ്(51)മര്‍ദ്ദനമേറ്റത്. 24 ന് വൈകുന്നേരം 4.30 ന് മന്ന മഖാമിന് സമീപത്തേക്ക് വിളിച്ചുവരുത്തി പള്ളക്കന്‍ അഷറഫ്, ഷറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് … Read More

ത്രിപുരക്കും ബംഗാളിനും പിന്നാലെ കാടുകളിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയാണ് കേരളത്തിലും സി.പി.എമ്മിന് വരാന്‍ പോകുന്നത്: മുഹമ്മദ് ബ്ലാത്തൂര്‍

തളിപ്പറമ്പ്: ത്രിപുരയിലും ബംഗാളിലും പരാജയപ്പെട്ടപ്പോള്‍ നാടുവിട്ട് കാടുകളിലേക്ക് ഓടിപ്പോകേണ്ടി വന്ന അവസ്ഥ കേരളത്തിലും സി.പി.എമ്മിന് സംഭവിക്കാന്‍ പോകുകയാണെന്ന്  ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ മാന്തംകുണ്ട്, മലപ്പട്ടം, കുറ്റിയാട്ടൂര്‍ വടുവന്‍കുളം, ആന്തൂര്‍, കുറുമാത്തൂര്‍ … Read More

പൊന്‍കുന്നം വര്‍ക്കിയുടെ നവലോകത്തിന് 73 വയസ്.

പൊന്‍കുന്നം വര്‍ക്കി കഥയും തിരക്കഥയും സംഭാഷണവും എഴുതി വി.കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് നവലോകം. 73 വര്‍ഷം മുമ്പ് 1951 മാര്‍ച്ച്-29 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. പോപ്പുലര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാപ്പച്ചന്‍ നിര്‍മ്മിച്ച സിനിമ രാധാകൃഷ്ണ ഫിലിംസാണ് … Read More

ഇന്നത്തെ കേരളാ ലോട്ടറി സമ്മാനം ആര്‍ക്കായിരിക്കും?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 373 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ NW 581618 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ വിറ്റ NW … Read More