ചട്ടമ്പിമാരുടെ കവലയില്‍ 54 വര്‍ഷം

മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയനോവലായ ചട്ടമ്പിക്കവല ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം ചലച്ചിത്രമാക്കിയത് 1969-ലാണ്. 54 വര്‍ഷം മുമ്പ് ഒക്ടോബര്‍ 8 നാണ് സിനിമ റിലീസ് ചെയ്തത്. സത്യന്‍, ഉമ്മര്‍, അടൂര്‍ഭാസി, ശ്രീവിദ്യ, കെ.വി.ശാന്തി, തിക്കുറിശി, ജോസ്പ്രകാശ്, ബഹദൂര്‍, എസ്.പി.പിള്ള, കാലയ്ക്കല്‍ കുമാരന്‍, ഫരീദ്, … Read More

അള്ളാംകുളത്ത് വീട്ടമ്മ കിണറില്‍ അത്മഹത്യചെയ്തു.

തളിപ്പറമ്പ്: അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പി.എ.നഫീസ(50) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കിണറില്‍ മൃതദേഹം കണ്ടത്. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നിലയത്തില്‍ നിന്നെത്തിയ … Read More

കെ.ജെ.യു സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ ജി.പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു.

  പാലക്കാട്: ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും ടൈംസ് ഒഫ് ഇന്ത്യ-പാലക്കാട് ലേഖകനുമായിരുന്ന പാലക്കാട് അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടില്‍ ജി.പ്രഭാകരന്‍ (70) വാഹനാപകടത്തില്‍ മരിച്ചു. ദീര്‍ഘകാലം ദ ഹിന്ദുവിന്റെ പാല ക്കാട് ബ്യൂറോ ചീഫും പ്രസ്‌കൗണ്‍സില്‍ … Read More

കുടിവെള്ള കമ്പനിക്കെതിരെ ഒക്ടോബര്‍-11 ന് ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: നാടുകാണി നരിമടയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കുടിവെള്ള കമ്പനിക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മറ്റി ഒക്ടോബര്‍-11 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ജലശ്രോതസിനെ വിറ്റ് കാശാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന … Read More

പരിയാരം പോലീസ് സ്റ്റേഷന്‍ പരിധി തിരുട്ട് ഗ്രാമങ്ങളായി മാറി-അഡ്വ.വി.പി.അബ്ദുള്‍റഷീദ്.

പരിയാരം:പരിയാരം പോലീസ് സ്റ്റേഷന്‍ പരിധി തിരുട്ട്ഗ്രാമങ്ങളായി മാറിയെന്ന് കെ പി സി സി അംഗം അഡ്വ വി.പി.അബ്ദുല്‍ റഷീദ്. ഒരു വര്‍ഷത്തോളമായി എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞു കിടക്കുന്ന പോലീസ് സ്റ്റേഷന്‍ നോക്കുത്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഷണങ്ങളില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ പരിയാരം … Read More

നടപ്പാത അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതായി പരാതി.

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ നടപ്പാത അപകടകരമായ വിധത്തില്‍ കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതായി പരാതി. നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന തളിപ്പറമ്പ് ഗവ.ആശുപത്രി ബസ്റ്റോപ്പിന് മുന്നിലാണ് സ്വകാര്യവ്യക്തി അനുമതിയില്ലാതെ നടപ്പാത കോണ്‍ക്രീറ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് ഓവുചാലിന്റെ മുകളിലിട്ട സ്‌ളാബിന് മുകളില്‍ … Read More

പളുങ്ക്ബസാറില്‍ വീണ്ടും മോഷ്ടാക്കള്‍-

പരിയാരം: ചിതപ്പിലെ പൊയിലില്‍ വീണ്ടും മോഷ്ടാക്കള്‍, വീട്ടുകാര്‍ ഉണര്‍ന്നതോടെ സംഘം ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പളുങ്ക്ബസാറിലെ ഷഫീക്കിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ എത്തിയത്. ജനലിന് സമീപം നിഴല്‍ കണ്ട് ഷഫീക്കിന്റെ സഹോദരി ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ ഉണര്‍ന്ന് നാട്ടുകാരെ … Read More

മരംമാഫിയയുടെ ഭീഷണിയില്‍ താലൂക്ക് ഓഫീസ് വളപ്പിലെ അൂര്‍വ്വമായ ആവല്‍മരം.

തളിപ്പറമ്പ്: ആവല്‍മരം കൂടി മുറിച്ചെടുക്കാന്‍ ശ്രമംനടത്തി മരംമാഫിയ. പുതിയ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ 40 സെന്റ് ഭൂമിയില്‍ നിന്നും തേക്ക് ഉള്‍പ്പെടെ 11 മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി. താലൂക്ക് ഓഫീസ് വളപ്പിന്‍രെ വടക്കുകിഴക്കേ അതിരില്‍ പഴയ … Read More

റവന്യൂടവറിനായി മരങ്ങള്‍ മുറിച്ചുതുടങ്ങി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള 11 മരങ്ങള്‍ക്ക് വെറും 40,000 രൂപ മാത്രം.

തളിപ്പറമ്പ്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള 11 മരങ്ങള്‍ ലേലം ചെയ്തത് വെറും 40,000 രൂപക്ക്. തളിപ്പറമ്പില്‍ റവന്യൂടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുതുടങ്ങിയത്. 40 സെന്റ് സ്ഥലത്തെ 11 മരങ്ങളാണ് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. 2 തേക്ക്, … Read More

സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ എട്ടാം പ്രതി നദീറിനെ പോലീസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ എട്ടാം പ്രതി ചെറുകുന്ന് സ്വദേശി പി.നദീറിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ … Read More