ചെണ്ടുമല്ലിതൈകള്‍ വാടിനശിക്കുന്നു, പൂക്കുന്നത് നിരാശ.

പിലാത്തറ: ചെണ്ടുമല്ലിപ്പാടങ്ങളില്‍ നിരാശ പൂക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതിയില്‍ ചെണ്ടുമല്ലികൃഷിക്കിറങ്ങിയവര്‍ രോഗബാധകാരണം നിരാശയില്‍. ഏതാണ്ട് എല്ലായിടത്തും രോഗബാധ വ്യാപകമാണ്. മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെണ്ടുമല്ലിപ്പാടത്തും രോഗബാധ രൂക്ഷമാവുന്നു. വിരിയും മുമ്പ് തന്നെ ചെടികള്‍ വാടിത്തുടങ്ങിയത് … Read More

യുവതി കുഴഞ്ഞുവീണ് മരിച്ചു.

മാതമംഗലം: യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതുവാണ് (32)മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ തന്നെ  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. കുറ്റൂരിലെ … Read More

എല്‍.ഐ.സി.ഏജന്റ് തൂങ്ങിമരിച്ചു.

പരിയാരം: എല്‍.ഐ.സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടപ്പാറ കുഴിമറ്റത്തില്‍ കെ.എസ്.വിനോജ് (48) നെയാണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടത്. കുഴിമറ്റത്തില്‍ ശ്രീധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: റജീന. മക്കള്‍: വിവേക്, വിജിന. മരുമകന്‍: വിനീഷ് (കാനായി). സഹോദരന്‍: കെ.എസ്.അജി(തുമ്പോട്ട). … Read More

പ്രേംനസീര്‍ റഷ്യന്‍ ശാസ്ത്രജ്ഞന്‍ ഇവാനോവായി, പക്ഷെ സംസാരിച്ചത് മലയാളം. നീലപ്പൊന്‍മാന്‍ പറന്നുപോയിട്ട് 48 വര്‍ഷം.

       കാട് കറുത്തകാട് മനുഷ്യനാദ്യം പിറന്നവീട്-ഒരു റഷ്യന്‍ ഗാനം ഉള്‍പ്പെടെ 5 സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു. കഥയിലെ അവിസ്വസനീയത കാരണം പ്രേക്ഷകര്‍ നിരാകരിച്ച ഒരു ഉദായാ ചിത്രമാണ് നീലപ്പൊന്‍മാന്‍. എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച … Read More

തളിപ്പറമ്പ് കില ക്യാമ്പസ്-പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം (കില ക്യാമ്പസ്). മികവിന്റെ കേന്ദ്രമാകുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന (സെന്റര്‍ ഫോര്‍ എക്സലന്‍സ്) കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ഉന്നത നിലവാരമുള്ള ക്ലാസുകളും പരിശീലനവും നല്‍കാനാണ് ക്യാമ്പസില്‍ അന്താരാഷ്ട്ര … Read More

കണ്ണപുരത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം-

കണ്ണപുരം: കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെറുകുന്ന് പ്രസന്ന കലാസമിതി ഹാളില്‍ സംഘടിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം ഡി സി സി ജനറല്‍ സെക്രട്ടറി ഇ. ടി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട് അധ്യക്ഷത … Read More

മരണത്തിന് ഉത്തരവാദി അയാള്‍- വിടരുതെന്ന് സീനയുടെ അത്മഹത്യാകുറിപ്പ്

പരിയാരം: കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കെ.വി.സീന ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണം തുടങ്ങി. സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ വ്യക്തിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം … Read More

കുറ്റ്യേരി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

പരിയാരം: നിര്‍മ്മാണതൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കുറ്റ്യേരി വായിക്കീല്‍ വീട്ടില്‍ രാമചന്ദ്രനാണ്(46) മരിച്ചത്. ഇന്ന്  ഉച്ചകഴിഞ്ഞ് 2.30 ന് മുയ്യം വരഡൂലില്‍ ഗംഗാധരന്‍ എന്നയാളുടെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാംനിലയില്‍ തേപ്പുപണി നടക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ … Read More

റഫുവാന ഇബ്രാഹിമിന് എം.എഫാം പരീക്ഷയില്‍ ഒന്നാം റാങ്ക്-

തളിപ്പറമ്പ്: എം.ഫാം പരീക്ഷയില്‍ കരിമ്പം സ്വദേശിനിക്ക് ഒന്നാം റാങ്ക്. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ (KUHS) കീഴിലുള്ള  ഫാര്‍മസ്യൂട്ടിക് വിഭാഗത്തിലാണ് റഫുവാന ഇബ്രാഹിം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇരിങ്ങല്‍ സ്വദേശിയും തളിപ്പറമ്പിലെ ഈസിവാക്ക് സ്ഥാപന ഉടമയുമായ ടി.കെ.ഇബ്രാഹിമിന്റെയും കരിമ്പം ഹിലാല്‍ … Read More

ക്വാറിയില്‍ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം തട്ടി സൂപ്പര്‍വൈസര്‍ മരിച്ചു.

ആലക്കോട്: ക്വാറിയില്‍ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം ഇടിച്ച് സൂപ്പര്‍വൈസര്‍ മരിച്ചു. കര്‍ണാടക കുടക് മാതാപുര സ്വദേശി റഷീദ്(36)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 ന് വെള്ളാട് മഞ്ഞുമലയിലെ ക്വാറിയിലാണ് സംഭവം. പരിയാരത്തെ കമ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആലക്കോട് പോലീസ് കേസെടുത്തു. … Read More