സംഗീതാസ്വാദകന്‍ വേണുവക്കീലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മ്മക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍. മെയ് 29 ന് മരണപ്പെട്ട അഡ്വ.എ.വി.വേണുഗോപാലിന്റെ ഓര്‍മ്മകള്‍ക്കായി സമര്‍പ്പിക്കുകയാണ് നാളെ(ജൂണ്‍-10 ന്) വൈകുന്നേരം ആറിന് നീലകണ്ഠ അബോഡില്‍ നടക്കുന്ന സംഗീതാര്‍ച്ചന. പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ തുടക്കംമുതല്‍ സജീവ … Read More

അത്യാഹിതവിഭാഗമാണ്-പക്ഷെ, കുട്ടികളെ പരിശോധിക്കൂല്ല.

  തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് കുട്ടിയെ പരിശോധിക്കാനാവില്ലെന്ന്, ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കണിച്ചാമലിലുള്ള ഒരു കുട്ടിയെയാണ് പനി കാരണം രാവിലെ അഞ്ചരയോടെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത്. ഉറക്കമുണര്‍ന്ന് … Read More

പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരിച്ചു

പഴയങ്ങാടി: പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരണപ്പെട്ടു. കെ.സി.ഷാഹിന (30)ആണ് മരിച്ചത്. ഇന്നലെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒരു കുട്ടിക്ക് ജന്മം നല്‍കിയ ഷാഹിനക്ക് രക്തസ്രാവം ഗുരുതരമായതിനെതുടര്‍ന്ന് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ജന്മം നല്‍കിയ കുട്ടിക്ക് … Read More

കുട്ടി ബൈക്കോടിച്ചു-രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 രൂപ പിഴ.

തളിപ്പറമ്പ്: കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌  പിഴയായി 25,000 വീതം അടക്കേണ്ടത്.  ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും … Read More

പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് നില ഫൗണ്ടേഷനോടു കുടി ഒറ്റനിലയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 3 … Read More

ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് നൗഷാദ് ബ്ലാത്തൂര്‍

പരിയാരം: ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ ആവശ്യപ്പെട്ടു. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍ (കെ.ജി.എന്‍.യു) പരിയാരം യൂണിറ്റ് സംഘടിപ്പിച്ച ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച നഴ്‌സിംഗ് ഓഫീസര്‍മാരുടെ യാത്രയയപ്പും … Read More

ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത് വെറും പ്രഹസനം മാത്രം : വിജയ് നീലകണ്ഠന്‍

പിലാത്തറ: ഒരു ദിവസത്തിനായി മാത്രം ഇന്ന് നടത്തുന്ന പരിസ്ഥിതി സ്‌നേഹം കാപട്യവും പ്രഹസനവുമാണെന്ന് പരിസ്ഥിതി, വന്യ ജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍. 4 മണിക്കൂറോളം സൈന്റ് ജോസഫ് കോളേജിലെ 40 വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു … Read More

പുറച്ചേരി പോറ്റിയില്ലത്ത് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി(89)നിര്യാതനായി.

സംസ്‌കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ ഏഴിന് തറവാട്ട് പറമ്പില്‍. പിലാത്തറ: പയ്യന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനും ചെറുതാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പുറച്ചേരി പോറ്റിയില്ലത്ത് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി (89)നിര്യാതനായി. 1957 ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദമെടുത്ത് പയ്യന്നൂര്‍ … Read More

മര്യാദക്ക് മര്യാദക്ക് മര്യാദക്ക് നിന്നോളീ-കുഴപ്പക്കാരെ പൂട്ടാന്‍ മെഡിക്കല്‍ കോളേജില്‍ ലോക്കപ്പ് റെഡിയായി.

പരിയാരം: കുഴപ്പക്കാരെ പൂട്ടാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഔട്ട് പോസ്റ്റില്‍ ലോക്കപ്പ് റൂം ഒരുങ്ങി. ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ ഔട്ട്‌പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി … Read More

പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

പരിയാരം: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, എം.വിവേണുഗോപാലന്‍, സി.രാജീവന്‍ പാലയാട് എന്നിവര്‍ സംബന്ധിച്ചു. രാഘവന്‍ … Read More