തളിപ്പറമ്പിന്റെ ടവര്‍വാര്‍ഡായി ഫാറൂഖ്‌നഗര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളം 12 വാര്‍ഡിലെ ഫാറൂഖ്‌നഗര്‍ ടവര്‍ വാര്‍ഡായി മാറിയിരിക്കുകയാണ്. ഇവിടെ മീറ്ററുകളുടെ വ്യത്യാസത്തില്‍ 5 ടവറുകള്‍ നിലവിലുണ്ടെങ്കിലും വീണ്ടും പടുകൂറ്റന്‍ ടവര്‍ ഉയരുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. പൊതുവെ കാന്‍സര്‍ … Read More

കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ശത്രുരാജ്യത്തോടുള്ള സമീപനം-കേരള കോണ്‍ഗ്രസ് (എം)

  കണ്ണൂര്‍: കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട ധനസഹായം വീണ്ടും വെട്ടിക്കുറച്ചും വായ്പയെടുക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശത്രുരാജ്യത്തോടുള്ള സമീപനം പോലെയാണെന്ന് കേരള കോണ്‍ഗ്രസ് (എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. വികസന പദ്ധതികളുടെ കാര്യത്തില്‍ … Read More

പരിയാരത്ത് താങ്ങാനാവാത്ത വികസനം: റേഡിയേഷന്‍ വിഭാഗം പൂട്ടിയിട്ട് വര്‍ഷം 2-കാന്‍സര്‍രോഗികള്‍ തെക്കുവടക്ക് ഓട്ടം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടിയിട്ട് വര്‍ഷം രണ്ടുകഴിയുന്നു. ഗ്രൗണ്ട് ഫ്‌ളോറിലുള്ള റേഡിയേഷന്‍ വിഭാഗത്തിലേക്ക് രോഗികള്‍ കടന്നുചെല്ലുന്ന വഴിയില്‍ മുഴുവന്‍ കേടായികിടക്കുന്ന ആശുപത്രി ഉപകരണങ്ങളും മാലിന്യങ്ങളും ഉള്‍പ്പെടെ നിരവധി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കയാണ്. കഴിഞ്ഞ രണ്ട് … Read More

വയോധികനോട് ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത.

തളിപ്പറമ്പ്: നടക്കാന്‍ ബുദ്ധിമുട്ടുന്ന വയോധികനോട് ആധാര്‍ കാര്‍ഡിന്റെ പേരില്‍ ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത. ഇന്ന് രാവിലെ പത്തരയോടെ കരിമ്പം കേരളാ ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. കാലിന് അസുഖമായി ഊന്നുവടിയുടെ സഹായത്തോടെ വളരെ ക്ലേശിച്ച് നടക്കുന്ന ഏതാണ്ട് 80 വയസോളം പ്രായം വരുന്ന … Read More

പുഴയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം കോലാര്‍തൊട്ടിയിലെ കെ.വി.സുഭാഷാണ്(52)മരിച്ചത്. ഇന്നലെ കൂവേരിയിലെ ബന്ധുവീട്ടിലെത്തിയ സുഭാഷ് രാവിലെ കുളിക്കാന്‍ കൂവേരിപുഴയിലേക്ക് പോയതായിരുന്നു. തിരിച്ചുവരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: സുജയ്കുമാര്‍, പരേതനായ സുവര്‍ണ്ണന്‍. … Read More

നഗരസഭാ വളപ്പിലെ പഴയ കെട്ടിടം അപകടത്തില്‍.

തളിപ്പറമ്പ്: അപകടാവസ്ഥയിലായ സ്വന്തം കെട്ടിടം പൊളിച്ചുമാറ്റാന്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്ക് മടി. അപകടാവസ്ഥയിലാമെന്ന് വ്യക്തമായതിനാല്‍ പത്ത് വര്‍ഷം മുമ്പ് തന്നെ ഉപേക്ഷിക്കപ്പെട്ട നഗരസഭാ ഓഫീസ് വളപ്പിലെ കെട്ടിടമാണ് ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. 80 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ പട്ടിക മുഴുവന്‍ ദ്രവിച്ച നിലയിലാണ്. … Read More

മലപ്പുറത്തെ പിക്കപ്പ് വാന്‍ പിലാത്തറയില്‍ മറിഞ്ഞ് കത്തിനശിച്ചു.

വിളയാങ്കോട്: ദേശീയപാതയില്‍ മഹീന്ദ്ര മാകസിമോ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തി, രണ്ടു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ്‌മേരീസ് യു.പി.സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം. പിലാത്തറയില്‍ നിന്നും പരിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍-26-ഇ-2295 വാഹനമാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ മലപ്പുറത്തെ … Read More

സോമയാഗത്തിന് പോയ പോലീസുകാരനെതിരെ പരാതി- സി.പി.എമ്മിനെതിരെ പ്രതിഷേധം കനക്കുന്നു-

പരിയാരം: സോമയാഗം കാണാന്‍പോയ പോലീസുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധം പടരുന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും പ്രമുഖ മനശാസ്ത്രജ്ഞനുമായ സഹദേവനെതിരെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയുടെ പരാതിയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് … Read More

ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി-തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം അനുമോദനചടങ്ങ് സംഘടിപ്പിച്ചു.

  തളിപ്പറമ്പ്: ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കേണ്ട കാലഘട്ടമാണിതെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി എമിറേറ്റ്‌സ് മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ ചെന്നും … Read More

ബസ്റ്റാന്റിനകത്ത് സ്വകാര്യ കാറിന്റെ അനധികൃത പാര്‍ക്കിംഗ്-

തളിപ്പറമ്പ്: ബസുകള്‍ തന്നെ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്ത തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ സ്വകാര്യ കാറിന്റെ സുരക്ഷിത പാര്‍ക്കിംഗ്. ഇതേ തടയാനോ ചോദ്യംചെയ്യാനോ ഉത്തരവാദപ്പെട്ട പോലീസുകാര്‍ ആരം തന്നെ പോലീസ് എയ്ഡ് പോസ്റ്റിനകത്തില്ല. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 നാണ് സംഭവം. സ്വകാര്യ വാഹനങ്ങള്‍ കയറുന്നതിന് … Read More