പോലീസ് പ്രതിരോധം പൊളിച്ചു. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

പരിയാരം: പരിയാരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടികാട്ടി പ്രതിഷേധം., പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ചുടല എ.ബി.സി ക്ക് സമീപത്തും പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിലുമാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡന്റ് … Read More

കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണു.

തളിപ്പറമ്പ്: കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അള്ളാംകുളംസ്ട്രീറ്റ് നമ്പര്‍ ഒന്നില്‍ ടര്‍ഫിന് സമീപത്തെ നബീസാ മന്‍സിലില്‍ നബീസയാണ്(48) ഇന്ന് രാവിലെ ഏഴരയോടെ കിണറില്‍ വീണത്. 22 അടി ആഴമുള്ള കിണറില്‍ മുന്നടിയോളം വെള്ളമുണ്ടായിരുന്നു. റസ്‌ക്യൂനെറ്റ് … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം പരിയാരത്തേക്ക്-10 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനം പരിയാരത്തേക്ക്, ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഇപ്പോള്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഡ് റിസര്‍വ്വ് ഉല്‍പ്പെടെ എല്ലാ ഓഫീസുകളും പരിയാരത്തേക്ക് മാറ്റും. എന്നാല്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തുടും. … Read More

വി.വി.പരമേശ്വരന്‍ നമ്പീശന്‍(80)നിര്യാതനായി.

മേലതിയടം: അയ്യപ്പന്‍കാവിനു സമീപത്തെ വി.വി.പരമേശ്വരന്‍ നമ്പീശന്‍ (80) നിര്യാതനായി. ഭാര്യ: ടി.എം.കെ.സരസ്വതി അമ്മ. മക്കള്‍: സുനില്‍ കുമാര്‍ (ബല്ലാരി, കര്‍ണ്ണാടക), സുധീര്‍ ( സൂറത്ത്), സുജിത്ത് ( വയനാട് ). മരുമക്കള്‍: ആശ (അധ്യാപിക, ബല്ലാരി ), തുളസി, സീമ. സഹോദരങ്ങള്‍: … Read More

കെ.പി.ഒ.എ സിറ്റി-റൂറല്‍ പ്രസിഡന്റുമാരെ സ്ഥലംമാറ്റി.–ഇ.പി.സുരേശന്‍ മലപ്പുറത്തേക്ക്-എം.കൃഷ്ണന്‍ ഫറോക്കില്‍

കണ്ണൂര്‍: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ സിറ്റി- റൂറല്‍ പ്രസിഡന്റ്മാരെ അടക്കം 29 ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി. റൂറല്‍ പ്രസിഡന്റും ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടറുമായ ഇ.പി.സുരേശനെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലേക്കും സിറ്റി ജില്ലാ പ്രസിഡന്റും മട്ടന്നൂര്‍ ഇന്‍സ്‌പെക്ടറുമായ എം.കൃഷ്ണനെ ഫറോക്കിലേക്കുമാണ് മാറ്റിയിരിക്കുന്നത്. … Read More

കല്യാശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ക്ക് 184 കോടി-മന്ത്രി റോഷി അഗസ്റ്റിന്‍- പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍വേ നാടിന് സമര്‍പ്പിച്ചു.

പരിയാരം: കേരളത്തില്‍ 44 നദികളുണ്ടെങ്കിലും ഇവിടെ ജലക്ഷാമം അനുഭവപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആലക്കാട് ഏര്യം പുഴയില്‍ നിര്‍മ്മിച്ച പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഭുഗര്‍ഭജലശേഖരം … Read More

മകനെ 13 തവണ വെട്ടി-ഉപ്പയെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരം. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ്(19)പരിക്കേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലില്‍ പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന … Read More

സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. തട്ടിയത് ആറരലക്ഷം

തളിപ്പറമ്പ്: സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. കരുവഞ്ചാല്‍ നരയിന്‍പാറയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ ജിബിന്‍ തോമസാണ്(24)തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ ഉടമകളായ പി.പി.കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍,   അശ്വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. യു.കെയിലോ ബെല്‍ജിയത്തിലോ ജോലിക്ക് വിസ … Read More

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.

ചെറുപുഴ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചെറുപുഴയിലെ കെ.വി.പ്രണവിനെയാണ്(24)150  മില്ലിഗ്രാം എം.ഡി.എം.എ സഹിതം പെരിങ്ങോം എസ്.ഐ എന്‍.പി.രാഘവന്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് പാടിയോട്ടുചാലില്‍വെച്ച് ഇയാള്‍പിടിയിലായത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സക്വാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ … Read More