ചെറുകാട് അവാര്‍ഡ് നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥയ്ക്ക്

മലപ്പുറം: ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥ അര്‍ഹനായി. പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കഴിഞ്ഞ 43 വര്‍ഷമായി ചെറുകാട് വ്യാപരിച്ച വിവിധ സാഹിത്യ ശാഖകള്‍ക്കാണ് നല്‍കി … Read More

ഓടിക്കടിച്ചു, നാട്ടുകാര്‍ തല്ലിക്കൊന്നു-

പയ്യന്നൂര്‍: പയ്യന്നൂരില്‍ നാട്ടുകാരെ ഒടിച്ചിട്ട് കടിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇന്ന് കാലത്ത് മുതല്‍ വഴിയില്‍ കാണുന്നവരെയെല്ലാം കടിച്ചു കൊണ്ട് ഓടിയ നായയെ മഹാദേവഗ്രാമത്തില്‍ വച്ചാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. തായിനേരി, തെക്കേബസാര്‍ , മാവിച്ചേരി ഭാഗങ്ങളിലൂടെ ഓടിയ നായ പയ്യന്നൂര്‍ നഗരസഭ … Read More

യുവതി ആസിഡ് കഴിച്ച് മരിച്ചു.

പരിയാരം: യുവതി ആസിഡ് കഴിച്ച് മരിച്ചു. വെള്ളരിക്കുണ്ട് പോലീസ് പരിധിയിലെ കോളങ്കട കാരക്കുന്നിലെ പപ്പിനാട്ട് വീട്ടില്‍ ഗീത(33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആസിഡ് കഴിച്ച നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഗീത ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ്: … Read More

വീണ്ടും ക്രൂരത-അമ്മയേയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ചു-

ന്യൂമാഹി: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സന്‍മൊട്ടയിലെ ഇന്ദുലേഖയ്ക്കും(46) മകള്‍ പൂജയ്ക്കും(19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്. കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും … Read More

ഈ തോണിക്ക് അവകാശികളുണ്ടോ–?

തളിപ്പറമ്പ്: ഒഴുകിയെത്തിയ തോണിക്ക് അവകാശികളുണ്ടോയെന്ന് നാട്ടുകാര്‍. പട്ടുവം കൂത്താട്ട് ഒരു മാസം മുമ്പാണ് തോണി ഒഴുകിയെത്തിയത്. ചെറിയ കേടുപാടുകളുള്ള തോണി നന്നാക്കിയെടുക്കാന്‍ സാധിക്കുന്നതായതിനാല്‍ നിരവധി അവകാശികളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വരുന്നതൊന്നും യഥാര്‍ത്ഥ അവകാശികളല്ലെന്നറിഞ്ഞതോടെ തോണി വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. … Read More

എന്‍.ജി.ഒ അസോസിയേഷന്‍ തിരുവനന്തപുരം ഡി.എം.ഇ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.

തിരുവനന്തപുരം: തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തി. ഇന്ന് (ഒക്ടോബര്‍12)രാവിലെ 10 മുതലാണ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം … Read More

തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവം-സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം സംഘാടകസമിതി രൂപീകരിച്ചു. കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത … Read More

ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പച്ചക്കറിവ്യാപാരി മരിച്ചു.

പരിയാരം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പച്ചക്കറി വ്യാപാരി മരണപ്പെട്ടു. കാഞ്ഞങ്ങാട് മാണിക്കോത്തെ മുട്ടത്ത് ഉത്തേശന്‍(47) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരവഞ്ചാലിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന ഉത്തേശനെ ഇന്നലെ രാത്രിയിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. … Read More

കാന്റീന്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണം-ഐ.എന്‍.ടി.യു.സി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജ് കാന്റീന്‍ ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകള്‍ പുതുക്കണമെന് കണ്ണൂര്‍ ജില്ലാ ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് കോമേഴ്‌സ്യല്‍ (ഐ എന്‍ ടി യു സി) പരിയാരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.സി … Read More

ഡോ.സി.ജെ.വര്‍ഗീസ് മുന്‍കൂര്‍ജാമ്യത്തിന്

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ഹോമിയോ ഡോക്ടര്‍ സി.ജെ.വര്‍ഗീസ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റുണ്ടാവില്ലെന്നാണ് സൂചന. 7 ന് നടന്ന സംഭവത്തില്‍ കേസെടുത്ത വിവരമറിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ … Read More