പകുതിവിലക്ക് ഇഷ്ട വാഹനം-പുതിയ തട്ടിപ്പ്-സൂത്രധാരന്‍ വികാരിയച്ചന്‍.

  (ന്യൂസ് ബ്യൂറോ ചിറ്റാരിക്കല്‍)   ചിറ്റാരിക്കല്‍:പകുതി തുകയ്ക്ക് വാഹനം നല്‍കുമെന്ന പേരില്‍ തട്ടിപ്പ്, വികാരിയുടെ പേരില്‍ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഇഴയുന്നതായി പരാതി. ചിറ്റാരിക്കല്‍ മണ്ഡപത്തെ ഒ.സി.ഡി ആശ്രമത്തിലെ വികാരി ഷാന്‍ അച്ചന്‍ എന്ന് വിളിക്കുന്ന ഫാ.തോമസ് മണ്ണാംപറമ്പിലിനെതിരെയാണ് പരാതി. പാലാവയലിലെ … Read More

പൂവ്വത്തെ വ്യാപാരിയെ ഉപയോഗശൂന്യമായ ഇലട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചു-2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പാലക്കാട്ടെ ഔവ്വര്‍ടോബ് ജനറല്‍ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ എ.സഞ്ജീവ്കുമാര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തലശേരിയിലെ ടി.പി.രൂപേക്ഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. പൂവം പന്നിയൂര്‍ കാരാക്കൊടിയിലെ കായക്കൂല്‍ വീട്ടില്‍ കെ.മുഹമ്മദ്കുഞ്ഞിയുടെ (38) … Read More

ഗണപതി മണ്ഡപം ഭണ്ഡാരം തകര്‍ത്ത നിലയില്‍

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതി മണ്ഡപം ഭണ്ഡാരം കുത്തിത്തുറന്നതായി പരാതി. ഇന്ന് രാവിലെയാമഅ മണ്ഡപത്തില്‍ വെച്ച ഭണ്ഡാരം പൊളിച്ചതായി കണ്ടത്. പ്രാര്‍ത്ഥനക്കെത്തിയ ഭക്തന്‍മാര്‍ ഭണ്ഡാരത്തില്‍ കാണിക്കയിടാന്‍ നോക്കിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. ടി.ടി.കെ. ദേവസ്വം അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭണ്ഡാരങ്ങള്‍ … Read More

സ്വത്ത് വില്‍പ്പനയില്‍ വഞ്ചന-രണ്ടുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: സ്വത്ത് വില്‍പ്പനയില്‍ വഞ്ചന നടത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് മന്നയിലെ കൊടിയില്‍ ഹൗസില്‍ കെ.മുഹമ്മദ്കുഞ്ഞി ഹാജി(61), പഴശി ശിവപുരം സൈന മന്‍സിലില്‍ ബി.ഹംസ(52) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ നെല്ലൂന്നിയിലെ അല്‍ ഹിലാലില്‍ എം.ആബ്ദുല്‍ … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറുമാത്തൂര്‍ കൂനം റോഡിലെ തട്ടാന്‍ വളപ്പില്‍ ഷംസുദ്ദീന്റെ(35) കടയില്‍ നിന്നാണ് 78 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടിച്ചെടുത്തത്. തളിപ്പറമ്പ് എസ്.ഐ കെ.ഡി.ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. … Read More

30 കുപ്പി മദ്യവുമായി ചന്തേരക്കാരനും ഉദിനൂര് കാരനും രാമന്തളിക്കാരനും പിടിയില്‍

പയ്യന്നൂര്‍: എക്‌സൈസ് സംഘം 30 കുപ്പി മദ്യവുമായി 3 പേരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പെരുമ്പ, പയ്യന്നൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15 ലിറ്റര്‍) മദ്യവുമായി \കാസര്‍കോഡ് … Read More

തിരിച്ചുവരും-അഹങ്കാരമല്ല, തനിക്കുള്ളത് ആത്മവിശ്വാസം- 100 Crore അബിനാസ്.

സത്യം പറയാന്‍ ആണോ മീഡിയ, അതോ മീഡിയ പറയുന്നതാണോ സത്യം, മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടേല്‍ നിങ്ങളോട് ഞങ്ങള്‍ക്കും പറയാനുണ്ട്   മാധ്യമപ്രവര്‍ത്തകനെ നല്ല രീതിയില്‍ തന്നെ കാണുമെന്ന് മുന്നറിയിപ്പ്- തളിപ്പറമ്പ്: അഹങ്കാരമല്ല, തനിക്കുള്ളത് ആത്മവിശ്വാസമെന്ന് മുഹമ്മദ് അബിനാസ്. … Read More

പോലീസ് സ്‌റ്റേഷന് മുന്നില്‍ നഗരസഭയുടെ അപകടക്കുഴി-

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് മുന്നില്‍ നഗരസഭയുടെ വക അപകടകുഴി. അടുത്തിടെ കോര്‍ട്ട്‌റോഡ് മുഴുവനായും മെക്കാഡം ടാറിംഗ് നടത്തി മെച്ചപ്പെടുത്തിയപ്പോഴാണ് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഓവുചാലിന് സമീപം അപകടക്കുഴി രൂപപ്പെട്ടത്. റോഡ് മെറ്റലിട്ട് ഉയര്‍ത്തിയപ്പോഴാണ് സമീപത്തെ ഓവുചാലിന്റെ സഌബ് താഴ്ന്നത്. ഇതോടെയാണ് … Read More

ഗോവിന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍-

തളിപ്പറമ്പ്: പോക്‌സോ കേസില്‍ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെ(50) കണ്ണൂര്‍ സെന്‍ട്രല്‍  ജയിലിലടച്ചു. അഞ്ച് കേസുകളില്‍, ഒരു കേസില്‍ കൂറുമാറ്റം നടന്നതിനാല്‍ 4 കേസുകളിലായി പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 7 വര്‍ഷം … Read More

ഗോവിന്ദന് 79 വര്‍ഷം ഇനി ജയിലില്‍ കഴിയാം-

തളിപ്പറമ്പ്: സ്‌കൂളില്‍ വെച്ച് കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് 79 വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷ വിധിച്ചത്. ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്(50)ശിക്ഷിച്ചത്. ഇദ്ദേഹം … Read More