വാഹനത്തില്‍ കടത്തുകയായിരുന്ന 2. കിലോ90 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

–കണ്ണൂര്‍: എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍ സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 2 കിലോ 90ഗ്രാം കഞ്ചാവുമായി തലശ്ശേരി പുന്നോല്‍ സ്വദേശിയെ പിടികൂടി. … Read More

ഭരണകൂടവേട്ടക്കെതിരെ ജൂലായ്-6 ന് യൂത്ത് ലീഗ് പ്രതിഷേധ റാലി.

തളിപ്പറമ്പ്: പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂട വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജൂലായ് 6-ന് കോഴിക്കോട് പ്രതിഷേധ റാലി സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മന്ന, ഫാറൂഖ് നഗര്‍, അള്ളാംകുളം ശാഖ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മന്ന ജംഗ്ഷനില്‍ വിളംബര ജാഥ … Read More

കറപ്പക്കുണ്ടിന് ചരമഗീതം രചിച്ച് നഗരസഭ, 10 ലക്ഷം വെറുതെയായി. പ്രകൃതിദത്ത ജലസംഭരണി കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കായി മാറി.

കരിമ്പം. കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കറപ്പക്കുണ്ട് നവീകരണം വെറുതെയായി. കരിമ്പം പ്രദേശത്തെ സ്വാഭാവിക നീരുറവയായിരുന്ന കറപ്പക്കുണ്ട് നവീകരിച്ച് സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഇതിനായി 10 ലക്ഷം രൂപ … Read More

മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന മലയാള ഭാഷാപഠനത്തിന് ശുഭാരംഭം കുറിക്കുന്നു.

തളിപ്പറമ്പ്: മലയാള ഭാഷാ പ്രചാരണത്തിനും സംരക്ഷണത്തിനുമായി രൂപം കൊണ്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് മലയാള ഭാഷ ലോകത്തെങ്ങും എത്തിക്കുക എന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭാഷാപഠനം നല്‍കാന്‍ തീരുമാനിച്ചു. ജൂലായ് 7 ന് കാലത്ത് നണിച്ചേരി യു.പി.സ്‌ക്കൂളില്‍ കൊച്ചുകുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു, … Read More

62 കഴിഞ്ഞ ഡോക്ടര്‍മാര്‍-ജൂലായ്-12 ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പരിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതി ജൂലായ് 12 ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ.വി.വി.രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ജസ്റ്റിസ്. ദേവന്‍ … Read More

പിരിച്ചുവിടണം-പി.കെ.സുബൈര്‍. മഹല്ല് നിവാസികള്‍ ഇലയും കൂട്ടി വലിച്ചെറിഞ്ഞ –വഖഫ് സംരക്ഷണ സമിതി പിരിച്ചുവിടണമെന്ന് പി.കെ. സുബൈര്‍

സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത, ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു. തളിപ്പറമ്പ്: ഏറെ കൊട്ടിഘോഷിച്ച്, സിപിഎം നേതൃത്വത്തിലുള്ള വഖഫ് സംരക്ഷണ സമിതി മഹല്ല് നിവാസികളുടെ പേരില്‍ ഇന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ … Read More

മെഗാ എ പ്ലസ് മീറ്റ് ജൂലായ് 7-ന്

തളിപ്പറമ്പ: സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ സുബൈര്‍ സൂപ്പര്‍വിഷന്റെ നേതൃത്വത്തിലുള്ള നാട്ടുവിശേഷം, കെയര്‍ കൂട്ടായ്മയുടെ ഭാഗമായി നടക്കുന്ന മെഗാ എ പ്ലസ് മീറ്റ് ജൂലായ് 7-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരിമ്പം താലൂക്കാശുപത്രിക്ക് സമീപമുള്ള ഐ.എം.എ.ഹാളില്‍ നടക്കും. തളിപ്പറമ്പ് ആര്‍ഡിഒ ഇ.പി.മേഴ്‌സി പരിപാടി … Read More

മഴയെ വകവെക്കാതെ മഹല്ല് നിവാസികളുടെ പ്രതിഷേധപ്രകടനം

  തളിപ്പറമ്പ്: കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ തളിപ്പറമ്പ് മഹല്ല് നിവാസികള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പില്‍ വാഹനം അടിച്ചു തകര്‍ത്ത് വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും സഹപ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ക്കെതിരെ മുന്നറിയിപ്പുമായാണ് മഹല്ല് … Read More

മോഷ്ടാവിനെ പരിയാരം പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു.

പരിയാരം: ക്ഷേത്രമോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് നാണക്കേടില്‍ നിന്ന് തലയൂരി. കൈതപ്രത്തെ എ.കെ.ഹരിദാസനെയാണ് ഞായാറാഴ്ച്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. ജൂണ്‍ 9 ന് കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ നടന്ന ഭണ്ഡാര കവര്‍ച്ചയില്‍ പിടികൂടിയ ഹരിദാസനെ പോലീസ് അറസ്റ്റ് ചെയ്യാതെ … Read More

സി.ജെ ബില്‍ഡ്‌വെയര്‍ ഇനിമുതല്‍ എസ്.ജെ ബില്‍ഡ്‌വെയര്‍- നവീകരിച്ച ഷോറും ഉദ്ഘാടനം ജൂലായ്-6 ന്

തളിപ്പറമ്പ്: ചെറിയ മാറ്റങ്ങളോടെ വലിയ തുടക്കവുമായി തളിപ്പറമ്പിലെ സി.ജെ ബില്‍ഡ്‌വെയര്‍ ഇനി മുതല്‍ എസ്.ജെ.ബില്‍ഡ്‌വെയര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കും. മലയോര മേഖലയുടെ സിരാകേന്ദ്രമായ തളിപ്പറമ്പില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ആയിരകണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസം ഏറ്റുവാങ്ങിക്കൊണ്ട് … Read More