എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

ചെറുപുഴ: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാടിയോട്ടുചാല്‍ കൊട്രാടിയിലെ എ.വി.സുജിത്ത് (42) ആണ് ഇന്നലെ മരണപ്പെട്ടത്. മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ടിപ്പര്‍ലോറി ഡ്രൈവറായിരുന്നു, സാമ്പത്തിക ബാധ്യതമൂലമുള്ള പ്രശ്‌നങ്ങളാണ് വിഷം കഴിക്കാന്‍ കാരണമെന്നാണ് സൂചന. സി.പി.എം കൊട്രാടി ബ്രാഞ്ച് … Read More

വയോധികന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍.

തളിപ്പറമ്പ്: വയോധികനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ കൂനത്തെ അത്തിലാട്ട് വീട്ടില്‍ എ.വി.കമ്മാരനെയാണ്(70) ഇന്ന് ഉച്ചക്ക് ഒന്നോടെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: കമലാക്ഷി (കാഞ്ഞിരങ്ങാട്). മക്കള്‍: സുദീപ്, വിനീത, … Read More

പി.സി.സുരേന്ദ്രബാബു(68)നിര്യാതനായി.

കടമ്പൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം പി.സി.സുരേന്ദ്രബാബു (68)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍. ഭാര്യ; സുനന്ദ. മക്കള്‍: പ്രിയങ്ക, വരുണ്‍. മരുമകന്‍: ബൈജു. സഹോദരങ്ങള്‍: ഗംഗാധരന്‍, രാജന്‍, സാവിത്രി, പരേതരായ ശാന്ത, രാജമ്മ.  

ബസ്സില്‍ ഉപജീവനം തേടിയ ഖാദറിന്റെ അന്ത്യവും ബസ്സില്‍ തന്നെ.

പരിയാരം: ബസ്സില്‍ ഉപജീവനമാര്‍ഗ്ഗം തേടിയ അബ്ദുല്‍ഖാദറിന്റെ അന്ത്യവും ബസില്‍ തന്നെ. ദീര്‍ഘകാലമായി കണ്ണൂര്‍ ജില്ലയിലെ വിവിധ ബസ്റ്റാന്റുകളില്‍ ചീര്‍പ്പുകളും പേനകളും വില്‍പ്പന നടത്തിവന്ന പരിയാരം കുപ്പം മുക്കുന്നിലെ അബ്ദുള്‍ഖാദറാണ്(70) ഇന്ന് വൈകുന്നേരം 3.20 ന് കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസ്സില്‍ … Read More

ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു.

പരിയാരം: ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി തടിക്കടവ് നിരപ്പേല്‍ വീട്ടില്‍ എന്‍.ജെ.ജോയലിനെയാണ്(39)മരിച്ചനിലയില്‍ കണ്ടത്. കാരക്കുണ്ടിലെ കണ്ണന്‍ എന്നയാളുെട ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു. അടുക്കളയോട് ചേര്‍ന്ന മരത്തിന്റെ തൂണിലാണ് തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ കണ്ടെത്തിയത്.

സ്ത്രീ തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു.

ചിറ്റാരിക്കാല്‍: ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു. തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി(62)യാണ് മരിച്ചത്. ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റത്. ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ. … Read More

പാണപ്പുഴയിലെ എടക്കാട്ടില്ലത്ത് ദേവകി അന്തര്‍ജനം (87) നിര്യാതയായി

പിലാത്തറ: പാണപ്പുഴയിലെ എടക്കാട്ടില്ലത്ത് ദേവകി അന്തര്‍ജനം (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എടക്കാട്ടില്ലത്ത് വിഷ്ണുനമ്പൂതിരി. മക്കള്‍: നാരായണന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി (റിട്ട. ബി.എസ്.എന്‍.എല്‍), ശങ്കരന്‍ നമ്പൂതിരി (റിട്ട.അധ്യാപകന്‍), ഭാര്‍ഗവി, പരേതയായ സാവിത്രി. മരുമക്കള്‍: ഹരിപ്രിയ, ശശികല, ഹേമലത, നാരായണന്‍ നമ്പൂതിരി … Read More

കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തിന്റെ മാതാവ് ജാനകിയമ്മ(86) നിര്യാതയായി.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗലത്തിന്റെ അമ്മ മൈക്കീല്‍ ജാനകിയമ്മ(86)നിര്യാതയായി. പരേതരായ പൂന്തിരിത്തി കുഞ്ഞപ്പയുടെയും മൈക്കീല്‍ ചീല അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: എം.എന്‍.പൂമംഗലം(തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറി, തളിപ്പരമ്പ് സഹകരണ സ്റ്റോര്‍ പ്രസിഡന്റ്), എം.ചന്ദ്രന്‍ (ഡ്രൈവര്‍, കൂനം), ചന്ദ്രമതി(പാറാട്). … Read More

കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി. മക്കള്‍: സുമ, സുമേഷ്, വിനോദ്, ബിജു. മരുമക്കള്‍: ലക്ഷ്മണന്‍(പൂമംഗലം), സുമ (പൂമംഗലം), സജിത (പിലാത്തറ). ശവസംസ്‌ക്കാരം ഇന്ന് (11/01/2025) രാവിലെ 11 മണിക്ക് മോലോത്തുംകുന്ന് ശ്മശാനത്തില്‍    

കവിടങ്ങാട്ടെ പി.വി.അനിത(48)നിര്യാതയായി

കുറുമാത്തൂര്‍: കവിടങ്ങാട്ടെ പാലപ്രവന്‍ രവീന്ദ്രന്റെ ഭാര്യ പി.വി.അനിത(48) നിര്യാതയായി. മക്കള്‍: ആതിര, അനുഷ. സഹോദരങ്ങള്‍: പരേതരായ ബാലന്‍, ഹരിദാസന്‍, (ബാബു) മോഹനന്‍, വസന്ത, രമേശന്‍. മൃതദേഹം ഇന്ന് (11-01-2025) രാവിലെ 8 മണി മുതല്‍ 10 മണി വരെ സ്വവസതിയില്‍ പൊതു … Read More