പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. കാമുകനോടൊപ്പം പോയതായി സൂചന.

പെരിങ്ങോം: കീര്‍ത്തനരാജ് സായന്തിന്റെ കൂടെ പോയതായി പരാതി, പെരിങ്ങോം പോലീസ് കേസെടുത്തു. ആലപ്പടമ്പിലെ രാജേഷിന്റെ മകള്‍ കീര്‍ത്ത രാജ്(18)നവെ ഇന്നലെ രാവിലെ 9.15 നാണ് കാണാതായത്. കുഞ്ഞിമംഗലത്തെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. തിരികെ വരാത്തതിനെ തുടര്‍ന്ന് … Read More

സഹപാഠി ചങ്ങാതിക്കൂട്ടത്തിന്റെ സ്‌നേഹസ്പര്‍ശം-24.

കണ്ണൂര്‍: പുഴാതി ഗവ: ഹൈസ്‌ക്കൂള്‍ പത്താതരം കൂട്ടായ്മയായ സഹപാഠി ചങ്ങാതികൂട്ടത്തിന്റെ സ്‌നേഹ സ്പര്‍ശം 24 ഒരുമിച്ചരോണം വാരം എളയാവൂര്‍ സി.എച്ച് സെന്ററില്‍ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയതിന തുടര്‍ന്ന് ലളിതമായ രീതിയിലാണ് ചടങ്ങ് നടത്തിയത്. അശരണരും … Read More

തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം.

പി.വി.ലിഗേഷ്(ലോക്കല്‍ കണ്‍വീനര്‍) വി.വി.പ്രിയേഷ്(ട്രഷറര്‍). തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 2000 ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച അഗ്‌നി-രക്ഷാ നിലയം 24 … Read More

എ.കെ.പി.എ തളിപ്പറമ്പ് വൈസ്റ്റ് യൂണിറ്റ് സമ്മേളനം.

തളിപ്പറമ്പ്: എ.കെ.പി.എ. തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരി കീഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തലത്തില്‍ നടന്ന ബെഞ്ച് പ്രസില്‍ മൂന്നാം സ്ഥാനം നേടിയ യൂണിറ്റ് അംഗം രാജേഷ് പട്ടുവത്തിന്റെ … Read More

പിലാത്തറ ഗണേശോല്‍സവം സമാപിച്ചു.

പിലാത്തറ: ശ്രീവിഘ്‌നേശ്വര സേവാ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 3 ദിവങ്ങളിലായി നടന്നുവന്ന സാര്‍വ്വജനിക ശ്രീഗണേശോല്‍സവം സമാപിച്ചു. കശ്യപ റിസര്‍ച്ച് ഫൗണ്ടേഷന്റെ ബൃഹത് അഗ്‌നിഹോത്രവും കഴിഞ്ഞ് ഗണേശ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള നിമജ്ജന ഘോഷയാത്ര പിലാത്തറ നഗരപ്രദക്ഷിണത്തിന് ശേഷം ചന്തപ്പുര വണ്ണാത്തിക്കടവില്‍ വിഗ്രഹനിമജ്ജനത്തോടെ … Read More

സ്വര്‍ണ്ണവില പവന്-53,440 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് … Read More

ചാച്ചാജി വാര്‍ഡ് കയ്യേറിയുള്ള നിര്‍മ്മാണം നിര്‍ത്താന്‍ കളക്ടറുടെ ഉത്തരവ്

പരിയാരം: ചാച്ചാജി വാര്‍ഡ് പൊളിക്കുന്നതിന് ജില്ലാ കളക്ടറുടെ വിലക്ക്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വാര്‍ഡ് കയ്യേറി ബാങ്കിഗ് സ്ഥാപനം നടത്താനുള്ള സി.പി.എം സൊസൈറ്റിയുടെ ശ്രമമാണ് അടുത്ത ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗം ചേരുന്നതുവരെ എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ … Read More

ഭാര്യ പൊള്ളലേറ്റ് മരിച്ചു. ഭര്‍ത്താവിന് പരിക്ക്

തലശ്ശേരി: ഭര്‍തൃമതിയായ യുവതി പൊള്ളലേറ്റ് മരിച്ചു. ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ഭര്‍ത്താവിനും പൊള്ളലേറ്റ് പരിക്ക്. പുല്ലോട് സി.എച്ച്. നഗറിലെ തിരുവാതിരയില്‍ എം.ശ്യാമിലി(33)ആണ് വീട്ടില്‍ പൊള്ളലേറ്റ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് പരിക്കുകളോടെ ഭര്‍ത്താവ് രജീഷിനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തോട്ടുമ്മല്‍ പുല്ലോട്ടെ … Read More

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം: പൊക്കുണ്ട് സ്വദേശിക്കെതിരെ കേസ്.

പരിയാരം:കര്‍ണ്ണാടക മൈസൂര്‍ സ്വദേശിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസ് എടുത്തു. കര്‍ണ്ണാടക മൈസൂര്‍ സ്വദേശിയായ 32 കാരിയാണ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശി എം.പി.ഹാരിസ് (48)നെതിരെ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ മാസം മുതല്‍ 2023 ജൂലൈ വരെ വിവാഹ … Read More

സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് (2024-25) ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 15 നകം … Read More