പാടിയോട്ടുചാലില്‍ മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍.

പയ്യന്നൂര്‍: മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍. 14 കുപ്പി(7-ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ സ്വദേശി കഞ്ഞിരങ്ങാടന്‍ വീട്ടില്‍ കെ.ലക്ഷ്മണന്‍(64)നെയാണ് പയ്യന്നൂര്‍ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി ആക്ട് … Read More

മദ്രസയിലേക്ക് പോയ കുട്ടിയെ കാണാതായി.

പരിയാരം: മദ്രസയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ലെന്ന മാതാവിന്റെ പരാതിയില്‍പോലീസ് കേസെടുത്തു. പരിയാരം തിരുവെട്ടൂര്‍ അംഗനവാടി റോഡിലെ പാലക്കോടന്‍ വീട്ടില്‍ അസൈനാറുടെ മകന്‍ ഷഹബാസിനെയാണ്(16)കാണാതായത്. ഇന്ന് രാവിലെ 5.40 ന് വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോയ ഷഹബാസ് തിരികെ വന്നില്ലെന്നാണ് പരാതി. മാതാവ് … Read More

ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനമിറക്കി നിയമസഭ ആറു വര്‍ഷത്തേക്കാണ് അയോഗ്യത.

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി നിയമസഭ. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതി വിധി വന്ന ജനുവരി മൂന്ന് മുതല്‍ … Read More

തൃച്ചംബരം ആന്ത്രവീട് തറവാട് കളിയാട്ടം ജനുവരി 6,7 (ചൊവ്വ, ബുധന്‍) തീയ്യതികളില്‍ നടക്കും

തളിപ്പറമ്പ്; പുരാതനമായ തൃച്ചംബരം ആന്ത്രവീട് തറവാട് കളിയാട്ടം ജനുവരി 6,7 (ചൊവ്വ, ബുധന്‍) തീയ്യതികളില്‍ നടക്കും. ജനുവരി 6 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജയും. രാത്രി 8 മണിക്ക് … Read More

കോമത്ത് മുരളീധരനെ സി.പി.എമ്മും പോലീസും വേട്ടയാടുന്നതായി ആരോപിച്ച് പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: പോലീസ് ദ്രോഹിക്കുന്നതായി ആരോപിച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ രക്ഷാധികാരിയായ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തരയോടെ നടന്ന മാര്‍ച്ചില്‍ സി.പി.എം ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുത്തു. … Read More

വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു.

പയ്യന്നൂര്‍: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു. കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായര്‍-കാനവീട്ടില്‍ ദേവകി മകന്‍ കാന രാജീവന്‍(52)ആണ് മരിച്ചത്.   3 ന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ … Read More

ടാക്സ് കൺസൾട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് കേരളയുടെ കണ്ണൂർ ജില്ല സമ്മേളനം തിങ്കളാഴ്ച പയ്യന്നൂർ

പയ്യന്നൂർ: ടാക്സ് കൺസൾട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് കേരളയുടെ കണ്ണൂർ ജില്ല സമ്മേളനം തിങ്കളാഴ്ച പയ്യന്നൂർ സ്കന്ദ റസിഡൻഷിയിലെ പി. മനോഹരൻ നഗറിൽ നടക്കും.പൊതു സമ്മേളനം രാവിലെ 10ന് എം. വിജിൻ എം.എൽ.എ  ഉദ്ഘാടനം നിർവഹിക്കും.   ജില്ല പ്രസിഡൻ്റ് സി.കുമാരൻ്റെ അധ്യക്ഷതയിൽ നടക്കുന്ന … Read More

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി ഒന്നാം പ്രതി കെ.എസ്.ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി ഒന്നാം പ്രതി കെ.എസ്.ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) ആണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസവും … Read More

തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തളിപ്പറമ്പ്: തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തിയ രാജേഷിനെ ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍ ഷാളണിയിച്ച് സ്വീകരിച്ചു. കെ.കെ.വിനോദ്കുമാര്‍, കെ.രഞ്ജിത്ത്, എ.പി.ഗംഗാധരന്‍, രമേശന്‍ ചെങ്ങുനി, നഗരസഭ കൗൺസിലർ എ. അശോക് കുമാർ എന്നീ ബി.ജെ.പി … Read More

പയ്യന്നൂര്‍തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തിലെ കോമരം മണക്കാടിയിലെ ജനാര്‍ദ്ദനന്‍ കോമരം(87)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തിലെ കോമരം മണക്കാടിയിലെ ജനാര്‍ദ്ദനന്‍ കോമരം(87)നിര്യാതനായി. ഭാര്യ: ലീലാവതി. മക്കള്‍: വിനോദ്, ചിത്ര, പവിത്രന്‍(ദുബായ്), ധനരാജ് (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: സുജന, ചന്ദ്രന്‍(കെ.എസ്. ഇ.ബി കുഞ്ഞിമംഗലം), ശ്വേത, രേഷ്മ. ശവസംസ്‌കാരം നാളെ.