പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധ ധര്‍ണ നടത്തി.

പരിയാരം: പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.സി.എം അഷറഫ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ പി.വി.സജീവന്‍, പി.വി.അബ്ദുല്‍ … Read More

മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം പ്രകാശനം ചെയ്തു.

മാതമംഗലം: പിന്നിട്ട വഴിയിലെ മികവിന്റെ ചരിത്രമെഴുതി കുടുംബശ്രീ. എരമം- കുറ്റൂര്‍ കുടുംബശ്രീ ചരിത്രം മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം എന്ന 25 വര്‍ഷത്തെ ചരിത്രരചന പ്രസിദ്ധീകരിച്ചു. പുസ്തക പ്രകാശനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ … Read More

തൃച്ചംബരം ഉല്‍സവം-കലാ സാം്‌സ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം  ശ്രീകൃഷ്ണക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരി നിര്‍വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കാമ്പ്രത്ത് ഇല്ലത്ത് രാജേഷ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് … Read More

തൃച്ചംബരം ഉല്‍സവം കൊടിയേറി-ഇനി 14 ദിവസം രാമ-കൃഷ്ണലീലകള്‍.

തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പില്‍. ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തി കൊടിയേറ്റ് നിര്‍വഹിച്ചത്. പുലര്‍ച്ച ഒന്നോടെ മഴൂര്‍ ബലഭദ്ര സ്വാമി … Read More

സൗപര്‍ണിക ജ്വല്ലറി നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി.

കരിമ്പം: കരിമ്പത്തെ പ്രമുഖ സ്വര്‍ണ്ണം-വെള്ളി വ്യാപാര സ്ഥാപനമായ സൗപര്‍ണിക ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ ജ്വല്ലറിയുടമ കെ.വി.നന്ദകുമാറിന്റെ മക്കളായ വൃന്ദയും ശ്രീനന്ദയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗവ.ആശുപത്രിക്ക് സമീപം … Read More

പൊതുജനാരോഗ്യ സംരക്ഷണത്തില്‍ വായനശാലകള്‍ക്കുള്ള പങ്ക് നിസ്തുലം: പി.രാജീവന്‍

കുറുമാത്തൂര്‍: കേവലം വായന പരിപോഷിപ്പിക്കുന്നതിനപ്പുറം ആരോഗ്യ സംബന്ധിയായ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക കൂടിയാവണം വായനശാലകളുടെ ലക്ഷ്യമെന്ന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവന്‍. പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ് നേത്ര ജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച … Read More

സി.പി.ഐ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോമത്ത് മുരളീധരന് എതിരായ വധശ്രമത്തില്‍ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമിസംഘത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്‌സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി … Read More

ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബസംഗമം

പിലാത്തറ:ക്ഷത്രിയക്ഷേമസഭ പിലാത്തറ മേഖല കുടുംബ സംഗമവും വാർഷിക സമ്മേളനവും വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജോ.സെക്രട്ടറി പി. കെ.മോഹന വർമ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല സെക്രട്ടറി വി.സി.കൃഷ്ണ വർമ രാജ മുഖ്യാതിഥിയായി. സെക്രട്ടറി എസ്.കെ മനോജ്കുമാർ,സി. … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(29-01-2024)തിങ്കള്‍. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഇ.എന്‍.ടി, കണ്ണ് വിഭാഗം. മനോരോഗം, ദന്തല്‍, അസ്ഥിരോഗം, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക് ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍.

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത … Read More