ഡ്രൈ ഡേ മദ്യ വില്‍പ്പന വാഹന സഹിതം റോബി പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും പാര്‍ട്ടിയും പൂവ്വം-കാര്‍ക്കില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കെ.എല്‍-59 എ.എ 2680 ആക്റ്റീവ 125 സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റര്‍) മദ്യവുമായി റോബിസ് … Read More

നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് തിരിച്ചുനല്‍കി വ്യാപാരികള്‍ മാതൃകയായി.

തളിപ്പറമ്പ് നഷ്ടപ്പെട്ട അരപ്പവന്‍ ബ്രേസ്ലെറ്റ് വ്യാപാരികള്‍ തിരികെ നല്‍കി മാതൃകയായി. ഇന്നലെ വൈകുന്നേരം 04.30 മണിയോടെയാണ് തളിപ്പറമ്പ് മാര്‍ക്കറ്റിനു സമീപം വെച്ച് പട്ടുവം സ്വദേശിയായ അനുശ്രീയുടെ 8 വയസ് പ്രായമുള്ള ദീപ്ത എന്ന പെണ്‍കുട്ടിയുടെ കൈയില്‍ അണിഞ്ഞ അര പവന്‍ തുക്കമുള്ള … Read More

ദശമിവിളക്ക്, ദേശവിളക്ക്, പൂമൂടല്‍-അപൂര്‍വ്വ ചടങ്ങുകള്‍ ഇന്ന് തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഇന്ന് സന്ധ്യക്ക് ആറുമണിമുതല്‍ ദശമി വിളക്കും ദേശവിളക്കും പൂമൂടല്‍ ചടങ്ങും നടക്കുന്നു. കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ ശ്രേഷ്ഠമായ ചടങ്ങ് നടക്കുന്നത്. വടക്കന്‍ കേരളത്തില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ മാത്രമാണ് പൂമൂടല്‍ ചടങ്ങ് നടക്കുന്നത്. തളിപ്പറമ്പ് … Read More

ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

ചെറുകുന്ന്: ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡ‌ലം ജനറൽ സെക്രട്ടറി കെ. ബിജുവിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് മൂന്ന് ബോംബുകൾ എറിഞ്ഞത്. വീടിന് കേടുപാടുകൾ സംഭവിച്ചു. മുൻവശത്തെ ജനൽ പാളികൾ തകർന്നു. … Read More

സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും കുതിപ്പ്. രാവിലെ പവന് 880 രൂപ കൂടിയപ്പോള്‍ ഉച്ചയോടെ 440 രൂപ കൂടി വര്‍ധിച്ച് 87,440 രൂപയില്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും കുതിപ്പ്. രാവിലെ പവന് 880 രൂപ കൂടിയപ്പോള്‍ ഉച്ചയോടെ 440 രൂപ കൂടി വര്‍ധിച്ച് 87,440 രൂപയില്‍ എത്തി. ഗ്രാമിന് 55 രൂപയാണ് കൂടിയത്. 10,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

സ്വര്‍ണം 87,000 ലേക്ക് – മഹാനവമി ദിനത്തിലും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പിടിവിട്ട് കുതിക്കുകയാണ് സ്വര്‍ണ വില. മഹാനവമി ദിനമായ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 87,000 തൊട്ടു. ഗ്രാം വില 10,875 രൂപയുമായി. ഇന്നലെ രാവിലെ കുറിച്ച … Read More

കമ്പവലി മല്‍സരത്തിനിയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.

പരിയാരം: കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്(34)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും … Read More

ഹൃദയദിന സന്ദേശവുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ വാക്കത്തോണ്‍.

കണ്ണൂര്‍: ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ‘ നമുക്ക് നടക്കാം, ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടി’ എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് വാക്കത്തോണ്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, ആസ്റ്റര്‍ വളണ്ടിയര്‍, സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ … Read More

കോപ്പിയടിക്കാരായ സവാദും സബീലും റിമാന്‍ഡില്‍

കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് സഹാദിൻ്റെ കൂട്ടാളിയായ പെരളശ്ശേരി മുണ്ടലൂർ സ്വദേശിയായ യുവാവും പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെരളശേരി മുണ്ടലൂരിലെ എ.സബീലിനെയാണ് (23) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞസെപ്റ്റംബർ … Read More

തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും. 2026-26 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതിനുവേണ്ടി മാത്രമായി മൂന്ന് അജണ്ടകളുമായാണ് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചത്. … Read More