ആലക്കോട്ട യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

ആലക്കോട്: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. വെള്ളാട് ചാണോക്കുണ്ടിലെ കരിവേടന്‍കുണ്ടില്‍ താമസിക്കുന്ന കന്നുകുഴിയില്‍ വീട്ടില്‍ കെ.എസ്.ആര്യ(22)നെയാണ് 20 ന് ഉച്ചക്ക് 1 നും വൈകുന്നേരം 5 നും ഇടയില്‍ കാണാതായത്. അച്ഛന്‍ കെ.എസ്.സന്തോഷിന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍.

ആലക്കോട്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 5.10 ന് കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. മീമ്പറ്റി കാരിക്കുളത്തില്‍ വീട്ടില്‍ കെ.ജെ.ജോയി(62), നെല്ലിപ്പാറ തെങ്ങടയില്‍ വീട്ടില്‍ ടി.എ.മാത്യു(65), ബാലപുരം … Read More

റോഡിന്റെ പേരില്‍ തര്‍ക്കം, വയോധികനെ മര്‍ദ്ദിച്ചു-യുവാവ് അറസ്റ്റില്‍.

ആലക്കോട്: റോഡിന്റെ പേരില്‍ തര്‍ക്കം, ഗൃഹനാഥനെ മരവടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെള്ളാട് കല്ലൊടിയിലെ പായിക്കാട് വീട്ടില്‍ പി.കെ.ജോസഫ്(അപ്പച്ചന്‍ പായിക്കാടന്‍-63) നെ അര്‍ദ്ധരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനാണ് കല്ലൊടിയിലെ കിഴക്കേഭാഗത്ത് ബെന്നിയെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. 13 … Read More

എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍.

ആലക്കോട്: എസ്.ഐയെയും പോലീസ് സംഘത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലക്കോട് അരങ്ങത്തെ രാമകൃഷ്ണന്റെ മകന്‍ ആശാരിവളപ്പില്‍ വീട്ടില്‍ എ.വി.രാഗേഷ്(34), കൊട്ടയാട്കവല നരിയന്‍പാറയിലെ മോഹനന്റെ മകന്‍ കുരുവിക്കാട്ട് വീട്ടില്‍ ബിന്റില്‍ മോഹന്‍(35) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. … Read More