ആലക്കോട് ചീട്ടുകളിസംഘം പോലീസ്പിടിയില്‍.

ആലക്കോട്: ആലക്കോട് ചീട്ടുകളിസംഘം പോലീസ്പിടിയില്‍. മണാട്ടി പാരോല്‍ വീട്ടില്‍ എന്‍.പി.ആഷിഖ്(36), വെള്ളാട് മണ്ണന്‍കുണ്ടിലെ എം.സലീം(42), മണാട്ടി പുതിവീട്ടില്‍ സി.ശ്രീജിത്(43), കോട്ടക്കടവ് മുള്ളേറ്റില്‍ വീട്ടില്‍ കെ.എം.വിനോദ്(45), മണാട്ടി പെരുമ്പടത്ത് വീട്ടില്‍ പി.അജേഷ്(39) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി … Read More

ആലക്കോട് പൂട്ടിയിട്ട വീട്ടുവളപ്പില്‍ തലയോട്ടിയും അസ്ഥികളും

ആലക്കോട്: പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വായാട്ടുപറമ്പിലെ കാവാലത്ത് ജോയി എന്നയാളുടെ വിദേശത്തുള്ള ബന്ധുവിന്റെ വീട്ടുവളപ്പിലാണ് ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടവും തലയോട്ടിയും പഴയ വസ്ത്രങ്ങളും കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചോടെ വെള്ളാട്ടെ ശാസ്താംപടവില്‍ മെല്‍വിന്‍മാത്യു പറമ്പില്‍ ശുചീകരണ പ്രവൃത്തി … Read More

9.900 കിലോ കഞ്ചാവുമായി യുവാവ് ആലക്കോട് എക്‌സൈസിന്റെ പിടിയിലായി.

ആലക്കോട്: ആലക്കോട് എക്‌സൈസിന്റെ നവന്‍ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റില്‍. വെള്ളാട് നടുവില്‍ നറുക്കുംകരയിലെ പ്രകാശ് മാത്യുവിന്റെ മകന്‍ തേമംകുഴിയില്‍ വീട്ടില്‍ ജോഷി പ്രകാശ്(23)നെയാണ് 9.900 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബും സംഘവും ആലക്കോട്- … Read More

സര്‍വീസ് സ്റ്റേഷന്‍ ഉടമയെ ജീപ്പ് കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതിന് കേസ്

ആലക്കോട്: ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്. ഉദയഗിരി ശാന്തിപുരത്തെ എറിക്‌സണ്‍ ജോയിയുടെ പേരിലാണ് കേസ്. മെയ്-3 ന് വൈകുന്നേരം 5.15 നാണ് സംഭവം. ഹയാസ് ഓട്ടോ ഹബ്ബ് നടത്തിവരുന്ന ഉദയഗരി ലഡാക്കിലെ കൊച്ചൂഴത്തില്‍ വീട്ടില്‍ കെ.എ ഇസ്മായിലിനെയാണ്(58) … Read More

പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മദ്യപിച്ച് വാഹനമോടിച്ച തടിക്കടവ് സ്വദേശിക്കെതിരെ കേസ്.

ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മനുഷ്യജീവന് അപായം വരത്തക്ക നിലയില്‍ കാര്‍ ഓടിച്ചുകയറ്റിയതിന് മധ്യവയസ്‌ക്കന്റെ പേരില്‍ കേസ്. ഇന്ന് വൈകുന്നേരം 5.20 നാണ് സംഭവം നടന്നത്. തടിക്കടവ് സ്വദേശി ചെത്തിപ്പുഴ വീട്ടില്‍ ജിജി ഐസക് (53) എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ … Read More

മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിന് കുത്ത്.

ആലക്കോട്: മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍.നിധിന്‍(38)നാണ് കുത്തേറ്റത്. 13 ന് രാത്രി 7.30 നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട് അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തിവിശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് … Read More

കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു. ഒറ്റത്തൈയിലെ മുടവനാട്ട് വീട്ടില്‍ എം.ഡി.ജോണ്‍(78)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: അന്നക്കുട്ടി കാരിക്കാട്ടില്‍. മക്കള്‍: ബിന്‍സി, ബിജു. … Read More

ടോണി സിറിയക്കിനെ ഗ്ലെയിസണ്‍ തോമസ് മര്‍ദ്ദിച്ചു-കേസെടുത്തു.

ആലക്കോട്: ടോണി സിറിയക്കിനെ മര്‍ദ്ദിച്ചതിന് ഗ്ലെയിസണ്‍ തോമസിന്റെ പേരില്‍ കേസെടുത്തു. ഫിബ്രവരി 19 ന് 9.30 ന് മീമ്പറ്റി ഗ്രേസ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വെച്ച് ആലക്കോട് കുട്ടാപറമ്പിലെ പ്ലാക്കാട് വീട്ടില്‍ ടോണി സിറിയക്കിനെ(36) തേര്‍ത്തല്ലി പനംകുറ്റിയിലെ തോട്ടത്തില്‍ വീട്ടില്‍ ഗ്ലെയിസണ്‍ … Read More

ആലക്കോട്ട യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

ആലക്കോട്: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. വെള്ളാട് ചാണോക്കുണ്ടിലെ കരിവേടന്‍കുണ്ടില്‍ താമസിക്കുന്ന കന്നുകുഴിയില്‍ വീട്ടില്‍ കെ.എസ്.ആര്യ(22)നെയാണ് 20 ന് ഉച്ചക്ക് 1 നും വൈകുന്നേരം 5 നും ഇടയില്‍ കാണാതായത്. അച്ഛന്‍ കെ.എസ്.സന്തോഷിന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍.

ആലക്കോട്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 5.10 ന് കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. മീമ്പറ്റി കാരിക്കുളത്തില്‍ വീട്ടില്‍ കെ.ജെ.ജോയി(62), നെല്ലിപ്പാറ തെങ്ങടയില്‍ വീട്ടില്‍ ടി.എ.മാത്യു(65), ബാലപുരം … Read More