തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെയെന്ന് ആക്ഷേപം. മൂത്രപ്പുരക്കും കക്കൂസിനും 5 രൂപയാണ് ഈടാക്കുന്നത്. മൂത്രപ്പുരക്ക് 3 രൂപ ഈടാക്കാനാണ് നഗരസഭ പറഞ്ഞിരുന്നെതങ്കിലും ഇവിടെ ചാര്‍ജ് സംബന്ധിച്ച് പതിച്ചു വെച്ച അറിയിപ്പ് കീറിയ നിലയിലാണ്. ഈ … Read More

തളിപ്പറമ്പ് നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം വീണ്ടും സജീവമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം വീണ്ടും സജീവമായി. പൊതുവെ കയ്യേറ്റകച്ചവടം കാരണം കാല്‍നടയാത്രപോലും അസാധ്യമായ തളിപ്പറമ്പ് മെയിന്‍ റോഡില്‍ നടപ്പാതപോലും ഇപ്പോള്‍ പൂര്‍ണമായും കയ്യേറിയ നിലയിലാണ്. തൂക്കിയിടുന്ന സാധനങ്ങള്‍ തട്ടിമുട്ടി ആളുകള്‍ക്ക് സുരക്ഷിതമായി വഴിനടന്നുപോകാന്‍ പോലും സാധിക്കുന്നില്ല. നിരവധിതവണ … Read More

സ്‌ക്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരം.

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ മുകള്‍നിലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരത്തോടെയാണ് ആസാദ് നഗര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസ്  വിദ്യാര്‍ത്ഥി സ്‌ക്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.    

കോട്ടയം സംഭവം-കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

തളിപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് യുവതി മരിച്ചതില്‍ പ്രതിഷേധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനത്തിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി.സി ജന:സെക്രട്ടറി ടി ജനാര്‍ദ്ദനന്‍ പ്രതിഷേധ മാര്‍ച്ച് ഉല്‍ഘാടനം … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ

തളിപ്പറമ്പ്: ജൂലായ് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ(ജൂലായ്-5) നടക്കും. രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് സമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.  

വൈദികന്‍ പള്ളിക്ക് സമീപത്തെ വീട്ടില്‍ തൂങ്ങിമരിച്ചു.

അമ്പലത്തറ: വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ജിന്റോഷ് ജോസഫ് എന്ന ഫാ.ആന്റണി ഉള്ളാട്ടില്‍(44)യെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം … Read More

വിസ തട്ടിപ്പ്-ഏഴരലക്ഷം തട്ടിയെടുത്തതായി പരാതി.

ആലക്കോട്: കാനഡയില്‍ അക്കൗണ്ട് അസിസ്റ്റന്റ് വിസ വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജാസ്മിന്‍, അഭിലാഷ്, ചെറുപുഴയിലെ അരുണ്‍ എന്നിവരുടെ പേരിലാണ് കേസ്. ആലക്കോട് കൊട്ടയാട്ടെ കുപ്പക്കാട്ട് വീട്ടില്‍ ജിബിന്‍ ജോസ്(27), അമല്‍, അനില്‍ എന്നിവരുടെ പരാതിയിലാണ് … Read More

ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുമെന്ന് സൂചന-പോലീസ് സുരക്ഷ കര്‍ശനമാക്കും.

തളിപ്പറമ്പ്: ഇന്ന് തളിപ്പറമ്പിലെത്തുന്ന കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാവാന്‍ സാധ്യത. ഇത് കണക്കിലെടുത്ത് ഗവര്‍ണ്ണര്‍ക്ക് കര്‍ശനമായ സുരക്ഷയൊരുക്കാന്‍ ഇന്നലെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. ഭാരതാംബ വിവാദത്തിന് പിറകെ രജിസ്ട്രാറെ … Read More

കുറുമാത്തൂര്‍ കൂനത്ത് ചീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: നാലംഗ ചീട്ടുകളിസംഘം പിടിയില്‍. കൂനം കേളോത്ത് വീട്ടില്‍ കെ.പ്രദീപന്‍(43), പന്നിയൂര്‍ കാവുമ്മൂലപ്പുരയില്‍ കെ.പി.ലക്ഷ്മണന്‍(63), കൊളത്തൂര്‍ മുള്ളന്‍ പെരിന്താട്ട് വീട്ടില്‍ എം.പി.പത്മനാഭന്‍(66), മലപ്പട്ടം കണിയാന്‍കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫ്(62) എന്നിവരെയാണ്  എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.45 ന് കുറുമാത്തൂര്‍-കൂനം … Read More

ചുവപ്പ് നല്‍കുന്ന കരുത്തും അത്മവിശ്വാസവും മറ്റൊരു നിറത്തിനും നല്‍കാനാവില്ല-ചുവന്ന ബാബു.

പിലാത്തറ: എത്രവലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിയെ വേറിട്ടു നിര്‍ത്തുന്നത് ആ ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഈ നിറമണിഞ്ഞല്ലാതെ ബാബുവിനെ ആരും കണ്ടിട്ടില്ല. ഷര്‍ട്ടിനടിയല്‍ ധരിക്കുന്ന ബനിയന്‍ പോലും ചുവപ്പാണ്. എന്തുകൊണ്ട് ചുവപ്പ് എന്ന … Read More