പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ … Read More

സി.പി.എം അക്രമം തുടരുന്നു പരിയാരം ഇന്ദിരാഭവന്‍ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തു.

പരിയാരം: കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് നേരെ അക്രമം, കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. മതില്‍കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. നേരത്തെയും ഈ ഓഫീസിനെതിരെ … Read More

കൊല്ലുമെന്ന് ഭീഷണി- ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. തലവില്‍ അടിയപ്രത്ത് വീട്ടില്‍ എ.പി.ഷാജിയുടെ(49)പേരിലാണ് ഭാര്യ സുഷമയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2006 ഏപ്രില്‍ 19 ന് വിവാഹിതരായി ഭര്‍തൃവീട്ടിലും നാടുകാണിയിലെ വാടകവീട്ടിലും … Read More

കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പഴയങ്ങാടി: കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ രാത്രി എസ്.ഐ കെ.സുഹൈലിന്റെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. പോലീസ് പിടിയിലായവര്‍ ഇവരാണ്- രാത്രി 11.30 ന് വെങ്ങരമുക്കില്‍ വെച്ച് വാടിക്കല്‍ കടവ് പൂക്കോയ മന്‍സിലില്‍ അബ്ദുള്ളയുടെ മകന്‍ … Read More

കഞ്ചാവ് കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ

വടകര: 10 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ ഭാഗം ഹംസക്കോയയുടെ മകന്‍ പഞ്ചാരന്റെ പുരക്കല്‍ വീട്ടില്‍ പി.മുബഷിറിനെയാണ് വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി … Read More

പിലാത്തറയില്‍ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം-പതാകകള്‍ പുന:സ്ഥാപിച്ചു.

പിലാത്തറ: പിലാത്തറയില്‍ എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിലാത്തറയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ വൈകുന്നേരം ആറോടെയാണ് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാതമംഗലം റോഡരികില്‍ സ്ഥാപിച്ച കൊടിമരത്തിലെ കൊടികള്‍ വലിച്ചുപൊട്ടിച്ച് നടപ്പാതയില്‍ ചുരുട്ടിയെറിഞ്ഞത്. … Read More

സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ. സുധാകരന്‍ എം.പി

തളിപ്പറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. തളിപ്പറമ്പില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ ആയിരം പ്രവര്‍ത്തകരുടെ … Read More

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കും

  ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ അധിക ബജറ്റ് വിഹിതമായി പ്രതിരോധ മേഖലയ്ക്ക് 50,000 കോടി രൂപ നീക്കിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ … Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം നടത്തുന്നു-ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം കലാപാഹ്വാനം നടത്തുന്നതെന്നും ഇതിനെതിരെ പ്രതിഷേധമുയരണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. അക്രമം നടന്ന ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, തളിപ്പറമ്പ് നഗരസഭാ … Read More

ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം:പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയില്‍. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കരഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാന്‍ (46)നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.