ഭാവഗാനങ്ങള്‍ ഇനിയില്ല-പി.ജയചന്ദ്രന്‍ അരങ്ങൊഴിഞ്ഞു.

തൃശൂര്‍: പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഒരു … Read More

ചൊറുക്കള മലരട്ടയിലെ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ (86) നിര്യാതനായി

കുറുമാത്തൂര്‍: ചൊറുക്കള മലരട്ടയിലെ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ: പി.വി.ശാന്ത. മക്കള്‍: രമ, പ്രദീപന്‍, രാജീവന്‍, ദിനേശന്‍. മരുമക്കള്‍: പരേതനായ ഉണ്ണികൃഷ്ണന്‍, ഷീബ കാഞ്ഞിലേരി, രതിക കൊയ്യം, രമ്യ പെരുന്തലേരി. സഹോദരങ്ങള്‍: ജാനകി, കുഞ്ഞിക്കണ്ണന്‍, പരേതയായ ചിയ്യയി, നാരായണന്‍, … Read More

ഹാപ്പിയില്ല; അണ്‍ ഹാപ്പിയാണ് ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്:  ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു. മുഖ്യാതിഥിയായ മുന്‍ എം.എല്‍.എ ജയിംസ്മാത്യു പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ജയിംസ്മാത്യുവിന്റെ കാലത്ത് രൂപം നല്‍കിയ ചെറുശ്ശേരി സര്‍ഗാലയ ആണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഹാപ്പിനസ് സ്‌ക്വയറായി മാറ്റിയത്. എല്‍.ഡി.എഫിലെ … Read More

വെള്ളിക്കീലില്‍ ഗ്ലാസ് ബ്രിഡ്ജ്, കിലയില്‍ 60 കോടിയുടെ സ്‌റ്റേഡിയം, നാടുകാണിയില്‍ സഫാരി പാര്‍ക്ക്-ഹാപ്പിനസ് സ്‌ക്വയര്‍ തുറന്നു.

തളിപ്പറമ്പ്: വെള്ളിക്കീലില്‍ സാഹസിക ടൂറിസത്തിന്റെ ഭാഗമായി ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പത്തെ കില കേന്ദ്രത്തില്‍ 60 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ … Read More

25 കോല്‍ ആഴമുള്ള കിണറില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി തളിപ്പറമ്പ് അഗ്നിരക്ഷാസേന

തളിപ്പറമ്പ്: വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ധര്‍മ്മശാല നിഫ്റ്റിനു സമീപം താമസിക്കുന്ന നാരായണന്‍ എന്നയാളുടെ കിണറില്‍ സുരഭി (27) എന്ന യുവതിയാണ് വീണത്. അഗ്നിരക്ഷാസേന സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. … Read More

ഓണ്‍ലൈന്‍ ട്രേഡിംഗ് ഒന്നേമുക്കാല്‍ ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

പരിയാരം: ഓണ്‍ലൈന്‍ ട്രേഡിംഗ്-ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ്(56)പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താമെന്ന് വിസ്വസിപ്പിച്ച് ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസില്‍ കോഴിക്കോട് നാദാപുരം വാണിമേല്‍ … Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് വില 58,080 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് വില 58,080 രൂപയായി. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില … Read More

ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി

തളിപ്പറമ്പ്: ഹാപ്പിനെസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി. നേരത്തെ 87 ലക്ഷം രൂപ ചെലവില്‍ ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ പണിത സമുച്ചയത്തിന്റെ പേര് മാറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആശംസ പ്രസംഗകനായി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിക്കുന്നതെന്ന് ബി.ജെ.പി … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊളച്ചേരി: വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കമ്പില്‍ പാട്ടയം ചെര്‍ക്കുന്ന് ഷൈജുപുരം വീട്ടില്‍ ഇ.വി.ഭവത് മാനവ് എന്ന അമ്പാടിയെയാണ്(17) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. നീലേശ്വരത്തെ ഇ.വി.മനോജ്കുമാറിന്റെയും കമ്പിലെ എം.പി.ഷീബയുടെയും മകനാണ്. കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് … Read More

സ്വര്‍ണ്ണത്തിന് വേണ്ടി യുവതിക്ക് ശാരീരിക-മാനസിക പീഡനം : ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

അഴീക്കോട്: ഭാര്യയുടെ സ്വര്‍ണ്ണം തട്ടിയെടുക്കുകയും ബാങ്ക് ലോക്കറിലുള്ള സ്വര്‍ണ്ണത്തിനായി പീഡിപ്പിക്കുകയും ചെയത പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കല്‍ അലവിലെ വസുന്ധര വീട്ടില്‍ അനുശ്രീ ബാബുരാജിന്റെ(25)പരാതിയിലാണ് കേസ്. ഭര്‍ത്താവ് അഴീക്കോട് ചാലിലെ കൊമ്പുമുറിയന്‍ വീട്ടില്‍ കെ.ശ്രീജിത്ത്(36), അമ്മ കമല, … Read More