തലോറ ദിവാകരന്‍ ജോത്സ്യരുടെ മാതാവ് മാധവിയമ്മ(89)നിര്യാതയായി.

തളിപ്പറമ്പ്: പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ തലോറ ദിവാകരന്‍ ജോത്സ്യരുടെ മാതാവ് തലോറയിലെ കേളോത്ത് വളപ്പില്‍ മാധവിയമ്മ(89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ഗുരുക്കള്‍. മറ്റുമക്കള്‍: ലളിത (പനങ്ങാട്ടൂര്‍), പത്മിനി (കൂനം), രജനി(കടമ്പൂര്‍). മരുമക്കള്‍: അനിത(കാഞ്ഞങ്ങാട്), നാരായണന്‍(കൂനം), ശ്രീജിത്ത്(എടക്കാട്), പരേതനായ ശങ്കരന്‍(പനങ്ങാട്ടൂര്‍). സഹോദരങ്ങള്‍: … Read More

ചെറുതാഴം കാര ഭട്ടതിരി ഇല്ലത്ത് പ്രിയ അന്തര്‍ജനം(40)നിര്യാതയായി.

പിലാത്തറ:ചെറുതാഴം കുന്നുമ്പ്രം കാരഭട്ടതിരി ഇല്ലത്ത് പ്രിയ അന്തര്‍ജനം (40) നിര്യാതയായി. ഭര്‍ത്താവ്: കാരഭട്ടതിരി കേശവന്‍ നമ്പൂതിരി ( മേല്‍ശാന്തി, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ). മക്കള്‍: ഈശ്വര പ്രസാദ് ( ബി.സി.എ വിദ്യാര്‍ത്ഥി.) , ശ്രീഹരി ( ബി.ടെക് വിദ്യാര്‍ത്ഥി, ഗവ. … Read More

തളിപ്പറമ്പ് ചിറവക്കില്‍ ടാങ്കര്‍ ലോറി വന്‍ താഴ്ചയിലേക്ക് മറിഞ്ഞു

തളിപ്പറമ്പ്: ടാങ്കര്‍ ലോറി റോഡരികില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ചിറവക്ക് വളവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. എം എച്ച് 43 ബിപി 6916 എന്ന ഓയില്‍ ടാങ്കര്‍ ലോറിയാണ് താഴ്ച്ചയിലേക്ക് മറിയഞ്ഞത്. ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി … Read More

സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കൊല്ലം: ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു(38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ശക്തികുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം … Read More

മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.

കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് … Read More

തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം.

പി.വി.ലിഗേഷ്(ലോക്കല്‍ കണ്‍വീനര്‍) വി.വി.പ്രിയേഷ്(ട്രഷറര്‍). തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നി-രക്ഷാനിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 2000 ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച അഗ്‌നി-രക്ഷാ നിലയം 24 … Read More

മലയാളത്തിന്റെ അമ്മ കവിയൂര്‍ പൊന്നമ്മ(80)നിര്യാതയായി

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ നിര്യാതയായി. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20-ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് … Read More

പേജര്‍ ബോംബ് അന്വേഷണം മലയാളിയിലേക്കും.

ബെയറൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേര്‍വെ പൗരത്വമുള്ള റിന്‍സണ്‍ ജോസി(39)ന്റേതായിരുന്നു ഷെല്‍ കമ്പനി. സ്ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നാണ് നോര്‍വീജിയന്‍ … Read More

ദര്‍ശനയുടെ ദുരൂഹമരണം അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

 ചിറ്റാരിക്കാല്‍: പ്രണയിച്ച് വിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്.എച്ച്.ഒ രാജീവന്‍ വലിയ വളപ്പില്‍,  എസ്.ഐ കെ.ജി.രതീഷ് എന്നിനരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും രണ്ടാഴ്ച്ച മുമ്പാണ് വെസ്റ്റ് എളേരി … Read More

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,080 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില … Read More