തളിപ്പറമ്പില്‍ കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു, ഇന്ന് വൈകീട്ട് പ്രതിഷേധപ്രകടനം, പൊതുയോഗം

തളിപ്പറമ്പ്: മാന്തുകുണ്ടില്‍ കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതി. ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയതായി യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4.30 ന് കോണ്‍ഗ്രസ് മന്ദിരം പരിസരത്തുനിന്നും മാന്തംകുണ്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കും. … Read More

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് ഇല്ല- പ്രചാരണവും നടക്കുന്നില്ല.

പിലാത്തറ: തെരഞ്ഞെടുപ്പ് അടുത്തിട്ടും യു.ഡി.എഫ് പ്രവര്‍ത്തനം താറുമാറായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ 3 വര്‍ഷത്തോളമായി യോഗങ്ങളും സമരങ്ങളും നടക്കാതെ ഇവിടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വനിത സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മുസ്ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് … Read More

ജനരോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച് നടത്തി പന്നിയൂര്‍ വില്ലേജ് യു.ഡി.എഫ് കമ്മറ്റി.

തളിപ്പറമ്പ്: യു.ഡി.എഫ് പന്നിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.ടി.സി-പൂമംഗലം-പന്നിയൂര്‍-പടപ്പേങ്ങാട് റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പന്നിയൂരില്‍ നിന്നും ചവനപ്പുഴയിലേക്ക് വമ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പന്നിയൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡി സി.സി സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.നാസര്‍ പന്നിയൂര്‍ … Read More

ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വെച്ച അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാന്‍ എടുത്ത തീരുമാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തീരുമാനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് മെമ്പര്‍മാര്‍ … Read More

തളിപ്പറമ്പിനെ ഞെട്ടിച്ച് യു.ഡി.എഫ് വിചാരണ സദസില്‍ വന്‍ ജനപങ്കാളിത്തം

തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച് യു.ഡി.എഫ് വിചാരണ സദസില്‍ വന്‍ ജനപങ്കാളിത്തം. ഇന്നലെ വൈകുന്നേരം സംസ്ഥാനപാതയോരത്ത് മദ്രസക്ക് സമീപത്തെ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഒ.പി.ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയില്‍ രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് … Read More

നവകേരളത്തിന് ഒരു ലക്ഷം വേണം-പ്രതിപക്ഷം. തരില്ലെന്ന് ഭരണപക്ഷം, ഇറങ്ങിപ്പോയി പ്രതിപക്ഷം.

തളിപ്പറമ്പ്: നവകേരള സദസിന്റെ നടത്തിപ്പിന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ നിരാകരിച്ചതിന്റെ പേരില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും ഇറങ്ങിപ്പോക്കും. ഇന്ന്‌ നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഈ … Read More

അഴിമതി സര്‍ക്കാരിനെതിരെ യു.ഡി.എഫ് പന്നിയൂര്‍ മേഖലയില്‍ പദയാത്ര നടത്തി

പന്നിയൂര്‍: അഴിമതി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18-ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം കുറുമാത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ മേഖല പദയാത്ര ചെറുകരയില്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ജാഥാ … Read More

യു.ഡി.എഫ് തളിപ്പറമ്പില്‍ പദയാത്ര നടത്തി.

തളിപ്പറമ്പ്: പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും ധൂര്‍ത്തിനും ദുര്‍ഭരണത്തിനുമെതിരായി യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. കപ്പാലത്ത് നിന്നും ആരംഭിച്ച പദയാത്ര മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം … Read More

തളിപ്പറമ്പില്‍ യു.ഡി.എഫ് ആഹ്‌ളാദപ്രകടനം.

തളിപ്പറമ്പ്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യു.ഡി.ഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ആഹ്‌ളാദപ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി,. … Read More

അഴിമതി വിരുദ്ധ സായാന്ന സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം … Read More