സ്ഥാപനം ലോകപ്രസിദ്ധം, റോഡ് പക്ഷെ, കുപ്രസിദ്ധം.

തളിപ്പറമ്പ്: ലോകപ്രശസ്തമാണ് പന്നിയൂരിലെ കുരുമുളക് ഗവേഷണകേന്ദ്രം. പന്നിയൂര്‍ ഒന്ന് അത്യുല്‍പ്പാദന ശേഷിയുള്ള കുരുമുളക് ഇനം ലോകത്തിന് സംഭാവന ചെയ്ത സ്ഥാപനം. ഇപ്പോള്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിലേക്ക് പ്രതിദിനം എത്തുന്നത് നിരവധിയാളുകളാണ്. വിദേശത്തുനിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. തളിപ്പറമ്പ്-വായക്കമ്പ … Read More

ബസുകളില്‍ ചരക്ക് കടത്ത് വ്യാപകം; പരാതിപ്പെട്ടാല്‍ ജീവനക്കാര്‍ മൗനിബാബകളാവും.

തളിപ്പറമ്പ്: ബസുകളിലെ ചരക്കുകടത്തില്‍ കൂടുന്നു. യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാനുള്ള സീറ്റുകള്‍ പോലും കയ്യടക്കിയാണ് ബസുകള്‍ ചരക്കുകടത്തിനായി ഉപയോഗിക്കുന്നത്. രാവിലെ തളിപ്പറമ്പില്‍ നിന്നും മലയോര മേഖലകളിലേക്ക് പോകുന്ന ബസുകളിലാണ് കൂടുതലും ചരക്കുകള്‍ കടത്തുന്നത്. പച്ചക്കറികളാണ് ഇതില്‍ കൂടുതല്‍. ചരക്ക് കടത്തുന്ന മറ്റ് വാഹനങ്ങളില്‍ … Read More

ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കൊല്ലം: ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍.രത്നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇവര്‍ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതില്‍ തുറന്ന് … Read More

അമേരിക്കന്‍ ജോലി വാഗ്ദാനം ചെയ്ത് നടുവില്‍ സ്വദേശിയുടെ മൂന്നരലക്ഷം തട്ടിയെടുത്തു.

നടുവില്‍: അമേരിക്കയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് 3,42,930 രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജോസഫ് ഡീനിയേലിന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്. നടുവില്‍ മുണ്ടക്കല്‍ വീട്ടില്‍ ജോസഫ് മുണ്ടക്കലിന്റെ(55) പരാതിയിലാണ് കേസ്. ജോസഫിന്റെ മകള്‍ക്ക് ജോലി നല്‍കാമെന്ന് … Read More

എ.കെ.പി.എ തളിപ്പറമ്പ് വൈസ്റ്റ് യൂണിറ്റ് സമ്മേളനം.

തളിപ്പറമ്പ്: എ.കെ.പി.എ. തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരി കീഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തലത്തില്‍ നടന്ന ബെഞ്ച് പ്രസില്‍ മൂന്നാം സ്ഥാനം നേടിയ യൂണിറ്റ് അംഗം രാജേഷ് പട്ടുവത്തിന്റെ … Read More

പ്രാദേശികലേഖകരാണ് ഏതൊരു പത്രത്തിന്റെയും ശക്തി: എം.വി.നികേഷ്‌കുമാര്‍.

  കണ്ണൂര്‍: ഏതൊരു പത്രത്തിന്റെയും ശക്തി പ്രാദേശിക പത്രപ്രവര്‍ത്തകരാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ്‌കുമാര്‍. കേരളകൗമുദി പത്രാധിപര്‍ കെ.സുകുമാരന്റെ 43-ാം ചരമവാര്‍ഷിക ദിനാചരണവും മികച്ച പ്രാദേശിക ലേഖകനുള്ള കെ.സുകുമാരന്‍ സ്മാരക അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കൗമുദി കണ്ണൂര്‍ യൂണിറ്റാണ് … Read More

ചന്തപ്പുരയില്‍ മാടക്ക ദാമോദരന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

പരിയാരം: സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സിപിഎം കടന്നപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ മാടക്ക ദാമോദരന്റെ സ്മരണാര്‍ത്ഥം സിപിഎം കടന്നപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ചന്തപ്പുരയില്‍ പുതുതായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ … Read More

പിലാത്തറ ഗണേശോല്‍സവം സമാപിച്ചു.

പിലാത്തറ: ശ്രീവിഘ്‌നേശ്വര സേവാ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 3 ദിവങ്ങളിലായി നടന്നുവന്ന സാര്‍വ്വജനിക ശ്രീഗണേശോല്‍സവം സമാപിച്ചു. കശ്യപ റിസര്‍ച്ച് ഫൗണ്ടേഷന്റെ ബൃഹത് അഗ്‌നിഹോത്രവും കഴിഞ്ഞ് ഗണേശ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള നിമജ്ജന ഘോഷയാത്ര പിലാത്തറ നഗരപ്രദക്ഷിണത്തിന് ശേഷം ചന്തപ്പുര വണ്ണാത്തിക്കടവില്‍ വിഗ്രഹനിമജ്ജനത്തോടെ … Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില … Read More

കെ.വി.ടി.മുഹമ്മദ്കുഞ്ഞി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റ്.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ 4-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തളിപ്പറമ്പ് ഡ്രിംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് കെ.വി.ടി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ക്രിന്‍ഫ്ര മട്ടന്നൂര്‍ സ്‌പെഷല്‍ താഹസില്‍ദാര്‍ [ ലാന്റ് അക്വിസിഷന്‍ ] പി.സി.സാബു ഉദ്ഘാടനം ചെയ്തു. രജനിരമാനന്ദ്, … Read More