ലോക ഭിന്ന ശേഷി ദിനം ആചരിച്ചു, ആദരവ് പരിപാടി നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. മാതമംഗലം തുമ്പത്തടത്തെ ദേശീയ പാരാ പവര്‍ ലിഫ്റ്റിംഗ് താരം പി.വി.ലതികയെയും കുറ്റൂരില്‍ ബുക്ക് ബൈന്‍ഡിംഗ് നടത്തുന്ന പി.കെ.ഗോവിന്ദനെയും ആദരിച്ചു. ഭിന്നശേഷിയെ അതിജീവിച്ച് പുതിയ മാതൃക കാണിച്ച രണ്ട് പേരെയും ചടങ്ങില്‍ … Read More

റോഡിലേക്ക് പൈപ്പ് വെച്ച് മലിനജലം ഒഴുക്കിവിടുന്നത് ഇവിടെ കുറ്റകരമല്ല-

തളിപ്പറമ്പ്: നഗരസഭയുടെ മൂക്കിന് താഴെ റോഡിലേക്ക് പൈപ്പ് വെച്ച് മലിനജലം ഒഴുക്കിവിട്ടിട്ടും ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ക്ക് ഒരു കുലുക്കവുമില്ല. ആരെങ്കിലും പ്ലാസ്റ്റിക്ക് എനിടെയെങ്കിലും എറിയുന്നുണ്ടോ എന്ന് ഭൂതക്കണ്ണാാടി വെച്ചും സി.സി.ടി.വി വെച്ചും പിടിച്ച് പിഴയീടാക്കുന്ന അധികൃതരാണ് വാഷ്‌ബേസിനിലെ മലിനജലം  ആളുകള്‍ വഴി നടക്കുന്ന … Read More

ബി.ജെ.പിയിലേക്ക് മുസ്ലിങ്ങളെ എത്തിക്കുന്ന പാലമാവാന്‍ താല്‍പര്യമില്ലാത്തതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് രാമസിംഹന്‍.

തളിപ്പറമ്പ്: ബി.ജെ.പിയിലേക്ക് മുസ്ലിങ്ങളെ എത്തിക്കാനുള്ള പാലമാവാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് തനിക്ക് ബി.ജെ.പിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍). ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം പുസ്തക പ്രകാശനം തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു … Read More

മിതം ഊര്‍ജ സാക്ഷരതയുമായി പരിയാരം എന്‍.എസ്.എസ്

പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ മിതം ഊര്‍ജസംരക്ഷണ സാക്ഷരതയജ്ഞം ആരംഭിച്ചു. ആധുനിക കാലത്ത് ഊര്‍ജ ഉപഭോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതും ഊര്‍ജ സ്രോതസ്സുകള്‍ അതിനനുസരിച്ച് വര്‍ദ്ധിക്കാത്തതും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതുതലമുറയെ മിതമായ ഊര്‍ജ … Read More

മുയ്യത്ത് നാട്ടുകാര്‍ പിടികൂടിയത് കുപ്രസിദ്ധ മോഷ്ടാക്കള്‍.

തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത് കുപ്രസിദ്ധ മോഷ്ടാക്കള്‍. കോഴിക്കോട് സ്വദേശികളായ പറമ്പില്‍ ബസാറില്‍ രാധാകൃഷ്ണന്റെ മകന്‍ ഇരിക്കാട്ട്മീത്തല്‍ ജോഷിത്ത്(33), കാരാപ്പറമ്പ് കുറുമിശേരിയിലെ മുണ്ട്യാടിത്താഴം ജയപ്രകാശിന്റെ മകന്‍ അഭിനന്ദ്(21) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തളിപ്പറമ്പ് … Read More

ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണം.-കെ.പി.എസ്.ടി.എ.

തളിപ്പറമ്പ്: അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കുറുമാത്തൂര്‍ ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോ.സെക്രട്ടറി കെ.വി.മെസ്മര്‍ ഉദ്ഘാടനം ചെയ്തു. സി. നവാസ് അധ്യക്ഷത വഹിച്ചു. ടി.അംബരീഷ് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ റഷീദ്, ഇ.എം.ലേഖ, ടി.എന്‍.കൃഷ്ണപ്രിയ … Read More

മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, രണ്ട് കള്ളന്‍മാരെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. മുയ്യം വഗഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രം, ഇരട്ടതൃക്കോവില്‍ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങള്‍  തകര്‍ത്തും ഓഫീസുകളുടെ പൂട് പൊളിച്ചുമാണ് കവര്‍ച്ച … Read More

തൃച്ചംബരത്തെ ഉണ്ട വളപ്പില്‍ സുരേന്ദ്രന്‍ എന്ന ബാബു (70) നിര്യാതനായി.

സംസ്‌കാരം(3-12-23) ഞായറാഴ്ച്ചക്ക് ഉച്ച്ക്ക് 12 മണിക്ക് എഴാംമൈല്‍ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: തൃച്ചംബരത്തെ ഉണ്ട വളപ്പില്‍ സുരേന്ദ്രന്‍ എന്ന ബാബു (70) നിര്യാതനായി. പരേതരായ ഉണ്ട ഗോവിന്ദന്റെയും എന്‍ പി കമലയുടെയും മകനാണ്. ഭാര്യ: പരേതയായ ടി എന്‍ ദീപ (പുതിയതെരു … Read More

ചെറുതാഴം ബാങ്കിന്റെ വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ്‌സെന്റര്‍ ഉദ്ഘാടനം-ഡിസംബര്‍-5 ന്.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ വ്യാപാരസമുച്ചയമായ ചെറുതാഴം ട്രേഡ് സെന്റര്‍ 5ന് മുന്‍ മന്ത്രി എം.വി ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് സി.എം വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങില്‍ എം. വിജിന്‍ … Read More

ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ . ഉദിനൂര്‍:ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി. പരേതനായ കൊയോങ്കര കൂവാരത്ത് നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ടി.രമ (കക്കറ), ടി.ലത(കിനാത്തില്‍ ). മരുമക്കള്‍: കക്കറ … Read More