കണ്ണൂര്‍ ജില്ല എക്‌സൈസ് സ്റ്റാഫ് കോഓപ്പറേറ്റീവ് സൊസൈറ്റി 2022-27 ഭരണസമിതിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

കണ്ണൂര്‍: കണ്ണൂര്‍ ജില്ല എക്‌സൈസ് സ്റ്റാഫ് കോഓപ്പറേറ്റീവ് സൊസൈറ്റി 2022-27 ഭരണസമിതി ഏകകണ്ഠമായി തിരഞ്ഞെടുത്തു. എം.ബി.സുരേഷ്ബാബുവാണ് പ്രസിഡന്റ്. എം.വിഅഷറഫിനെ വൈസ് പ്രസിഡന്റായും കെ.പി.മധുസൂതനനെ സെക്രട്ടെറിയായും തെരഞ്ഞെടുത്തു. കെ.രാജേഷ്, വി.സി.സുകേഷ്‌കുമാര്‍, കെ.പ്രനില്‍ കുമാര്‍, എന്‍.രജിത്ത്കുമാര്‍, പി.അജേഷ്, എം.പി.അനു, ജെസ്‌ന ജോസഫ്, കെ.വി.സുബിന എന്നിവരാണ് … Read More

തെരുവു നായയെ കൊന്നാല്‍ അഞ്ചുവര്‍ഷം അകത്ത്-മൃഗസംരക്ഷണ നിയമം കരട് ഭേദഗതി തയാര്‍

കണ്ണൂര്‍: തെരുവുനായയെ കൊന്നാല്‍ അഞ്ചുവര്‍ ഷം തടവും ഒരു ലക്ഷം രൂപ പിഴയും. അംഗവൈകല്യം വരുത്തിയാല്‍ മൂന്നുവര്‍ഷം തടവും 75000 രൂപ പിഴയും. മൃഗബലി നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയാനുള്ള നിയ … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

കുഞ്ഞിമംഗലം: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍(29) ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം … Read More

മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്‌

തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ … Read More

കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഗോവര്‍ദ്ധിനി പദ്ധതി-പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: മൃഗ സംരക്ഷണ വകുപ്പിന്റെ 2022-23 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോവര്‍ദ്ധിനി കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം കരിമ്പം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

എല്‍ഡിഎഫ് സര്‍ക്കാര്‍ കോവിഡിന്റെ ബാക്കി പത്രം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

തളിപ്പറമ്പ്: രണ്ടാം പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും കോവിഡിന്റെ ഔദാര്യത്തിലാണ് ഈ സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേറിയതെന്നും ലഹരി ക്വട്ടേഷന്‍ മാഫിയകളാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്നും രാജമോഹന്‍ ഉണ്ണിത്താന്‍എം.പി. കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ 47-ാം വാര്‍ഷിക സമ്മേളനം … Read More

ചരിത്രം സൃഷ്ടിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ-ഏഴ് വര്‍ഷം 60 കച്ചേരി-പങ്കെടുത്തത് മഹാപ്രതിഭകള്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്ത സംഗീതപ്രതിഭകളുടെ വിസ്മയകരമായ 60 സംഗീതസദസ്സുകള്‍ക്ക് ‘പെരിഞ്ചല്ലൂര്‍ സംഗീതസഭ” ഇതിനകം രംഗവേദിയായി. ഉത്തര മലബാറിന്റെ അഭിമാനമായി പെരുഞ്ചെല്ലൂര്‍ സംഗീത സഭ. പുരാതന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവത്തിന്റെ നാടും … Read More

ജില്ലാ കലോല്‍സവം: വഞ്ചിപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി മൂത്തേടത്ത് എച്ച്.എസ്.എസ്.

കണ്ണൂര്‍: ജില്ലാ കലോല്‍സവത്തില്‍ വഞ്ചിപ്പാട്ട് മല്‍സരത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോല്‍സവത്തിലേക്ക് അര്‍ഹത നേടി. ഐ.സി.കാര്‍ത്തികയുടെ നേതൃത്വത്തിലുള്ള ടീമില്‍ മീരാ ദിലീപ്, റോഷ്‌നി ബാലകൃഷ്ണന്‍, കെ.പി.ആര്‍.പാര്‍വതി, പി.പി.അനസൂയ, നന്ദന ഗിരീഷ്, കീര്‍ത്തന, പ്രാര്‍ത്ഥന, അനുഗ്രഹ, രേവതി … Read More

പെരുഞ്ചെല്ലൂര്‍ സംഗീതസഭ- 61-ാമത് സംഗീതകച്ചേരി നവംബര്‍-27 ന്

പരിയാരം: ഏഴുവര്‍ഷത്തിനിടയില്‍ അറുപത് സംഗീത കച്ചേരികള്‍ സംഘടിപ്പിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ. അറുപത്തിയൊന്നാമത് കച്ചേരി നവംബര്‍-27 ന് വൈകുന്നേരം ആറിന് ശ്രീ പി.നീലകണ്ഠയ്യര്‍ സ്മാകര ഹാളില്‍ നടക്കും. പ്രിന്‍സ് രാമവര്‍മ്മ തമ്പുരാനാണ് കച്ചേരി അവതരിപ്പിക്കുന്നതെന്ന് സംഗീതസഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ മീറ്റ് ദി … Read More

രാജേഷ് കാഞ്ഞിരങ്ങാടിന് ഫോട്ടോഗ്രാഫി അവാര്‍ഡ്‌

ഇരിട്ടി: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രാജേഷ് കാഞ്ഞിരങ്ങാടിന് അവാര്‍ഡ്. ഇരിട്ടിയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് വി.ശിവദാസന്‍ എം.പിയും സണ്ണിജോസഫ് എം.എല്‍എയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.