കരിമ്പം ഒറ്റപ്പാലനഗറിലെ കെ.ശാരദ(73)നിര്യാതയായി

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ കെ.ശാരദ(73)നിര്യാതയായി. ഭര്‍ത്താവ്:പരേതനായ പി.വി.നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പി.വി.സരസ്വതി(ഗവ.താലൂക്ക് ആശുപത്രി, തളിപ്പറമ്പ്) പി.വി.ശിവദാസ്(അസി. പ്രൊഫ.ഗവ:എഞ്ചിനീയറിങ്ങ് കോളേജ്, കണ്ണൂര്‍), പി.വി.പാര്‍വതി(GVHSS, മാടായി). മരുമക്കള്‍: കരുണാകരന്‍(വിമുക്തഭടന്‍), എ.വി.സുജാത( അധ്യാപിക, മൂത്തേടത്ത് ഹൈസ്‌കൂള്‍), സി.ആര്‍.രമേശന്‍ (ജി എംയുപി സ്‌കൂള്‍, തളിപ്പറമ്പ് ). സംസ്‌കാരം … Read More

ജ്യോതിഷ് മന്ദിരത്തില്‍ പുഷ്പജ(74)നിര്യാതയായി.

മുഴപ്പിലങ്ങാട്: തെക്കേ കുന്നുമ്പ്രം രാജീവ്ജി മന്ദിരത്തിന് സമീപം ജ്യോതിഷ് മന്ദിരത്തില്‍ പരേതനായ കോണ്‍ഗ്രസ് നേതാവ് പി.പി.കുമാരന്റെ ഭാര്യ പുഷ്പജ (74) നിര്യാതയായി. മക്കള്‍: വിനോദിനി, വിനയകുമാര്‍, ജ്യോതിഷ് കുമാര്‍, സന്തോഷ് കുമാര്‍, ചാന്ദ്‌നി. മരുമക്കള്‍: ശ്രീകുമാര്‍, ശാലി, ജഷീന, ലസിനി, അജിത്. … Read More

തെരുവ് നായ്ക്കളുടെ മിന്നല്‍ അറ്റാക്ക്- ആശാവര്‍ക്കര്‍ക്ക് വീണുപരിക്കേറ്റു.

തളിപ്പറമ്പ്: ഇരുചക്രവാഹനത്തിന് നേരെ തെരുവ് നായ്ക്കള്‍ കുതിച്ചെത്തി, ബാലന്‍സ് തെറ്റി മറിഞ്ഞുവീണ് യാത്രക്കാരായായ ആശാ വര്‍ക്കര്‍ക്ക് പരിക്കേറ്റു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ആശാ വര്‍ക്കര്‍ പൂമംഗലത്തെ ചന്ദ്രമതിക്കാണ്(53) പരിക്കേറ്റത്. ഭര്‍ത്താവ് സുധീര്‍കുമാറിനോടൊപ്പം സഞ്ചരിക്കവെയാണ് റോഡരികില്‍ നിന്ന് തെരുവ് നായ്ക്കള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്ക് പേരെ തിരിഞ്ഞത്. … Read More

ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി രഞ്ചന്‍ ജന (31) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് പെരുമ്പ ചിറ്റാരികൊവ്വലില്‍ പുതിയ വീടിന്റെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം. കേടായ മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ … Read More

മുഖ്യമന്ത്രിയേയും കോടിയേരിയേയും അപകീര്‍ത്തിപ്പെടുത്തി-യൂത്ത്‌ലീഗ് നേതാവിനെതിരെ കേസ്.

പയ്യന്നൂര്‍: മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് നേതാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് ജോ. സെക്രട്ടറി വടക്കുമ്പാട്ടെ പി.കെ.ഫസീലിനെതിരെയാണ് കേസ്. ഡിവൈഎഫ്‌ഐ രാമന്തളി മേഖല കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് … Read More

ആശുപത്രി സൂപ്രണ്ടിന് പെട്ടിക്കട അലര്‍ജി-ലോട്ടറിക്കാര്‍ പെരുവഴിയില്‍.

തളിപ്പറമ്പ്: ആശുപത്രി സൂപ്രണ്ടിന് പെട്ടിക്കട അലര്‍ജി, ലോട്ടറി സ്റ്റാള്‍ ഉടമകള്‍ പെരുവഴിയില്‍. മലിനീകരണം ഉണ്ടാക്കുന്നതായി ആരോപിച്ച് തളിപ്പറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ 22 നാണ് ഗവ.ആശുപത്രി പരിസരത്തെ ആറ് പെട്ടിക്കടകള്‍ നീക്കം … Read More

ആര്‍.എസ്.എസ് പഥസഞ്ചലനവും സാംഘിക് ശാരീരിക് പ്രദര്‍ശനവും.

തളിപ്പറമ്പ്: വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘം പയ്യന്നൂര്‍സംഘ ജില്ല പഥസഞ്ചലനം തളിപ്പറമ്പില്‍ നടന്നു. തുടര്‍ന്ന് 5 മണിക്ക് ചിറവക്കില്‍ സാംഘിക്ക് ശാരിരിക് പ്രദര്‍ശനവും നടത്തി. പ്രമുഖ ഹിന്ദി ഭാഷാ പണ്ഡിതന്‍ ഡോ.പുളിമ്പറമ്പ് വി.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി … Read More

വെള്ളാട്ടെ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98)നിര്യാതനായി.

വെള്ളാട്: വെള്ളാട്ടെ അദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. കൊഴുവനാല്‍ നരിമറ്റം കടുംബാംഗം. മക്കള്‍: മേരിക്കുട്ടി മാത്യു, എം.ജെ.ജോണ്‍, (റിട്ട. അദ്ധ്യാപകന്‍, വായാട്ടുപറമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍), ജയിംസ് മണ്ണൂര്‍(എഞ്ചിനീയര്‍ ജെ എം അസോസിയേറ്റ്‌സ്, കണ്ണൂര്‍), … Read More

കെ.സി.ആറിന് പ്രധാനമന്ത്രിയാവണം-ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്.

ന്യൂഡല്‍ഹി: ബുധനാഴ്ച ഉച്ചയ്ക്ക് 1.19 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ ‘ദേശീയപാര്‍ട്ടി’ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി  അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്‍.എസ്. എന്നറിയപ്പെടുമെന്ന് കെ.സി.ആര്‍. പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് … Read More

ഗുരുദക്ഷിണ ഐ ആര്‍ പി സിക്ക് നല്‍കി കളരി ഗുരുക്കള്‍

തളിപ്പറമ്പ്: ഗുരുദക്ഷിണയായി ലഭിച്ച തുക ഐ.ആര്‍.പി.സിക്ക് നല്‍കി കളരിഗുരുക്കള്‍. ഇയ്യൂര്‍ യുവഭാരത് കളരിയില്‍ വിജയദശമി ദിവസം തനിക്ക് ലഭിച്ച ഗുരു ദക്ഷിണയാണ് ശശീന്ദ്രന്‍ ഗുരുക്കള്‍ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ക്കായി ഐ ആര്‍ പി സി ക്ക് നല്‍കിയത്. ഐ ആര്‍ പി സി … Read More