അണിയേരി ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം മാര്‍ച്ച് 28, 29, 30 തീയതികളിലായി നടക്കും.

തലശേരി: അണിയേരി തറവാട് കുടുംബാംഗങ്ങളുടെ കൂട്ടായ്മയില്‍ കിഴക്കേ കതിരൂരില്‍ നിര്‍മ്മിച്ച അണിയേരി ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം മാര്‍ച്ച് 28, 29, 30 തീയതികളിലായി നടക്കും. 28 ന് രാവിലെ 9 മണിക്ക് ക്ഷേത്ര ശില്പി ഇരഞ്ഞിയുള്ളതില്‍ ശശി ആചാരിയുടെ നേതൃത്വത്തില്‍ ഗണപതി … Read More

ആന്തൂരില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീസുരക്ഷക്കും പ്രാധാന്യം

ആന്തൂര്‍: ആന്തൂര്‍ നഗരസഭ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീസുരക്ഷക്കും മുന്‍ഗണന. ഇതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങളാണ് ഇന്ന് അവതരിപ്പിക്കപ്പെട്ട ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലിനജല നിര്‍മാര്‍ജനത്തിനായി 4.7 കോടി രൂപയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപവും അമ്മയും … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്. മെയിന്‍ റോഡ് ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ മില്‍മ ബൂത്തിന് സമീപം കച്ചവടം നടത്തുന്ന ഞാറ്റുവയലിലെ മലിക്കന്‍ വീട്ടില്‍ എം.അയൂബ്(36)നെ ഇന്നലെ രാത്രി ഏഴോടെയാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 18 … Read More

ആശുപത്രിയില്‍ ആക്രമം നടത്തിയ യുവാവിനെതിരെ കേസ്.

പയ്യന്നൂര്‍: ആശുപത്രിയില്‍ സഹായിയായി എത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നിലേശ്വരം സ്വദേശിക്കെതിരെ കേസ്. തൈക്കടപ്പുറത്തെ സുഭാഷിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ബക്കളം മോറാഴയിലെ ആലപ്പടമ്പില്‍ വീട്ടില്‍ എ.വി.ഷിജേഷിനാണ്(37)മര്‍ദ്ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് പയ്യന്നൂര്‍ സബ ആശുപത്രിയിലെ 401-ാം നമ്പര്‍ മുറിയില്‍ … Read More

ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായി പരാതി.

കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് … Read More

ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച. ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം … Read More

കൊറിയന്‍ ജോബ് വിസ-യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി

ചിറ്റാരിക്കാല്‍: കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു. തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്. മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോന്‍(39)ആണ് തട്ടിപ്പിന് ഇരയായത്. … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

പരിയാരം: ട്രെയിന്‍തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയവെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഏറ്റെടുത്ത് പിലാത്തറ ഹോപ്പില്‍ സാന്ത്വന പരിചരണം നല്‍കിവന്ന ആലപ്പുഴ സ്വദേശി മരിച്ചു. എസ്.ശ്രീകുമാര്‍(47)ആണ് മരിച്ചത്. മുതുകുളം സൗത്ത് സ്വദേശിയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോപ്പ് … Read More

പഴയങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.

പഴയങ്ങാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയങ്ങാടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 13.6 ഗ്രാം കഞ്ചാവുമായി വാടിക്കല്‍ സ്വദേശി പി.എം.ഫസില്‍ (40)പിടിയിലായത്. മാട്ടൂല്‍ ഭാഗത്തെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് … Read More

വാഹനാപകടത്തില്‍ മരിച്ച പ്രമോദിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ഓട്ടോ ടാക്സിയില്‍ പിക്കപ്പ് വാഹനമിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മയ്യില്‍ വേളം പ്രസീത നിവാസില്‍ കെ.പ്രമോദ് (52) ആണ് മരിച്ചത്. പാളിയത്ത് വളപ്പിന് സമീപം വള്ളിത്തോട് അപ്പാരല്‍ പാര്‍ക്കിന് സമീപം തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നോടെയാണ് അപകടം നടന്നത്. പ്രമോദ് സഞ്ചരിച്ച കെ.എല്‍ … Read More