ചെമ്മീന്‍ ഫാമിലെ ഷെഡ് കത്തിച്ച സംഭവം, അന്വേഷണം നടത്തി ദുരൂഹത നീക്കണം-സി.പി.എം

പയ്യന്നൂര്‍: പയ്യന്നൂരിലെ മത്സ്യകര്‍ഷകന്‍ ടി. പുരുഷോത്തമന്റെ ഫാമിലെ ഷെഡ് കത്തിച്ച സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി.സന്തോഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വാര്‍ത്താ ചാനലുകളില്‍ നടത്തിയ പ്രതികരണത്തില്‍ ടി.പുരുഷോത്തമന്‍ … Read More

തളിപ്പറമ്പിലെ വെള്ളാന ഓഫീസില്‍ വാഹനകരാര്‍ വിവാദവും

തളിപ്പറമ്പ്: പിന്‍വാതില്‍ നിയമനങ്ങളിലൂടെയും റിട്ടയര്‍ചെയ്ത വയോധികരായ ജീവനക്കാരെ അനാവശ്യമായി തിരുകികയറ്റി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിലൂടെയും കുപ്രസിദ്ധമായ തളിപ്പറമ്പിലെ വെള്ളാന ഓഫീസായി അറിയപ്പെടുന്ന ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നിന്നും പുതിയ വെള്ളാനക്കഥകള്‍ പുറത്ത്.  ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ … Read More

തൃച്ചംബരത്തെ തളിയില്‍ വീട്ടില്‍ രുഗ്മിണിയമ്മ(87) നിര്യാതയായി

തളിപ്പറമ്പ്: തൃച്ചംബരം നാരായണയില്‍ പരേതനായ റിട്ട. എ.ഡി.എം കെ.വി.നാരായണന്‍ നായരുടെ ഭാര്യ തളിയില്‍ വീട്ടില്‍ രുഗ്മിണി അമ്മ (87)നിര്യാതയായി. മക്കള്‍: വാസന്തി രാഘവന്‍ (ബംഗളൂരു), ശോഭ വേണുഗോപാല്‍ (കൊന്നക്കാട് ), ജയകൃഷ്ണന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, കെല്‍ട്രോണ്‍), സുധ ഗോപാലന്‍ ( … Read More

കര്‍ക്കടക ചികിത്സ വെറും ഉഡായിപ്പ്, മരുന്ന് കഞ്ഞിയില്‍ അടങ്ങിയിരിക്കുന്നത് കൊഴുപ്പും കലോറിയും, ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ഡോക്ടര്‍

ഡീറ്റോക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരോട് ‘ശരീരത്തില്‍ നിന്ന് കൃത്യമായി ഏത് വിഷമാണ് ഈ കഞ്ഞിയോ ജ്യൂസോ വഴി നിങ്ങള്‍ പുറത്തേക്ക് കളയുന്നത്’ കര്‍ക്കടകമാസത്തില്‍ ആയുര്‍വേദം പ്രകാരമുള്ള കര്‍ക്കടക ചികിത്സകള്‍ക്കെതിരെ എഴുത്തുകാരനും പ്രമുഖ ന്യൂറോസര്‍ജനുമായും ഡോ. മനോജ് വെള്ളനാട്. കര്‍ക്കടക ചികിത്സയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ … Read More

മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു.

തളിപ്പറമ്പ്: മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു. തളിപ്പറമ്പ് മദ്രസക്ക്‌സമീപത്തെ കായക്കൂല്‍ വീട്ടില്‍ (ദാറുല്‍ ഫനാഹ്) പി.ടി.പി.അഷറഫ്, ഭാര്യ ആയിഷ കായക്കൂല്‍, കുറ്റൂര്‍ മാതമംഗലത്ത മണക്കാട്ട് തെക്കെപുരയില്‍,എം.ടി.പി ,ലീം, ഭാര്യ സറീന എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2022 ഒക്ടോബര്‍ 21 … Read More

വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

പയ്യന്നൂര്‍: വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ  പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി.കൃഷ്ണമാരാരുടേയും പി.വി.പുഷ്പവല്ലിയുടെയും മകന്‍ പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍(54)ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് പൂത്തൂരിലെ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണത്. … Read More

ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനില്ല-തളിപ്പറമ്പിലേക്ക് വരൂ.

തളിപ്പറമ്പ്: ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനില്ല-തളിപ്പറമ്പിലേക്ക് വരൂ. പട്ടാപ്പകല്‍ നടന്നുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിക്കല്‍, തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ച്ച, മദ്യപിച്ച് എവിടെയും എങ്ങിനെയും നടക്കാം-കിടക്കാം, എവിടെയും എങ്ങിനെ വേണമെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം, റോഡ് … Read More

തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു.

പെരിങ്ങോം: തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു. വെള്ളോറ കടവനാട്ടെ ഇളയിടത്ത് വീട്ടില്‍ നാരായണന്‍ എന്ന പീറ്റര്‍-ആനി ദമ്പതികളുടെ മകന്‍ ഇ.വി.സുനില്‍(36)ആണ് മരിച്ചത്. ഇന്നലെ ജൂലൈ 19 ന് രാവിലെ 11 നാണ് ഇയാളെ വീടിന്റെ കഴുക്കോലില്‍ ലുങ്കിയില്‍ തൂങ്ങിയ … Read More

പയ്യന്നൂരിൽ നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നടുവൊടിയും

പയ്യന്നൂർ: പയ്യന്നൂർ പട്ടണത്തിലെ നടപ്പാതകളിൽ അപകടം പതിയിരിക്കുന്നു. അടിഭാഗം ദ്രവിച്ചു നിൽക്കുന്ന സ്ളാബുകൾ ചവിട്ടിയാൽ ഏത് സമയത്തും നിലം പതിക്കും എന്ന നിലയിലാണ്. തിരക്കേറിയ നഗരത്തിൽ കാൽ നടയാത്രക്കാർ കൂടുതൽ ഉപയോഗിക്കുന്നത് നടപ്പാതകളാണ്. പല സ്ളാബുകളിലും വിശ്വസിച്ച് ചവിട്ടാനാവാത്ത അവസ്ഥയാണ്. നാട്ടുകാർ … Read More

തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം.

തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി (2026 ജൂലൈ 18,19) തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം. 125 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ കെ.വി.ഷഹീര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. 105 … Read More