നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പാവൂര്‍വീട്ടില്‍ പി.വി.ഷിജു(42)നെയാണ് ചന്തേര എസ്.ഐ കെ.പി.സതീഷ് പിടികൂടിയത്. 25 പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 3.30 ന് മാങ്കടവത്ത്‌കൊവ്വല്‍ പ്രഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് … Read More

കുട്ടി ഡ്രൈവര്‍ പിടിയില്‍ ആര്‍.സി.ഉടമ ഷീബക്കെതിരെ പോലീസ് കേസ്

ചന്തേര: കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി ഉടമ ഷീബക്ക് പണികിട്ടി. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകുന്നേരം 6 ന് ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ  നേതൃത്വത്തില്‍  നടന്ന പട്രോളിംഗിനിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. ചെറുവത്തൂര്‍ കൊവ്വല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം … Read More

പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി.

മയ്യില്‍: പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി. നാറാത്ത് കല്ലൂരിക്കടവില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ 1.30 ന് കെ.എല്‍-13 എ.എക്‌സ്-4915, കെ.എല്‍-52 പി 8572 എന്നീ മിനിലോറികളാണ് എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്. പോലീസിനെ കണ്ട ഉടനെ … Read More

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.

മയ്യില്‍: കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ അതുല്യ വീട്ടില്‍ അഖില്‍ ബാബു(24), തിട്ടയില്‍ തീര്‍ത്ഥം വീട്ടില്‍ പി.വി.അഭിമന്യു(30) എന്നിവരെയാണ് മയ്യില്‍ എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്.  

മില്ലുടമ മില്ലിനകത്ത് മരിച്ച നിലയില്‍

ചെമ്പേരി: ഓയില്‍ ആന്റ് ഫ്‌ളോര്‍മില്ലുടമയെ മില്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏരുേവശി പൂപ്പറമ്പിലെ കല്യാടന്‍ താഴെ വീട്ടില്‍ കെ.ടി.മനോജ്(48)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 നാണ് മനോജിനെ മില്ലിനകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പയ്യാവൂരിലെ മേഴ്‌സി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും … Read More

കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി.

പയ്യന്നൂര്‍: കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി. പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിരമിച്ച സിവില്‍ സര്‍ജനാണ്. പരേതരായ കെ.വി. കൃഷ്ണന്റെയും മാവിലാ മാധവിയുടെയും മകനാണ്. ഭാര്യ: ദീപ. മക്കള്‍: ഡോ:വൃന്ദ (കിംസ് ശ്രീചന്ദ് ആശുപത്രി, കണ്ണൂര്‍), ഡോ: സാന്ദ്ര (കെ.എം.സി.ടി. … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റിട്ട. ഡ്രൈവര്‍ പരിയാരത്തെ ഒ.എം.ജോസ് (72) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റിട്ട. ഡ്രൈവര്‍ പരിയാരത്തെ ഒ.എം.ജോസ് (72) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: ജ്യോത്സന ബിനു (സബ് കോടതി പയ്യന്നൂര്‍), സിസ്റ്റര്‍ സ്‌നേഹ ജോസ് (എഫ്.എസ്.എസ് എച്ച് കോണ്‍വെന്റ് കോട്ടയം), ഹര്‍ഷ ഷാനോണ്‍ (ഇന്‍ഫോ മാക്‌സ് പരിയാരം). … Read More

കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ച് മാറ്റി.

തളിപ്പറമ്പ്: ജോലിക്കിടയില്‍ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഏഴാംമൈലില്‍ പഴയ വീട് പൊളിക്കുന്നതിനിടയില്‍ കൂളിച്ചാലിലെ മാടാളന്‍ അബ്ബാസ്(48) എന്നയാളുടെ മോതിരം ഇട്ട കൈ വിരളില്‍ ചുറ്റിക കൊണ്ട് അടിച്ച് മോതിരം ചളുങ്ങി വിരലില്‍ കുടുങ്ങി പോകുകയായിരുന്നു. സ്വകാര്യ വാഹനത്തില്‍ തളിപ്പറമ്പ് … Read More

തളിപ്പറമ്പ് നഗരത്തിലെ മദ്യകച്ചവടക്കാരന്‍ പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ സഞ്ചരിക്കുന്ന മദ്യകച്ചവടക്കാരനായ ചൊക്രന്റകത്ത് മുഹമ്മദ് പിടിയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ചപ്പാരപ്പടവ് തുയിപ്ര സ്വദേശിയായ മുഹമ്മദ്(60). തളിപ്പറമ്പ് നഗരത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വ്യാപകമാി മദ്യവും മയക്കുമരുന്നുകളും വില്‍ക്കുന്ന ഇയാളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. … Read More

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടംനടത്തിയ ഒരാള്‍ അറസ്റ്റില്‍.

ചാലോട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടംനടത്തിയ ഒരാള്‍ അറസ്റ്റില്‍. ചാലോട് ചെറുകുന്നിക്കരി ടി.ബിജുവിനെയാണ്(40) മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.45 ന് ചാലോട് വെച്ചാണ് മട്ടന്നൂര്‍ എസ്.ഐ കെ.പി.അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. അതത് ദിവസം കേരള ലോട്ടറിക്ക് ഒന്നാം … Read More